ഗൂഗിള്‍ സയന്‍സ് മേള 2012; ഫൈനലിലേക്ക് മലയാളിയും



ഗൂഗിള്‍ ശാസ്ത്രമേള 2012ന്റെ ഫൈനലിലേക്ക് മലയാളി ഉള്‍പ്പടെ 16 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്തു. ജൂലൈയിലാണ് കാലിഫോര്‍ണിയയില്‍ വെച്ച് ഫൈനല്‍ നടക്കുക. മലയാളിയായ അരവിന്ദ് മുരളീധരനാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട മലയാളി. തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് 13-14 വയസ്സ് വിഭാഗത്തില്‍ പെടുന്നവരുടെ പട്ടികയിലാണ് പെടുന്നത്.

വന്‍കുടല്‍ അര്‍ബുദത്തിന് ഫലപ്രദമായ ചികിത്സ നല്‍കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നിനെ കണ്ടെത്തുകയാണ് അരവിന്ദ് തന്റെ ശാസ്ത്രമേള പ്രോജക്റ്റില്‍ ചെയ്തിരിക്കുന്നത്. ത്രിഫലയെയാണ് അരവിന്ദ് ഇതിനായി കണ്ടെത്തിയത്. ത്രിഫലയുടെ ഫലങ്ങളെക്കുറിച്ചും പരീക്ഷണങ്ങലെക്കുറിച്ചും ഇതില്‍ അരവിന്ദ് വ്യക്തമാക്കുന്നുണ്ട്.

Advertisement

ആഗോളതലത്തില്‍ നിന്നായി മൊത്തം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരില്‍ നിന്ന് 15 പേര്‍ ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലില്‍ എത്തും. സയന്റിഫിക് അമേരിക്കന്‍ സയന്‍സ് ഇന്‍ ആക്ഷന്‍ അവാര്‍ഡിനൊപ്പം ജൂണ്‍ 6നാണ് ശാസ്ത്രമേള ഫൈനലിസ്റ്റുകളെയും പ്രഖ്യാപിക്കുക. പ്രശസ്ത ശാസ്ത്രജ്ഞരും ഗവേഷകരുമാണ് വിധി കര്‍ത്താക്കളായി എത്തുക.

Advertisement

ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ, പൂനെ, ഹുബ്ലി, ഭോപ്പാല്‍, ഔറംഗാബാദ്, ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി പതിമൂന്നോളം വിദ്യാര്‍ത്ഥികളെ ഫൈനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേരെ സയന്റിഫിക് അമേരിക്കന്‍ സയന്‍സ് ഇന്‍ ആക്ഷന്‍ അവാര്‍ഡ് മത്സരത്തിലേക്കും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

Best Mobiles in India

Advertisement