ബ്ലാക്ക് ഹോളിന്റെ കൃത്യമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായകമായത് ജെ.സി ബോസിന്റെ കണ്ടുപിടിത്തം


ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനും ആധുനിക വൈഫൈയുടെ പിതാവുമായ വ്യക്തിയാണ് ജഗദീഷ് ചന്ദ്ര ബോസ്. റേഡിയോ, മൈക്രോവേവ് ഓപ്റ്റിക്‌സിന്റെ കണ്ടുപിടിത്തത്തിനു പിന്നിലും ജെ.സി ബോസിന്റെ കരങ്ങളുണ്ട്.

Advertisement

റേഡിയോ കമ്മ്യൂണിക്കേഷന്‍

1895ല്‍ ഇറ്റാലിയന്‍ കണ്ടുപിടിത്തക്കാരനായ ഗഗ്‌ളില്‌മോ മാര്‍ക്കോണി ആദ്യ ടെലിഗ്രാഫ് കണ്ടുപിടിക്കുന്ന സമയത്ത് ജെ.സി ബോസ് റേഡിയോ തരംഗങ്ങളെ അടുത്തറിയുന്ന തിരക്കിലായിരുന്നു. മില്ലീമീറ്റര്‍ വേവ്‌ലെങ്തില്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ വിവരിച്ചുനല്‍കാന്‍ ഇതിലൂടെ ബോസിനു കഴിഞ്ഞു.

Advertisement
ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നത്.

30 GHz മുതല്‍ 300 GHz സ്‌പെക്ട്രമായിരുന്നു ഇത്. ഈ മില്ലീമീറ്റര്‍ വേവിന്റെ ഏറ്റവും ആധുനിക രൂപമാണ് ഇന്നുകാണുന്ന 5ജി എന്ന സാങ്കേതികവിദ്യ !. ബോസിന്റെ കണ്ടുപിടിത്തങ്ങള്‍ ലോകത്തിന് എക്കാലത്തും മുതല്‍ക്കൂട്ടായവയാണ് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴും പല ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലും ബോസിന്റെ ആശയങ്ങള്‍ക്ക് വളരെ പ്രസക്തിയാണ് ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നത്.

അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച്‌ ടെലികോം ഭീമൻ എയർടെൽ

ചിത്രമെടുക്കാന്‍ സഹായിക്കുന്ന ആശയം

അതിലൊന്നാണ് ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കാന്‍ സഹായിക്കുന്ന ആശയം. 2019 ഏപ്രില്‍ 10ന് ഹൊറൈസണ്‍ ടെലിസ്‌കോപിലൂടെ പകര്‍ത്തിയ ചിത്രം ഇത്തരത്തിലൊന്നായിരുന്നു. ലോകമാസകലം ഈ ചിത്രം ഏറെ ചര്‍ച്ചാവിഷയമായി.

ദൂരത്തിലുള്ളത്

ഭൂമിയെക്കാളും 30 ലക്ഷം ഇരട്ടി വലിപ്പമുള്ള സൂപ്പര്‍ മാസീവ് ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് ചിത്രീകരിച്ചത്. അതും 500 മില്ല്യണ്‍ ട്രില്ല്യണ്‍ കിലോമീറ്റര്‍ ദൂരത്തിലുള്ളത്. 200 ഗവേഷകര്‍ ഒരു രാത്രിയും ഒരു പകലും ഈ ചിത്രത്തിനായി ഉറക്കമളച്ച് ചെലവഴിച്ചു.

ചിത്രമെടുക്കാന്‍ സഹായിച്ചത്

എം.ഐ.റ്റി ബിരുദദാരിയായ കാറ്റി ബൗമാന്‍സിന്റെ അല്‍ഗോരിതമാണ് ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കാന്‍ സഹായിച്ചത്. അതും ജെ.സി ബോസിന്റെ ഫ്രീക്വന്‍സി എന്ന കണ്ടുപിടിത്തത്തിലൂന്നിയാണ്. എട്ട് റേഡിയോ ടെലിസ്‌കോപ്പുകള്‍ ഒരുമിച്ചുചേര്‍ത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനായി ഉപയോഗിച്ചത്

ഈവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പാണ് ഇതിനായി ഉപയോഗിച്ചത്. 120 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗദീഷ് ചന്ദ്ര ബോസ് കല്‍ക്കട്ടയില്‍ ഉപയോഗിച്ച സാങ്കേതികവിദ്യയാണിത്. റേഡിയോ ടെലിസ്‌കോപില്‍ നിന്നും റഡാറിലേക്കുള്ള കണക്ടീവിറ്റി, വാര്‍ണിംഗ് സംവിധാനം, ക്രൂയിസ് കണ്ട്രോള്‍ എന്നിവയിലെല്ലാം ബോസിന്റെ ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.

ശാസ്ത്രജ്ഞര്‍ പറയുകയുണ്ടായി.

ബ്രസല്‍സില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ ഒരുകാര്യം പ്രത്യേകം പറയുകയുണ്ടായി. ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുകയെന്നത് അത്ര ലളിതമായ കാര്യമല്ല. ബ്ലാക്ക് ഹോള്‍ ചിത്രങ്ങള്‍ ലഭ്യമാക്കിയതില്‍ ഹൊറൈസണ്‍ ടെലിസ്‌കോപ്പിന്റെ പങ്ക് ശാസ്ത്ര ലോകത്തിനു മറക്കാനാകാത്തതാണെന്നും ശാസ്ത്രജ്ഞര്‍ പറയുകയുണ്ടായി.

ആധാർ കാർഡിലെ മേൽവിലാസം ഓൺലൈനായി എങ്ങനെ മാറ്റം, അപ്ഡേറ്റ് ചെയ്യാം ?

Best Mobiles in India

English Summary

Indian Physicist JC Bose's Invention Made It Possible To Capture The Real Image Of Black Hole