ഇന്‍സ്റ്റഗ്രാമിന് പുതിയ പേര് നിർദേശിക്കാനുള്ള തീരുമാനമെടുത്ത് ഫേസ്ബുക്

എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍ മൂന്നു സേവനങ്ങള്‍ക്കും ലഭിക്കുമെന്നും കൂട്ടുകരോടും, കുടുംബക്കാരോടുമൊക്കെ സംവാദിക്കാന്‍ കൂടുതല്‍ ഉതകുന്ന രീതിയിലായിരക്കും ചാറ്റ് സേവനം സജ്ജീകരിക്കുക


ഫോട്ടോ മെസേജിങ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാം അടിമുടി പുതുക്കാന്‍ ഉടമകളായ ഫേസ്‍ബുക്ക് തീരുമാനിച്ചു. റീബ്രാന്‍ഡ്‍ ചെയ്‍ത്‍ ഫേസ്‍ബുക്കിന്‍റെ പേര് കൂടി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ക്കാന്‍ ആണ് കമ്പനി തീരുമാനിച്ചത്.

Advertisement

ആന്‍ഡ്രോയിഡ് പൈ കരുത്തില്‍ മീഡിയാടെക്ക് പ്രോസസ്സറുമായി ഹുവായ് വൈ6 പ്രൈം വിപണിയില്‍

വാട്ട്‍സാപ്പ്

ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്‍ബുക്ക് എന്നായിരിക്കും പുതിയ പേര്. റിവേഴ്‍സ്‍ എന്‍ജിനിയര്‍ ജെയ്‍ന്‍ മാന്‍ചുന്‍ വോങ് ആണ് ഇത് വ്യക്തമാക്കി ട്വീറ്റ് ചെയ്‍തത്. പൂര്‍ണമായും ഒരു ആപ്ലിക്കേഷന്‍ അഴിച്ചുപണിയുകയും അതിന്‍റെ പ്രവര്‍ത്തനം മനസിലാക്കുകയും ചെയ്യുന്ന ജോലിയാണ് റിവേഴ്‍സ്‍ എന്‍ജിനിയറിങ്.

Advertisement
ഫേസ്‍ബുക്ക്

ഫേസ്‍ബുക്ക് ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളും ഒരുകുടക്കീഴീല്‍ ആക്കാന്‍ ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സക്കർബർഗ് ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം - ഫേസ്‍ബുക്ക് - വാട്ട്‍സാപ്പ് എന്നിവയ്ക്ക് ഒരു പ്ലാറ്റ്‍ഫോം തയാറാക്കാന്‍ ആണ് ശ്രമം.

ഇന്‍സ്റ്റഗ്രാം

മൂന്നു പ്ലാറ്റ്‌ഫോമുകളുടെയും മെസെഞ്ചിങ് സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിടുക എന്നതാണ് സക്കർബർഗിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ഇതോടെ, ആരൊക്കെയാണ് ഉപയോക്താക്കള്‍ എന്നതിനെപ്പറ്റി കമ്പനിക്ക് വ്യക്തമായ വിവരവും ലഭിക്കും. ഇതിലൂടെ, ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷം അവര്‍ക്ക് അനുയോജ്യമായ പരസ്യം കാണിക്കാന്‍ സാധിക്കും എന്നതു തന്നെയാണ് വാണിജ്യപരമായ ഫേസ്ബുക്കിന്റെ മെച്ചം.

ഇന്‍സ്റ്റഗ്രാം - ഫേസ്‍ബുക്ക് - വാട്ട്‍സാപ്പ് എന്നിവയ്ക്ക് ഒരു പ്ലാറ്റ്‍ഫോം

എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപഷന്‍ മൂന്നു സേവനങ്ങള്‍ക്കും ലഭിക്കുമെന്നും കൂട്ടുകരോടും, കുടുംബക്കാരോടുമൊക്കെ സംവാദിക്കാന്‍ കൂടുതല്‍ ഉതകുന്ന രീതിയിലായിരക്കും ചാറ്റ് സേവനം സജ്ജീകരിക്കുക എന്നും അവര്‍ പറയുന്നു.

ആപ്പുകൾ

എന്നാൽ സാങ്കേതികവിദ്യയെ സംബന്ധിച്ച അറിവുള്ള ഫെയ്സ്ബുക്കിന്‍റെ ഉപയോക്താക്കള്‍ക്കു ആശങ്കകൾ സമ്മാനിക്കുന്നതാണ് പുതിയ സംവിധാനം. ആപ്പുകൾ ഒന്നാകുന്നതോടെ ഉപയോക്താവ് ആരാണെന്നു കമ്പനി അറിയുകയും അറിയുകയും ഒരു ഉപയോക്താവിന്‍റെ ഡേറ്റ മൂന്നു പ്ലാറ്റ്ഫോമുകളിലും ഒരുപോലെ എത്തുകയും ചെയ്യുമെന്ന ഭീതിയാണ് ഈ ആശങ്കക്കുള്ള അടിസ്ഥാന കാരണം.

മാര്‍ക്ക് സക്കർബർഗ്

2014-ലാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക്ക് 19 ബില്ല്യന്‍ ഡോളര്‍ നല്‍കി വാങ്ങുന്നത്. അതിനു മുമ്പ് 2012-ല്‍, 715 മില്ല്യന്‍ ഡോളറിന് ഇന്‍സ്റ്റഗ്രാമിനെ വാങ്ങിയിരുന്നു. ഈ ആപ്പുകളുടെ സൃഷ്ടാക്കള്‍ തന്നെയായിരുന്നു ഫെയ്‌സബുക്ക് വാങ്ങിയ ശേഷവും അവയുടെ പ്രധാന സ്ഥാനം വഹിക്കുന്നതും. ഇതുവരെ ഇവ താരതമ്യേന സ്വതന്ത്രമായി ആണ് പ്രവര്‍ത്തിച്ചിരുന്നത്.

കെവിൻ സിസ്‌ട്രോം, മൈക് ക്രിഗെർ

ഇവയെ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കാന്‍ സക്കര്‍ബര്‍ഗ് ആദ്യകാലം തൊട്ടുതന്നെ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് വാട്‌സാപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്ഥാപകര്‍, സക്കര്‍ബര്‍ഗിനോട് വാക്കുതർക്കമുണ്ടാക്കി ഫെയ്‌സ്ബുക്ക് വിട്ടതെന്ന ആരോപണം ഉണ്ടായിരുന്നു.

ഈ ആപ്പുകള്‍ 'കുടുംബ ആപ്പുകള്‍' എന്നാണ് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെടുന്നത്. ഇതുവഴി സക്കര്‍ബര്‍ഗിന്‍റെ ആപ്ലിക്കേഷനുകളിലൂടെ 206 കോടി ആളുകള്‍ പരസ്‍പരം കണക്റ്റ് ചെയ്യപ്പെടും എന്നാണ് കരുതുന്നത്.

 

Best Mobiles in India

English Summary

To establish full control over the different divisions of his company, Facebook CEO Mark Zuckerberg has been planning to integrate WhatsApp, Instagram and Facebook into a unified platform.