ഇന്‍ഫോസിസില്‍ ജീവനക്കാര്‍ക്ക് 4 മുതല്‍ 10 ശതമാനം വരെ ശമ്പള വര്‍ദ്ധനവ്


ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് 4 മുതല്‍ 10 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ലെവല്‍ 2 മുതല്‍ ലെവര്‍ 6 വരെയുള്ളവര്‍ക്കാണ് വര്‍ദ്ധനവ്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ശമ്പളം പ്രാബല്യത്തില്‍ വരും.

Advertisement

എഞ്ചിനീയറിംഗ് ഇതര ബിരുദധാരികളും കസ്റ്റമര്‍ സപ്പോര്‍ട് എക്‌സിക്യുട്ടീവുകളും ഉള്‍പ്പെടുന്നതാണ് ലെവല്‍ 2. പ്രൊജക്റ്റ് മാനേജര്‍മാര്‍, സീനിയര്‍ പ്രൊജക്റ്റ് മാനേജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗമാണ് ലെവല്‍ 6. ഫെബ്രുവരിയിയില്‍, ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 5 മുതല്‍ 7 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. അതിനേക്കാള്‍ കൂടുതല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവ്.

Advertisement

ജീവനക്കാരുടെ പ്രവര്‍ത്തനമികവ് അടിസ്ഥാനമാക്കി നല്‍കുന്ന റേറ്റിംഗ് പ്രകാരം (CRR- Consolidate Relative Ranking) പ്രകാരം CRR 1+ ല്‍ വരുന്നവര്‍ക്ക് 10 ശതമാനം വര്‍ദ്ധനവും CRR1, CRR2, CRR3 എന്നിവയില്‍ വരുന്നവര്‍ക്ക് യഥാക്രമം 8 ശതമാനം, 6 ശതമാനം, 4 ശതമാനം എന്നിങ്ങനെ വര്‍ദ്ധനവ് ലഭിക്കും.

കമ്പനിയുടെ മൊത്തം പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വൈകിയാണ് ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കിയത്. 2013-ല്‍ ജൂലൈ മാസത്തിലും 2012-ല്‍ ഒക്‌റ്റോബറിലുമായിരുന്നു വര്‍ദ്ധനവ്്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ജോലിചെയ്യുന്നവര്‍ക്ക് ശരാശരി 8 ശതമാനവും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് 3 ശതമാനവുമാണ് വര്‍ദ്ധനവ് നല്‍കിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.

Advertisement
Best Mobiles in India

Advertisement