ആന്‍ഡ്രോയിഡിനായി ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍



ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയ്ക്കായി ഇന്‍സ്റ്റാഗ്രാം ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ എത്തി. ഈ സൗജന്യ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡിലെത്തി ഒരൊറ്റ ദിവസത്തിനകം 10 ലക്ഷത്തിലേറെ തവണ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. കൂടാതെ 4 ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ആപ്ലിക്കേഷന്‍ ലഭിക്കുന്നതിനുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്.

ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനാണിത്. ഒരു ചിത്രം രഞ്ഞെടുക്കുകയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനത്തില്‍ ആദ്യം ചെയ്യേണ്ടത്. ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ലഭിക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് ചിത്രത്തിന് നിങ്ങളുടെ ആവശ്യത്തിനുള്ള ഇഫക്റ്റുകള്‍ നല്‍കാം. ഈ ചിത്രം പിന്നീട് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാനും സാധിക്കും.

Advertisement

ആന്‍ഡ്രോയിഡ് 2.2 ഓപറേറ്റിംഗ് സിസ്റ്റത്തിലോ അതിന് മുകളിലോ പ്രവര്‍ത്തിക്കുന്ന ക്യാമറ സ്മാര്‍ട്‌ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഓപണ്‍ജിഎല്‍ ഇഎസ് 2 പിന്തുണയും ഈ സ്മാര്‍ട്‌ഫോണുകളില്‍ വേണം. ഇപ്പോള്‍ മിക്ക മൊബൈല്‍ ഉത്പന്നങ്ങളിലും വരുന്ന ഒരു പ്രത്യേക ഗ്രാഫിക് പ്രോസസിംഗ് ഭാഷയാണ് ഓപണ്‍ജിഎല്‍ ഇഎസ് 2.

Advertisement

ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു സവിശേഷത ഫോട്ടോസ്ട്രീം ആണ്. ഇതിലൂടെ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ ഫോട്ടോകള്‍ കാണാന്‍ സാധിക്കും. വേണമെങ്കില്‍ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ ഫോട്ടോയും കാണാനാകും.

ഇതിന് മുമ്പ് ആപ്പിള്‍ ഉത്പന്നങ്ങളില്‍ മാത്രമേ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ പറ്റിയിരുന്നുള്ളൂ. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഇതിന് 3 കോടിയോളം രജിസ്‌റ്റേര്‍ഡ് ഉപയോക്താക്കള്‍ ഉണ്ട്. ഇതില്‍ 100 കോടിയിലേറെ ഫോട്ടോകള്‍ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

Best Mobiles in India

Advertisement