ഇന്ത്യയില്‍ ഐഫോണുകള്‍ നിരോധിക്കുമോ? കാരണം ഇത്..!


ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതായത് ആഗോള മൊബൈല്‍ ഭീമന്‍മാരായ ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം വന്നേക്കും.

Advertisement

ട്രായിയുടെ ഡി.എന്‍.സി ആപ്പ് അതായത് സ്പാം കോളുകള്‍ തടയുന്നതിനുളള ആപ്പ് ആറു മാസത്തിനുളളില്‍ ഐഒഎസ് സ്‌റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരുമെന്നാണ് അധികൃതരെ അറിയിച്ചിരിക്കുന്നത്. സ്പാം ഫോണുകളും സന്ദേശങ്ങളും തടയുന്നതിനുളള ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ കോളുകളും അതു പോലെ സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും.

Advertisement

DND 2.0 എന്ന ആപ്പിനാണ് ട്രായ് രൂപം കൊടുത്തിരിക്കുന്നത്. സ്പാം മെസേജുകളും കോളുളും തടയുന്നതിനു വേണ്ടിയാണ് ഇത്. എന്നാല്‍ വ്യക്തകളുടെ കോളുകളും മെസേജുകളും ഈ ആപ്പിലൂടെ ചോരുമെന്നാണ് ആപ്പിളിന്റെ വാദം. ഈ സാഹചര്യത്തില്‍ ഐഒഎസ് സ്‌റ്റോറില്‍ നിന്നും ആപ്പിന് അനുമതി നല്‍കാന്‍ ആകില്ലെന്നാണ് ആപ്പിള്‍ അറിയിക്കുന്നത്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുളള ആന്‍ഡ്രോയിഡ് സ്‌റ്റോറില്‍ DND 2.0 എന്ന ആപ്പ് ഉള്‍പ്പെടുത്തിയപ്പോഴും ഐഒഎസ് സ്‌റ്റോറില്‍ ഈ ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിരുന്നില്ല. ഇതാണ് ട്രായിയെ കടുത്ത നടപടിയിലേക്ക് നയിക്കാനുളള പ്രധാന കാരണം.

നിരോധനം വന്നാല്‍ ബിഎസ്എന്‍എല്‍നെ കൂടാതെ എയര്‍ടെല്ലും വോഡാഫോണും അടക്കമുളള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐഫോണുകളിലേക്കുളള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകും. ട്രായിയുടെ ഈ നിയമം അംഗീകരിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ഐഫോണുകളാണ് നിര്‍ജ്ജീവമാക്കുന്നത്.

Advertisement

ലോകം മൊത്തം ഇന്റർനെറ്റ് നൽകാൻ ഫേസ്ബുക്ക്!

Best Mobiles in India

Advertisement

English Summary

Indian iPhone users might face deactivation of services due to TRAI's new rules