വ്യാജ ഫേസ്ബുക് പ്രൊഫൈൽ ഉപയോഗിച്ച് പാക്കിസ്ഥാൻ; കരസേനാ ഉദ്യോഗസ്ഥർക്ക് ജാഗ്രത


പാകിസ്താനി ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐ ഇന്ത്യൻ വനിതകളുടെ പേരുകൾ വ്യാജമായി ഉപയോഗിച്ച് ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ നിർമിച്ച് 'ഹണിട്രാപ്പ്' എന്ന കെണിയിൽ ഇന്ത്യൻ പ്രധിരോധ വകുപ്പിലുള്ള ഉദ്യോഗസ്ഥരെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. സ്ത്രീകളുടെ പേരുകളിൽ നിർമിച്ച ഫേസ്ബുക് അക്കൗണ്ടുകൾ വഴി ഇത്തരം ഉദ്യോഗസ്ഥർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും തുടർന്ന് അവരുമായി അടുപ്പത്തിലായി പ്രധിരോധ സേനയുടെ നീക്കങ്ങൾ അറിയുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. അത്തരമൊരു ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറഞ്ഞു.

"ഒരു ഫെയ്സ്ബുക്ക് പ്രൊഫൈലിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ, അത് ഒരു ഇന്ത്യൻ വനിതയുടെ പേരുപയോഗിച്ച് നിർമിച്ച അക്കൗണ്ട് ആണെന്നും, ഈ അക്കൗണ്ട് വഴി പ്രധിരോധ സേനയിലുള്ള ഉദ്യോഗസ്ഥർക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും ചെയ്‌തിട്ടുണ്ട്‌. തുടർന്നുള്ള കടുത്ത അന്യോഷണത്തിൽ ഈ അക്കൗണ്ട് പാകിസ്താൻ ഇന്റലിജൻസ് നിർമിച്ചതാണെന്നും ഇത് അവരുടെ ഓപ്പറേഷനെന്നും സ്ഥിരീകരിച്ചിട്ടുണ്ട്", എ.എൻ.ഐ പറഞ്ഞു.

ഇതിനുശേഷം പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥർക്ക് ഈ പ്രൊഫൈലിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അവരുടെ കെണിയിൽ വീഴാതിരിക്കാൻ വേണ്ടിയാണ്.

പിന്നില്‍ അഞ്ച് ക്യാമറയും 2കെ സ്‌ക്രീനുമായി നോക്കിയ 9 പ്യുവര്‍വ്യൂ

"അടുത്തിടെ, ഇന്റലിജസ് വിഭാഗം ഇത്തരം വ്യാജ പ്രൊഫൈലുകൾ നിർമിച്ച് നിരവധി ആർമി ഉദ്യോഗസ്ഥരെ അവരുടെ വരുതിയിലാക്കി സേനയുടെ രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കുക, ഇത്തരം കേസുകൾ മുൻപും നടന്നിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്", എ.എൻ.ഐ പറഞ്ഞു.

ഐ.എസ്.ഐ (പാകിസ്താൻ ഇന്റലിജസ്)

'അനിക ചോപ്ര'യുടെ പ്രൊഫൈൽ നാമം ഉപയോഗിച്ച് ഫേസ്ബുക് പ്രൊഫൈൽ നിർമിച്ച് ഉപയോഗിച്ചത് ഐ.എസ്.ഐ ചാരനായിരുന്നു, ഈ പ്രൊഫൈലുമായി ബന്ധം ഉണ്ടായിരുന്ന കരസേനാ ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്യ്തു. ഈ പ്രൊഫൈലുമായി ജവാൻ സ്ഥിരമായി ചാറ്റിങ് ചെയ്യുമായിരുന്നു, കൂടാതെ തന്റെ ബറ്റാലിയനെ കുറിച്ചും, യൂണിറ്റിനെ നീക്കങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യ്തു.

ഇന്ത്യൻ ആർമി

ആർമി, വ്യോമസേനാ, കൗണ്ടർ ഇന്റലിജൻസ് ബ്യുറോ എന്നിവർ ഇന്ത്യൻ വ്യോമസേനയിലെ ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തിരുന്നു. വിമാനങ്ങളെ സംബന്ധിച്ച പദ്ധതികളും മറ്റ് വിവരങ്ങൾ പങ്കുവെച്ചതിനാലുമാണ് ഈ നടപടി. ഒരു ബ്രഹ്മോസ് ജീവനക്കാരനെ ഇതേ രീതി ഉപയോഗിച്ചാണ് കെണിയിലാക്കിയത്.

പാകിസ്താൻ

ആർമി, വ്യോമസേനാ, കൗണ്ടർ ഇന്റലിജൻസ് ബ്യുറോ എന്നിവർ ഇന്ത്യൻ വ്യോമസേനയിലെ ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തിരുന്നു. വിമാനങ്ങളെ സംബന്ധിച്ച പദ്ധതികളും മറ്റ് വിവരങ്ങൾ പങ്കുവെച്ചതിനാലുമാണ് ഈ നടപടി. ഒരു ബ്രഹ്മോസ് ജീവനക്കാരനെ ഇതേ രീതി ഉപയോഗിച്ചാണ് കെണിയിലാക്കിയത്.

ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ

നിരവധി ഫെയ്സ്ബുക്ക് പ്രൊഫൈലുകളാണ് ഓപ്പറേറ്റർമാർ കണ്ടുപിടിച്ചിരിക്കുന്നത്. ഇവയെല്ലാം നിർത്തലാക്കിയതായി പ്രതിരോധ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. എന്നാൽ നിരവധി ഇന്ത്യൻ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ നിരവധി പുതിയ പ്രൊഫൈലുകൾ ഇനിയും സൃഷ്ടിക്കുന്നുണ്ട് എന്നാണ് വിവരം. സോഷ്യൽ മീഡിയാ പ്രൊഫൈലുകളിൽ സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഒന്നും തന്നെ പോസ്റ്റ് ചെയ്യരുതെന്ന് മൂന്ന് പ്രതിരോധ സേനകളും ഉപദേശം നൽകി. ഇത്തരം വ്യാജ സാമൂഹ്യമാധ്യമങ്ങളിൽ വീഴാതിരിക്കാൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി.

"സോഷ്യൽ മീഡിയയിൽ നടൻ മാരുടെ പേരിലോ അല്ലെങ്കിൽ അത്തരം വിചിത്രം ഉളവാക്കുന്ന പേരിലോ ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ അക്സപ്പ്റ്റ് ചെയ്യരുത്. ഇത് ഹണിട്രാപ്പായിരിക്കാം. ഇത് വളരെ ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ്, സോഷ്യൽ മീഡിയയിലൂടെയുള്ള സുരക്ഷ വീഴ്ച്ച അനുവദിക്കാൻ പാടുള്ളതല്ല,"അദ്ദേഹം പറഞ്ഞു.

Most Read Articles
Best Mobiles in India
Read More About: news social media india facebook

Have a great day!
Read more...

English Summary

Pakistani intelligence agencies are using fake Facebook profiles with names of Indian women in an attempt to honey trap Indian defence forces' personnel, prompting authorities here to send out an alert. The alert was sent out after one such Facebook profile was detected, from which friend requests are being sent.