ചന്ദ്രനില്‍ റൊബോട്ട് ഇറക്കാനുളള പദ്ധതിയുടെ 1 മില്ല്യണ്‍ ഡോളറിന്റെ പാരിതോഷികം ഇന്ത്യന്‍ കമ്പനിക്ക്..!


ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സ്റ്റാര്‍ട്ട് കമ്പനിയായ ടീം ഇന്‍ഡസ് ചന്ദ്രനില്‍ റൊബോട്ട് ഇറക്കുന്ന പദ്ധതിയുടെ ഭാഗീക പൂര്‍ത്തീകരണത്തെ തുടര്‍ന്ന് 1 മില്ല്യണ്‍ ഡോളര്‍ പാരിതോഷികത്തിന് അര്‍ഹമായി. ചന്ദ്രനില്‍ റൊബോട്ട് എത്തിക്കുന്ന ലോകത്തെ ആദ്യ സ്വകാര്യ സംരഭകരാവുളള മത്സരത്തിന്റെ ഭാഗമായാണ് പാരിതോഷികം ലഭിച്ചത്.

Advertisement

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

30 മില്ല്യണ്‍ ഡോളറിന്റെ ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസിലെ ഒരു സുപ്രധാന ഘട്ടം പിന്നിടുന്ന ലോകത്തെ അഞ്ച് ടീമുകളില്‍ ഒന്നാണ് ടീം ഇന്‍ഡസ്. ചന്ദ്രനില്‍ റൊബോട്ട് ഇറങ്ങി അതിന്റെ ഉപരിതലത്തില്‍ 500 മീറ്ററുകള്‍ യാത്ര ചെയ്ത് ഭൂമിയിലേക്ക് ഡാറ്റാ അയ്ക്കുന്ന പദ്ധതിയാണ് ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസ് കൈകാര്യം ചെയ്യുന്നത്.

Advertisement

ബഹിരാകാശ പര്യവേഷണത്തില്‍ സര്‍ക്കാരുകളുടെ കുത്തക തകര്‍ക്കുന്നതാണ് ഈ പദ്ധതിയെന്ന് യുണിവേഴ്‌സിറ്റി അധ്യാപകനായ വിവേക് വാദ്‌വാ പറഞ്ഞു.

വന്‍ സ്വകാര്യ ഫണ്ടുകള്‍ ലഭിക്കുന്ന കമ്പനികളുമായി മത്സരിച്ചാണ് ടീം ഇന്‍ഡസ് ഈ നേട്ടം സ്വായത്തമാക്കിയത്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 30 മില്ല്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്നാണ് കരുതപ്പെടുന്നത്. ഗൂഗിള്‍ ലൂണാര്‍ എക്‌സ്‌പ്രൈസില്‍ അന്താരാഷ്ട തലത്തില്‍ 26 ടീമുകളാണ് പങ്കെടുക്കുന്നത്.

ഐടി എക്‌സിക്യൂട്ടീവ് രാഹുല്‍ നാരായണ്‍, ഇന്ദ്രാണി ചക്രബര്‍ത്തി, ജൂലിയസ് അമ്രിത് എന്നിവര്‍ ചേര്‍ന്നാണ് ടീം ഇന്‍ഡസ് സ്ഥാപിച്ചിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Indian Team Wins $1 Million Google Lunar Xprize.