വാട്ട്സ് ആപ്പ് വോയിസ് മെസ്സേജ് ഇനി മുതൽ ഇൻസ്റ്റാഗ്രാമിലും

ഇൻസ്റ്റാഗ്രാം ഡയറക്റ്റ് - ഒരു പ്രൈവറ്റ് മെസ്സേജിങ് സംവിധാനമാണ്, ഇത് വാട്സാപ്പിലെ പൊലെ തന്നെ വോയിസ് മെസ്സേജ് സംവിധാനമാണ്. ഇൻസ്റ്റാഗ്രാം ഡയറക്റ്റിൽ വാട്സാപ്പ് വോയിസ് റെക്കോർഡർ പോലെ തന്നെയാണ്.


ഫേസ്ബുക്കിലെ പോലെ തന്നെ വോയിസ് മെസ്സേജ് സംവിധാനം വാട്സാപ്പിലും ലഭ്യമാണ്, എന്നാൽ, ഇൻസ്റാഗ്രാമിന്റെ കാര്യത്തിൽ ഈ പ്രതീക്ഷ വയ്ക്കാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി. എന്ത് കൊണ്ടാണ് ഇതിന്റെ കാര്യത്തിൽ ഇത്രെയും താമസം വരുന്നത് എന്ന് ചോദിച്ചാൽ ഉത്തരമില്ല.

Advertisement

ഇൻസ്റ്റാഗ്രാം ഡയറക്റ്റ് - ഒരു പ്രൈവറ്റ് മെസ്സേജിങ് സംവിധാനമാണ്, ഇത് വാട്സാപ്പിലെ പൊലെ തന്നെ വോയിസ് മെസ്സേജ് സംവിധാനമാണ്. ഇൻസ്റ്റാഗ്രാം ഡയറക്റ്റിൽ വാട്സാപ്പ് വോയിസ് റെക്കോർഡർ പോലെ തന്നെയാണ്, അതിന്റെ സംവിധാനത്തിൻറെ പരിധിയും പ്രവർത്തനമെല്ലാം ഒന്നുപോലെ തന്നെയാണ് ഇൻസ്റ്റാഗ്രാം ഡയറക്റ്റിൻറെയും.

Advertisement

ഈ പുതിയ സംവിധാനം അധികം വൈകാതെ തന്നെ എല്ലാ ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്കും ലഭിക്കും. നിങ്ങൾക്ക് ഒരിക്കൽ അപ്ഡേറ്റ് ലഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഡയറക്റ്റിൽ ഒരു മൈക്രോഫോൺ ഐക്കൺ ഗ്രൂപ്പ് ചാറ്റിലോ പേഴ്‌സണൽ ചാറ്റിലോ കാണാൻ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുവാനായി മൈക്രോഫോൺ ഐക്കണിൽ കുറച്ച് നേരത്തേക്ക് അമർത്തുക, അയക്കാനുള്ള മെസ്സേജ് പറയുക അപ്പോൾ അത് ഇതിൽ റെക്കോർഡ് ആകും, ബട്ടൺ അമർത്തിവിടുന്ന നേരത്ത് ആ വോയിസ് മെസ്സേജ് അയക്കപ്പെടും. മെസ്സഞ്ചറിൽ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഇൻസ്റ്റാഗ്രാം ഡിറെക്ടിൽ വോയിസ് മെസ്സേജ് സംവിധാനം ഉപയോഗിക്കുന്നതും.

Advertisement

റെക്കോർഡ് ചെയുമ്പോൾ തന്നെ നിങ്ങൾക്ക് വോയിസ് മെസ്സേജ് ഡിലീറ്റ് ചെയ്യാൻ വധിക്കും, ഇതിനായി വോയിസ് ക്ലിപ്പ് റെക്കോർഡ് ചെയ്യുമ്പോഴോ അത് കഴിയുമ്പോഴോ, ആ വോയിസ് ക്ലിപ്പ് അമർത്തി ഇടത്തേക്ക് കാണുന്ന ട്രാഷ് ഐക്കണിലോട്ട് സ്വൈപ് ചെയുക. വോയിസ് മെസ്സേജ് ഡിലീറ്റ് ചെയ്യപ്പെടും.

ഇത് "ഫ്രിക്വേണ്ട് ഫ്രണ്ട്‌സ് ഫീച്ചർ" എന്ന സംവിധാനത്തോട് കൂടിയ ഒന്നാണ്. മെസ്സേജ് ടൈപ്പ് ചെയ്തത് അയക്കുന്നതിനുപകരം, പലപ്പോഴായി അയക്കേണ്ടി വരുന്നവ ടൈപ്പ് ചെയ്തത് സൂക്ഷിക്കാവുന്നതാണ്. അടുത്ത തവണ മെസ്സേജ് ചെയുമ്പോൾ ടൈപ്പ് ചെയ്ത് സേവ് ചെയ്തത് വെച്ചിരിക്കുന്നവ അയച്ചാൽ മതി. ഇത് പൊലെ ഒരു ലിസ്റ്റ് തന്നെ നിങ്ങൾക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. ഞൊടിയിടയിൽ മെസ്സേജ് അയക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.

Advertisement

പുതുതായി ചേർക്കപ്പെട്ട ഇൻസ്റ്റാഗ്രാം ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ 'ക്ലോസ് ഫ്രണ്ട് ഫീച്ചർ' അത്തരത്തിൽ വളരെ കൂടുതൽ ഉപയോഗിച്ച് പോരുന്ന ഒന്നാണ്. ഇത് വഴി നിങ്ങൾക്ക് നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട കൂട്ടുകാരുടെ ഒരു ലിസ്റ്റ് ഉണ്ടാകാൻ സാധിക്കും. അത് വഴി നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ന്യൂസ് ഫീഡ്സ് ഷെയർ ചെയ്യാൻ സാധിക്കും, അപ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത് വെച്ചിരിക്കുന്ന കുറച്ച് പേർക്ക് ഈ ന്യൂസ് ഫീഡ് ഷെയർ ചെയ്യപ്പെടും, അവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കു. സ്‌നാപ്ചാറ്റിലെ പോലെ തന്നെ 24 മണിക്കൂറിന് ശേഷം ഈ ന്യൂസ് ഫീഡ്‌സ് നീക്കം ചെയ്യപ്പെടും. 24 മണിക്കൂറിന് ശേഷം ഈ പോസ്റ്റുകൾ ഒന്നും തന്നെ കാണാൻ സാധിക്കുന്നതല്ല. സാധാരണ രീതീയിൽ നിങ്ങളുടെ ഫോളോവെഴ്‌സിന് പോസ്റ്റുകൾ കാണാൻ സാധിക്കും. സ്‌ലെക്റ്റിവ് ഫ്രണ്ട്‌സ് ഓപ്ഷൻ കൊടുക്കുക വഴി ഇത് പബ്ലിക് വ്യൂവിൽ നിന്നും മാറ്റപ്പെടും.

Advertisement

ഇൻസ്റ്റാഗ്രാം ഇപ്പോൾ "മാൾ" എന്നൊരു ഫീച്ചറിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുടെ താൽപര്യപ്രകാരം സാധങ്ങൾ വാങ്ങുവാനും മറ്റുമായിട്ടാണ് ഇങ്ങനെയൊരു സംവിധാനം ഇൻസ്റ്റാഗ്രാമിൽ കൊണ്ടുവരാൻ കമ്പനി തീരുമാനിച്ചത്.

Best Mobiles in India

English Summary

Instagram Direct, the private messaging feature of the app, has received the voice message feature and basically it is the same as the voice recorder in WhatsApp or Messenger.