ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും നിരോധനവും



എലിയെ പേടിച്ച് ഇല്ലം ചുടണോ എന്നാണ് ഇറാനോട് ചോദിക്കാനുള്ളത്!  ഇറാന്‍ പൗരന്‍മാര്‍ പെട്ടെന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ അമ്പരന്നിരിക്കുകയാണ്.  കാരണം ഇറാനില്‍ ചില വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം.  മറ്റു ചില സൈറ്റുകളാണെങ്കില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

നേരത്തെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ നിന്നും ആണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നിരുന്നത്.  ഇടക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭാഗത്തു നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement

ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് വരെ ഇസ്ലാമിക് വിപ്ലവത്തിന്റെ 33ാം വാര്‍ഷികം ആഘോഷിക്കൂന്നുണ്ട് ഇറാനില്‍.  അതുകൊണ്ട് ഈ നിയന്ത്രണവും നിരോധനവുമെല്ലാം പെട്ടെന്നൊരു രാഷ്ട്രീയ അട്ടിമറിയുടെ സാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നുവേണം അനുമാനിക്കാന്‍.

Advertisement

ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഇറാനില്‍ നിരോധിക്കപ്പെട്ടിരിക്കുന്നത്.  ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ എല്ലാ വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

ലോകത്തെമ്പാടുമുള്ള ആളുകള്‍ ഇന്ന് ആശയങ്ങള്‍ കൈമാറാനും, ലോകകാര്യങ്ങള്‍ അറിയാനും ആശ്രയിക്കുന്ന ഇന്‍രര്‍നെറ്റിന്റെ ഉപയോഗം തടയുക എന്നത് അത്ര ആശാസ്യമായ കാര്യമല്ല.

Read in English

Best Mobiles in India

Advertisement