ഇനി ആദ്യത്തെ പോലെ ഡ്രോൺ പറത്താൻ പറ്റില്ല; പുതിയ നിയമം എത്തി; അറിയേണ്ടതെല്ലാം!


അങ്ങനെ അവസാനം ഇന്ത്യയുടെ ആദ്യത്തെ ഡ്രോൺ പോളിസി പ്രാബല്യത്തിൽ വന്നു. രാജ്യത്ത് ഡ്രോൺ പറത്തിക്കുന്നതിന് അനുവാദമുണ്ടായിരുന്നെങ്കിലും എവിടെ എങ്ങനെ തുടങ്ങിയ കാര്യങ്ങളിലൊന്നും കൃത്യമായ ഒരു രൂപരേഖ ഉണ്ടായിരുന്നില്ല. അതിനൊരു മാറ്റവുമായാണ് പുതിയ നിയമം വന്നിരിക്കുന്നത്. എവിടെയെല്ലാം ഡ്രോണുകൾ പറത്താൻ പാടില്ല, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിങ്ങനെ നമ്മുടെ എല്ലാ സംശയങ്ങൾക്കും ഇവിടെ മറുപടി ഉണ്ട്.

Advertisement

സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ആദ്യത്തെ രാജ്യത്തെ ഡ്രോൺ പോളിസി പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഡിസംബർ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുക. എന്തൊക്കെയാണ് ഈ പോളിസിയിൽ പറയുന്നത് എന്ന് നമുക്ക് നോക്കാം.

Advertisement

ലൈസൻസിന് 25,000 രൂപയോളം

ഡ്രോൺ ഓപ്പറേറ്റർമാർക്ക് ഒരു ഡ്രോൺ ഫ്ളൈറ്റ് എടുക്കാൻ ലൈസൻസ് വേണം. 25,000 രൂപയോളം വരും ഈ ലൈസൻസിന്.

പറക്കുന്ന ഓരോ ഡ്രോയിനും ഒരു UIN അല്ലെങ്കിൽ യുണൂക്ക് ഐഡൻറിഫിക്കേഷൻ നമ്പർ ആവശ്യമാണ്, അത് ലഭിക്കുന്നതിന് 1000 രൂപ ചെലവാകും.

ചുരുങ്ങിയത് പത്താം ക്ലാസ്സ് എങ്കിലും ജയിച്ചിരിക്കണം. ഒപ്പം പ്രായം 18 കഴിയുകയും ചെയ്യണം.

ഭാരമനുസരിച്ച് ഡ്രോണുകൾ വേർതിരിക്കപ്പെടും

ഭാരം അനുസരിച്ച് ഡ്രോണുകൾ 5 വിഭാഗമായി തിരിച്ചിട്ടുണ്ട്. 250 ഗ്രാം മുതൽ 2 കി.ഗ്രാം വരെയുള്ള ഡ്രോണുകൾക്ക് ഏതെങ്കിലും ലൈസൻസ് അല്ലെങ്കിൽ ഫ്ളൈ ഓവർ ചെയ്യാൻ അനുമതി ആവശ്യമില്ല. എന്നാൽ ആ ഭാരത്തിനപ്പുറമുള്ള ആളില്ലാ വിമാനങ്ങൾ ഓരോ ഫ്ലൈറ്റിനും ഒരു ലൈസൻസ് എന്ന നിലയിൽ ആവശ്യമാണ്.

പകൽ സമയത്ത് 400 അടി വരെ പറത്താം

പകൽ സമയത്ത്, ഡ്രോൺ 400 അടി വരെ പറത്താൻ കഴിയും. എന്നാൽ പറത്തിക്കുന്ന ആളുടെ കാഴ്ചയിൽ നിന്നും ഡ്രോൺ മറയാൻ പാടില്ല. ഇതിൽ ചില മാറ്റങ്ങൾ പിന്നീട് വരുത്തുന്നതാണ്.

ലൈസൻസിനായി അപേക്ഷിക്കുന്ന പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആയിരിക്കും.

ഡ്രോൺ പറത്താൻ പാടില്ലാത്ത സ്ഥലങ്ങൾ

മുംബൈ, ഡാൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്ന് 5 കിലോമീറ്ററിൽ ചുറ്റളവിനുള്ളിൽ പറത്താൻ പാടില്ല.

മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്ത ഏതെങ്കിലും പ്രതിരോധ, സിവിൽ, സ്വകാര്യ വിമാനത്താവള പരിധിയിലുള്ള 3 കിലോമീറ്റർ ചുറ്റളവിൽ പാടില്ല.

നിരോധിക്കപ്പെട്ട നിയന്ത്രിതവും അപകടകരവുമായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് TRA, TSA പോലുള്ള സ്ഥലങ്ങളിൽ

 

ഡ്രോൺ പറത്താൻ പാടില്ലാത്ത സ്ഥലങ്ങൾ

ഇന്റർനാഷണൽ ബോർഡറുകളിൽ നിന്നും 25 കിലോമീറ്റർ ചുറ്റളവിൽ

തീരദേശത്തിൽ നിന്ന് കടൽത്തീരത്തേക്ക് 500 മീറ്ററുകൾ താണ്ടി

ഏതെങ്കിലും പട്ടാള കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പരിധിയിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ

ഡൽഹിയിലെ വിജയ് ചൗക്കിൻറെ ചുറ്റുമുള്ള 5 കിലോമീറ്റർ

ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ പ്രകാരമുള്ള തന്ത്രപരമായ സ്ഥലങ്ങളുടെ 2 കിലോമീറ്റർ പരിധിക്കുള്ളിൽ

 

ഡ്രോൺ പറത്താൻ പാടില്ലാത്ത സ്ഥലങ്ങൾ

സംസ്ഥാന തലസ്ഥാനങ്ങളിൽ ഉള്ള സംസ്ഥാന സെക്രട്ടേറിയറ്റ് കോംപ്ലക്സിലെ 3 കിലോമീറ്റർ ചുറ്റളവിൽ

വാഹനം, കപ്പൽ അല്ലെങ്കിൽ വിമാനം പോലുള്ള മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്ന് ഡ്രണുകൾ അനുവദിക്കില്ല

മുൻകൂർ അനുമതി കൂടാതെ മന്ത്രാലയം അറിയിച്ച ദേശീയ പാർക്കുകളും വൈൽഡ് ലൈഫ് സാങ്ച്വറികളുമടങ്ങിയ ചുറ്റുപാടിൽ

6.2" ഡിസ്പ്ളേ, നോച്ച്, 4,230 mAh ബാറ്ററി.. എല്ലാം 10000 രൂപക്ക് താഴെ! ഓപ്പോ റിയൽ മീ 2 ഇന്ന്!

Best Mobiles in India

English Summary

Indias 1st Drone Policy Announced.