2018 ആദ്യപാദത്തില്‍ മാത്രം രജിസ്റർ ചെയ്തത് 1.4 ദശലക്ഷം ഡൊമെയ്‌നുകള്‍


2018 ആദ്യപാദത്തില്‍ പുതിയതായി 1.4 ദശലക്ഷം ഡൊമെയ്ന്‍ നെയ്മുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഇന്റര്‍നെറ്റ് സുരക്ഷ- ഡൊമെയ്ന്‍ നെയിമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വെരിസൈന്‍. ഇതോടെ ആകെ ഡൊമെയ്ന്‍ നെയിം രജിസ്‌ട്രേഷനുകളുടെ എണ്ണം 333.8 ദശലക്ഷമായി ഉയര്‍ന്നു.

Advertisement

2017-ലെ അവസാന പാദവുമായി താരതമ്യം ചെയ്താല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വര്‍ഷംതോറും രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് ദി ഡൊമെയ്ന്‍ നെയിം ഇന്‍ഡസ്ട്രി ബ്രീഫും വ്യക്തമാക്കുന്നു.

Advertisement

മറ്റ് പ്രധാന വിവരങ്ങള്‍

.com, .net എന്നിവയില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിമുകള്‍ ഒരിമിച്ചെടുത്താല്‍ ഏകദേശം 148.3 ദശലക്ഷം വരും. 2017 അവസാനപാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 1.3 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം .com-ല്‍ അവസാനിക്കുന്ന രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡൊമെയ്ന്‍ നെയിമുകളുടെ എണ്ണം 133.9 ദശലക്ഷമാണ്. ഏകദേശം 14.4 ദശലക്ഷമാണ് .net -ല്‍ അവസാനിക്കുന്നവയുടെ എണ്ണം.

.com, .net എന്നിവയില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിമുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് 4.6 ദശലക്ഷമാണ്. അതായത് 3.2 ശതമാനത്തിന്റെ വര്‍ദ്ധനവ്.2018 ആദ്യപാദത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത .com, ,net എന്നിവയില്‍ അവസാനിക്കുന്ന ഡൊമെയ്ന്‍ നെയിമുകളുടെ എണ്ണം 9.6 ദശലക്ഷമാണ്. 2017-ല്‍ ഇതേസമയം ഇത് 9.5 ദശലക്ഷമായിരുന്നു.സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ് സൈറ്റുകളുടെ ജനപ്രിയതയാണ് .com, .net ഡൊമെയ്ന്‍ നെയിമുകള്‍ വര്‍ദ്ധിക്കാനുള്ള കാരണം

Advertisement

2018 ആദ്യപാദത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ gTLD ഡൊമെയ്ന്‍ നെയിമുകളുടെ ആകെ എണ്ണം 20.2 ദശലക്ഷമാണ്. 2017 അവസാനപാദത്തിലേതില്‍ നിന്ന് 0.4 ശതമാനം കുറഞ്ഞു. വര്‍ഷംതോറും ഈ വിഭാഗത്തില്‍ രജിസ്‌ട്രേഷന്‍ 20.7 ശതമാനം വച്ച് കുറയുകയാണ്.

വരുന്നു ഇന്ത്യയുടെ സ്വന്തം ജിപിഎസ് സിസ്റ്റം; ഇനി അമേരിക്കയെ ആശ്രയിക്കേണ്ട!

ഡൊമെയ്ന്‍ നെയിം വ്യവസായവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും വിലയിരുത്തലുകളുമാണ് വെരിസൈന്‍ പ്രസിദ്ധീകരിക്കുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി Verisign.com/DNIB സന്ദര്‍ശിക്കുക.

Best Mobiles in India

Advertisement

English Summary

Internet grows to 333.8 million Domain Name Registrations in the first quarter of 2018