ഇന്‍ഫിനിക്‌സ് ഹോട്ട് ട3 20എംപി ക്യാമറയിലെ സവിശേഷതകള്‍ നിങ്ങള്‍ക്കനുയോജ്യമാണോ?


ഇന്‍ഫിനിക്‌സ് ഹോട്ട് S3 20എംപി ക്യാമറയുമായി ഇന്ത്യയിലെത്തി, നിങ്ങള്‍ പ്രതീക്ഷിച്ചതിലേറെ മറ്റു സവിശേഷതകള്‍ ഹോങ്കോങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്‌സ്. ഇവര്‍ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

Advertisement

ഇന്‍ഫിനിക്‌സ് ഹോട്ട് എസ്3 എന്ന ബജറ്റ് ഫോണിന് പ്രീമിയം സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വില കുറഞ്ഞ ഫോണാണിത്. ഫോണുന്റെ വില 8,999 രൂപ.

Advertisement

ഈ ഫോണിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് എന്നു പറയുന്നത് 20എംപി സെല്‍ഫി ക്യാമറയാണ്, ഇതിനോടൊപ്പം ഡ്യുവല്‍ സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫ്‌ളാഷുമുണ്ട്. ഫുള്‍ വ്യൂ ഡിസ്‌പ്ലേയുമായി എത്തുന്ന ഇന്‍ഫിനിക്‌സിന്റെ ആദ്യത്തെ ഫോണാണ് ഹോട്ട് എസ്3.

ഫെബ്രുവരി 12ന് ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന്റെ വില്‍പന ആരംഭിക്കും. സാന്‍ഡ്‌സ്റ്റോണ്‍ ബ്ലാക്ക്, ബ്രഷ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്.

ഈ ഫോണിന്റെ സവിശേഷതകളിലേക്ക് കടക്കാം.

സ്‌ക്രീന്‍

720X1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.65 ഇഞ്ച് എച്ച്ഡി+ ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ്. പുറകു വശത്തെ ക്യാമറയ്ക്കു താഴെ റിയര്‍ മൗണ്ട് ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

f/2.0 അപ്പര്‍ച്ചറോടു കൂടിയ 13എംപി റിയര്‍ ക്യാമറയുമുണ്ട്. മുന്നില്‍ 20 എംപി സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടാകോര്‍-ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറാണ് ഈ ഇന്‍ഫിനിക്‌സ് ഹോട്ട് എസ3യില്‍.

സോഫ്റ്റ്‌വയര്‍

കമ്പനിയുടെ custom9m XOS v3.0 skin on top ഉള്‍പ്പെടുത്തിയ ആന്‍ഡ്രോയിഡ് 8.0 ഓറിയോയാണ് ഈ ഫോണിന്റെ സോഫ്റ്റ്‌വയര്‍. 4000എംഎഎച്ച് ബാറ്ററിയും ഈ ഫോണിലുണ്ട്.

3ജിബി റാം, 4ജിബി റാം എന്നീ രണ്ടു വേരിയന്റുകളിലാണ് ഹോട്ട് എസ്3 എത്തിയിരിക്കുന്നത്.

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ട് സ്‌റ്റോറേജ് വേരിയന്റിലും ഫോണ്‍ എത്തുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഇന്ത്യയില വിലയും ലഭ്യതയും

ഇന്‍ഫിനിക്‌സ് ഹോട്ട് എസ്3 രണ്ടു വേരിയന്റുകളിലാണ് ഇന്ത്യയില്‍ എത്തിയിട്ടുളളത്. 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 8,999 രൂപയും 4ജിബി റാം 64ജിബി സ്റ്റോറേജിന് 10,999 രൂപയുമാണ്. ഫെബ്രുവരി 12 മുതല്‍ ഈ രണ്ട് ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. സാന്‍ഡ്‌സ്റ്റോണ്‍ ബ്ലാക്ക്, ബ്രഷ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ എങ്ങനെ ജിഫ് (GIF) സ്റ്റിക്കര്‍ ഉപയോഗിക്കാം

Best Mobiles in India

English Summary

Infinix launched its latest selfie-centric smartphone HOT S3 in India. The device will be launched globally after its release in India.