ബില്യൺ ഡോളറിന്റെ കരുത്തിൽ Swiggy! ഈ വർഷം ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ കമ്പനി


ഒരു ബില്യൺ ഡോളറിന്റെ കരുത്തിലാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി തുടങ്ങിയ സ്റ്റാർട്ടപ്പ് Swiggy ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്ര വലിയ നേട്ടം കൈവരിക്കാനായതിലും വലിയ സന്തോഷം ഫുഡ് ഡെലിവറി ആപ്പ് ആയ Swiggyക്ക് വേറെ ഉണ്ടാവില്ല.

Advertisement


കാരണം അമേരിക്ക, ചൈന പോലുള്ള രാജ്യങ്ങളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് പൊതുവെ ഇത്ര പെട്ടന്ന് ഈ നിലയിൽ എത്താറുള്ളത്. അവിടെയാണ് ഈ ഇന്ത്യൻ കമ്പനി ഇത്രയും പെട്ടെന്ന് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം Swiggy ആപ്പ് കമ്പനിക്ക് 1.2 ബില്യൺ ഡോളറിന്റെ മൂല്യമാണുള്ളത്.

2014 ആഗസ്റ്റിൽ തുടങ്ങിയ ഈ കമ്പനി മൂന്ന് വർഷവും പത്ത് മാസവും പൂർത്തിയാക്കുമ്പോഴേക്കും ഈ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഈ വർഷം ഒരു ബില്യൺ ഡോളർ മൂല്യം സ്വന്തമാക്കി യൂണികോൺ സ്റ്റാറ്റസിൽ എത്തുന്ന മൂന്നാമത്തെ കമ്പനിയാണ് Swiggy. Paytm Mallഉം BYJUഉം ആണ് ഇതിന് മുമ്പ് ഈ വർഷം യൂണികോൺ സ്റ്റാറ്റസിൽ എത്തിയ മറ്റ് രണ്ട് ഇന്ത്യൻ കമ്പനികൾ.

Advertisement

ഇപ്പോൾ Swiggy അടക്കം നിലവിൽ ഇന്ത്യയിൽ 15 യൂണികോണുകൾ ആണുള്ളത്. Flipkart, Paytm, Ola, InMobi, Byju, Infibeam, Info Edge, Justdial, Makemytrip, Zomato, MuSigma, Quikr, Shopclues, Hike, Snapdeal എന്നിവയാണ് ഈ 15 കമ്പനികൾ.

കഴിഞ്ഞ വര്ഷം Infibeam മാത്രമായിരുന്നു ഈ സ്ഥാനം നേടിയിരുന്നത്. 2016ൽ Paytm, Hike Shopclues എന്നീ സ്റ്റർട്ട്ടപ്പുകളും ഈ നേട്ടം കൈവരിക്കുകയുണ്ടായി. Snapdeal, Flipkart, Info Edge എന്നീ കമ്പനികൾ ഈ സ്ഥാനത്തെത്തിയത് 2014ൽ ആയിരുന്നു.

ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികളെ സംബന്ധിച്ചെടുത്തോളം ഇപ്പോൾ നല്ലകാലം ആണെന്നതും മറ്റൊരു വസ്തുതയാണ്. രാജ്യത്തിന് ഉള്ളിലും പുറത്തുമുള്ള നിരവധി കമ്പനികൾ സ്റ്റാർട്ടപ്പ് കമ്പനികളിൽ പണം നിക്ഷേപിക്കാൻ മുന്നിട്ടിറങ്ങുന്നത് തന്നെ ഇതിന് പ്രധാന കാരണം. 2017ൽ മാത്രം 13.7 ബില്യൺ ഡോളർ 820 കരാറുകളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികളിൽ മാത്രം നിക്ഷേപം നടക്കുകയുണ്ടായി.

Advertisement

2015 ലെയും 2016 ലെയും കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏറെ ഉയർന്ന നിരക്കാണ് നിക്ഷേപത്തിൽ കാണാൻ കഴിയുന്നത്. 2015 ൽ 4.6 ബില്യൺ ആയിരുന്നു നിക്ഷേപം എങ്കിൽ 2016 ൽ അത് 8.4 ബില്യൺ ആയി ഉയരുകയും കഴിഞ്ഞ വർഷം അത് 13.7 ശതമാനത്തിൽ എത്തി നിൽക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഈ നിരയിലേക്ക് അടുത്തതായി എത്താൻ സാധ്യതയുള്ള ചില കമ്പനികൾ racto, Delhivery, Rivigo, Freshworks, Blackbuck, Oyo, Bigbasket എന്നിവയായിരിക്കും. അതേസമയം Swiggyയുടെ ഈ മുന്നേറ്റം മറ്റൊരു ഫുഡ് ഡെലിവറി ആപ്പ് ആയ Zomatoയെ സംബന്ധിച്ചെടുത്തോളം അല്പം വിഷമമുണ്ടാക്കുന്ന കാര്യം തന്നെയായിരിക്കും.

Best Mobiles in India

Advertisement

English Summary

Indian Startup Swiggy Becomes Third Unicorn in 2018.