ഇന്ത്യയിലെ ആദ്യ 4ജി സേവനം കൊല്‍ക്കത്തയില്‍ ആരംഭിച്ചു



ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ 4ജി സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ 4ജി സേവനമാണിത്. 4ജി ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബ്രോഡ്ബാന്‍ഡ് വയര്‍ലസ് ആക്‌സസ് (ബിഡബ്ല്യുഎ)സര്‍വ്വീസാണ് എയര്‍ടെല്‍ ആരംഭിച്ചത്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

3ജിയേക്കാള്‍ അഞ്ച് മടങ്ങ് വേഗതയാണ് 4ജി നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 3ജിയില്‍ ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 21 എംബിയാണെങ്കില്‍ 4ജിയിലെ ഡൗണ്‍ലോഡിംഗ്് വേഗത 100 മെഗാബൈറ്റാണ്. ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടിവി, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവ 4ജിയില്‍ ഏറെ മികച്ചു നില്‍ക്കും. 6ജിബി ഡാറ്റാ ഉപയോഗത്തിന് 999 രൂപയാണ് 4ജിയില്‍ എയര്‍ടെല്‍ ഈടാക്കുന്നത്.

Advertisement

കൊല്‍ക്കത്തയില്‍ ചൈനീസ് ടെലികോം ഉപകരണ നിര്‍മ്മാതാക്കളായ ഇസഡ്ടിഇയുമായി സഹകരിച്ചാണ് എയര്‍ടെല്‍ സേവനം ലഭ്യമാക്കുന്നത്. നാല് ടെലികോം സര്‍ക്കിളുകളില്‍ എയര്‍ടെല്ലിന് ബ്രോഡ്ബാന്‍ഡ് വയര്‍ലസ് ആക്‌സസ് സ്‌പെക്ട്രം ഉണ്ട്. കൊല്‍ക്കത്തയെ കൂടാതെ മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക എന്നിവ ഇതില്‍ പെടും. 3,314.36 കോടി രൂപയ്ക്കാണ് 2010ല്‍ എയര്‍ടെല്‍ ബിഡബ്ല്യുഎ ലേലം നേടിയിരുന്നത്.

Best Mobiles in India

Advertisement