സ്മാര്‍ട്‌ഫോണ്‍ ഡാറ്റകള്‍ വിരലുകള്‍ കൊണ്ട് എടുത്തുമാറ്റാം


ഒരു സ്മാര്‍ട്‌ഫോണില്‍ നിന്ന് മറ്റൊരു സ്മാര്‍ട്‌ഫോണിലേക്കോ ടാബ്ലറ്റിലേക്കോ ഡാറ്റകള്‍ കൈമാറുന്നതെങ്ങനെയാണ്. സാധാരണയായി ബ്ലൂടൂത്തോ മറ്റ് ഷെയറിംഗ് ആപ്ലിക്കേഷനോ ഉപയോഗിച്ചാണ്.

Advertisement

എന്നാല്‍ ഇനി വിരലുകൊണ്ട് ഒരു സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിലെ ഡാറ്റ മറ്റൊരു സ്മാര്‍ട്‌ഫോണിലോ ടാബ്ലറ്റിലോ എടുത്തുവയ്ക്കാം. അതായത് നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ ഒരു ഫോട്ടോ മറ്റൊന്നിലേക്ക് മാറ്റണമെന്നു കരുതുക. ഫോട്ടോ തുറന്ന ശേഷം അതില്‍ വിരല്‍അമര്‍ത്തുക. തുടര്‍ന്ന് ഏത് ഉപകരണത്തിലേക്കാണോ മാറ്റേണ്ടത് അതിന്റെ സ്‌ക്രീനില്‍ വിരല്‍ വയ്ക്കുക. ഫോട്ടോ ട്രാന്‍സ്ഫര്‍ ആയി. എന്നാല്‍ രണ്ട് ഉപകരണങ്ങളും ടച്ച് സ്‌ക്രീന്‍ ആയിരിക്കണം.

Advertisement

ഫിന്‍ലാന്‍ഡിലെ VTT ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്ററാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോതിരം പോലുള്ള ഉപകരണമോ റിസ്റ്റ്ബാന്‍ഡോ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. അതായത് ഈ മോതിരം അല്ലെങ്കില്‍ റിസ്റ്റ് ബാന്‍ഡ് ധരിച്ചാല്‍ മാത്രമെ മേല്‍പറഞ്ഞ രീതിയില്‍ ഡാറ്റ ട്രാന്‍സ്ഫറിംഗ് നടക്കു.

നിലവില്‍ പരീക്ഷണം പൂര്‍ത്തിയാക്കി പേറ്റന്റിനായി കാത്തിരിക്കുകയാണ് VTT ടെക്‌നിക്കല്‍ റിസര്‍ച് സെന്റര്‍. ഭാവിയില്‍ കൂടുതല്‍ ഉപകരണങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഈ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.

#1

മോതിരമോ റിസ്റ്റ് ബാന്‍ഡോ ധരിച്ച ശേഷം ഷെയര്‍ചെയ്യേണ്ട ഫയല്‍ ഓപ്പണ്‍ ചെയ്ത് അതില്‍ വിരല്‍ അമര്‍ത്തുക.

 

#2

ഇനി ഏത് ഉപകരണത്തിലേക്കാണോ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അതിന്റെ സ്‌ക്രീനില്‍ വിരല്‍ അമര്‍ത്തുക. ഇപ്പോള്‍ ഡാറ്റ ട്രാന്‍സ്ഫറായി.

 

#3

ഇതിന് ഏതെങ്കിലും പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ടേ എന്നും മറ്റുമുള്ള വിവിരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

#4

വിരല്‍ ഉപയോഗിച്ച് ഡാറ്റാ ട്രാന്‍സ്ഫറിംഗ്

Best Mobiles in India