5 മില്ല്യണ്‍ ആളുകളെ ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ ഇന്റല്‍ ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിക്കും


യുഎസ്സ് ആസ്ഥാനമായ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍ 2015-ഓടെ 5 മില്ല്യണ്‍ ആളുകളെ ഡിജിറ്റല്‍ സാക്ഷരരാക്കും. കമ്പനിയുടെ ഡിജിറ്റല്‍ സ്‌കില്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement

നാഷണല്‍ ഒപ്റ്റിക്ക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് പദ്ധതിയുടെ ഭാഗമായി ആദ്യ 1,000 പഞ്ചായത്തുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം നല്‍കുന്നതിനുളള പരിപാടിയിലും ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡുമായി (ബിബിഎന്‍എല്‍) ഇന്റല്‍ ഇന്ത്യ കൈകോര്‍ക്കുന്നതാണ്. സമൂഹത്തില്‍ ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിപ്പിക്കാനുളള പാതയിലേക്ക് എത്താന്‍ ഇന്റലിന്റെ ഡിജിറ്റല്‍ സ്‌കില്‍ ഫോര്‍ ഇന്ത്യ എന്ന പരിപാടിയിലൂടെ സാധിക്കുമെന്ന് ഇന്റല്‍ സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റ് ദേബ്ജാനി ഘോഷ് പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ആരോഗ്യ പരിപാലനം, ശുചിത്വം എന്നിവ ഉള്‍ക്കൊളളുന്ന ഡിജിറ്റല്‍ സ്‌കില്‍സ് ട്രയിനിംഗ് ആപ്ലിക്കേഷന്‍ ഇന്റല്‍ ഇന്ത്യ അവതരിപ്പിച്ചു. അഞ്ച് ഭാഷകളില്‍ ലഭിക്കുന്ന ഈ ആപ് ഡിസംബര്‍ 6 മുതല്‍ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ രാജ്യത്ത് ഡിജിറ്റല്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Best Mobiles in India

Advertisement

English Summary

Intel to work with Indian government to digitally skill 5 million people.