ഇരട്ട ക്യാമറയും 4000 mAh ബാറ്ററിയുമായി ഇന്‍ഫോക്കസ് M7s വരുന്നു


അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഇന്‍ഫോക്കസ് പുതിയ മോഡല്‍ M7s തയ്‌വാനില്‍ പുറത്തിറക്കി. ഒബ്‌സിഡിയന്‍ ബ്ലാക്ക്, പ്ലാറ്റിനം ലൈറ്റ് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന്റെ ഏകദേശ വില 9355 രൂപയാണ്.

Advertisement

ലോഹ യൂണിബോഡി രൂപകല്‍പ്പന ഫോണ്‍ ആകര്‍ഷകമാക്കുന്നു. 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 720*1440 ആണ്. 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ 18:9-ഉം സ്‌ക്രീന്‍- ബോഡി അനുപാതം 82.3 ശതമാനവുമാണ്.

Advertisement

1.3GHz ക്വാഡ്‌കോര്‍ മീഡിയടെക് MT3737H പ്രോസസ്സറാണ് ഇന്‍ഫോക്കസ് M7s-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 3GB റാം, 32 GB സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി 128 GB വരെ വര്‍ദ്ധിപ്പിക്കാനുമാകും.

ക്യാമറകള്‍

പിന്നില്‍ ഇരട്ട ക്യാമറകളോട് കൂടിയ ഫോണ്‍ ആണ് M7s എന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. f/2.0 അപെര്‍ച്ചറോട് കൂടിയ 13MP പ്രൈമറി ക്യാമറയും 5MP ക്യാമറയുമാണ് പിന്‍ഭാഗത്തുള്ളത്. എല്‍ഇഡി ഫ്‌ളാഷ്, ബൊക്കേ മോഡ്, ഫുള്‍ എച്ച്ഡി വീഡിയോ ചിത്രീകരിക്കാനുള്ള സൗകര്യം എന്നിവയും ഫോണിലുണ്ട്. ഇതിന് പുറമെയാണ് f/2.2 അപെര്‍ച്ചറോട് കൂടിയ 8MP സെല്‍ഫി ക്യാമറ.

ബാറ്ററി, സോഫ്റ്റ് വെയര്‍ & കണക്ടിവിറ്റി

Advertisement

4000 mAh ബാറ്ററിയാണ് ഇന്‍ഫോക്കസ് M7s-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3G-യില്‍ ബാറ്ററി 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4G-യില്‍ സ്റ്റാന്‍ഡ്‌ബൈ ടൈം 528 മണിക്കൂര്‍ ആണ്. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പിന്‍ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉണ്ട്.

4G VoLTE, Wi-Fi 802.11b/g/n, ബ്ലൂടൂത്ത് 4.2, ജിപിഎസ്, എഫ്എം റേഡിയോ, ഇരട്ട സിം, മൈക്രോ USB 2.0 പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും M7s-ല്‍ ലഭ്യമാണ്. 152.3*72.4*8.8 മില്ലീമീറ്റര്‍ വലുപ്പമുള്ള ഫോണിന്റെ ഭാരം 148 ഗ്രാം ആണ്.

തയ്‌വാന്‍ വിപണിയില്‍ എത്തിയ ഫോണ്‍ മറ്റ് രാജ്യങ്ങളില്‍ എപ്പോള്‍ മുതല്‍ ലഭിക്കുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ ഇന്‍ഫോക്കസ് M7s ഇന്ത്യയില്‍ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Advertisement

എയര്‍ടെല്ലിനേയും ജിയോയേയും മറികടക്കുമോ ഐഡിയയുടെ ഈ പ്ലാനുകള്‍?

Best Mobiles in India

English Summary

The InFocus M7s sports a metal unibody design, giving it a stylish look. The smartphone is fitted with a 5.7-inch display that delivers a HD+ resolution of 720×1440 pixels. The display has an aspect ratio of 18:9, and it is surrounded by narrow bezels.