ഇന്ത്യയിലെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് 49 ശതമാനം ഉയര്‍ന്നു



ഇന്ത്യയിലെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് 49 ശതമാനം ഉയര്‍ന്നതായി ഗൂഗിള്‍ റിപ്പോര്‍ട്ട്. ലോകത്തിലെ വിവിധ ഭരണകൂടങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും സെര്‍ച്ച് എഞ്ചിന്‍ ഭീമന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏറ്റവും അതിശയകരം പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും ഈ പ്രവണത കാണുന്നു എന്നതാണെന്നും ഗൂഗിള്‍ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിവിധ സര്‍ക്കാരില്‍ നിന്നായി 1000നടുത്ത് അപേക്ഷകള്‍ ഗൂഗിളിന് ലഭിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകള്‍ ഉള്‍പ്പടെയുള്ള ബ്ലോക്ക് ചെയ്യുകയാണ് ഇതില്‍ ഒരു ആവശ്യം. രാഷ്ട്രീയ പ്രസ്താവനകളും അഭിപ്രായങ്ങളും പോലുള്ള ഉള്ളടക്കങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍ പെടാതെ നിരോധിക്കണമെന്നോ നീക്കം ചെയ്യണമെന്നോ എന്ന ആവശ്യത്തിന് ഇരട്ടിയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഗൂഗിള്‍ കണ്ടെത്തി. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്തിയ രാഷ്ട്രീയ അഭിപ്രായങ്ങള്‍ നീക്കം ചെയ്യണമെന്നാണ് സര്‍ക്കാരുകളുടെ ആവശ്യം.

Advertisement

ഇന്ത്യയിലും ഇതേ ആവശ്യം വന്‍തോതിലാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുണ്ടായ ഇത്തരം ആവശ്യത്തേക്കാള്‍ രണ്ടാം പകുതിയില്‍ 49 ശതമാനത്തിലധികം ആവശ്യങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് ഒരു ഗൂഗിള്‍ വക്താവ് അറിയിച്ചു. ഇന്റര്‍നെറ്റ് നിയന്ത്രണം വളരെ കര്‍ശനമായി പിന്തുടരുന്ന ചൈനയെക്കുറിച്ചുള്ള പരാമര്‍ശം ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

Advertisement