ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!


ജൂണ്‍ 8-ന് നടന്ന വേള്‍ഡ്‌വൈഡ് ഡെവലപര്‍ കോണ്‍ഫറന്‍സില്‍ (ഡബ്ലിയു ഡബ്ലിയു ഡി സി) ആപ്പിള്‍ അടുത്ത തലമുറ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായി ഐഒഎസ് 9 അവതരിപ്പിച്ചിരിക്കുകയാണ്. കാഴ്ചയില്‍ പുതുമകളൊന്നുമില്ലെങ്കിലും, പുതിയ ചില സവിശേഷതകളും സിസ്റ്റം ആപുകള്‍ക്കായുളള അപ്‌ഗ്രേഡുകളും ആണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

Advertisement

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ആന്‍ഡ്രോയിഡ് ഫോണുകളിലും ടാബ്ലറ്റുകളിലും വളരെ മുന്‍പ് തന്നെ ഉളള സവിശേഷതകളാണ് ഇവയില്‍ പലതും. ഇത്തരത്തില്‍ ആപ്പിള്‍ ആന്‍ഡ്രോയിഡില്‍ നിന്ന് കടം കൊണ്ട സവിശേഷതകള്‍ ഏതൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

നിങ്ങളുടെ ഇമെയില്‍, കലണ്ടര്‍, ഉപയോഗ രീതി എന്നിവയ്ക്ക് അനുസൃതമായി വിവരങ്ങള്‍ നല്‍കുന്ന സവിശേഷതയാണ് ഇത്. ഉദാഹരണത്തിന് നിങ്ങള്‍ കലണ്ടറില്‍ ഒരു മീറ്റിങ് ഷെഡ്യൂള്‍ ചെയ്താല്‍, സമയത്തിന് മുന്‍പായി ഈ സവിശേഷത നിങ്ങളെ ഓര്‍മപ്പെടുത്തുന്നു. കൂടാതെ ഇത് ട്രാഫിക്ക് അവസ്ഥകളെക്കുറിച്ച് അപ്‌ഡേറ്റുകളും നിങ്ങള്‍ക്ക് നല്‍കുന്നു.

ആന്‍ഡ്രോയിഡിന്റെ ഗൂഗിള്‍ നൗ അസിസ്റ്റന്റ് ഈ സവിശേഷതകള്‍ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

ഈ സവിശേഷത അനുസരിച്ച് ഐഫോണിന്റെ ബാറ്ററി ബാക്ക്അപ്പ് 3 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുന്നതാണ്.

സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഈ സവിശേഷത അവതരിപ്പിച്ചു കഴിഞ്ഞതാണ്.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

ഐപാഡ് എയര്‍ 2 ഉപയോക്താക്കള്‍ക്ക് ഒരു സ്‌ക്രീനില്‍ രണ്ട് ആപുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ ഈ സവിശേഷത ഉപകരിക്കുന്നു.

സാംസങ് ഗ്യാലക്‌സി ടാബുകളില്‍ ഈ സവിശേഷത നമ്മള്‍ മുന്‍പ് തന്നെ കണ്ടിട്ടുളളത്.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

മറ്റ് ആപുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ സ്‌ക്രീനില്‍ ഒരു ചെറിയ വിന്‍ഡോയില്‍ വീഡിയോകള്‍ കാണാന്‍ ഈ സവിശേഷത സഹായിക്കുന്നു.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

വ്യത്യസ്ത പബ്ലിഷര്‍മാരില്‍ നിന്ന് വ്യക്തി കേന്ദ്രീകൃതമായ ഉളളടക്കങ്ങള്‍ മള്‍ട്ടിമീഡിയയോട് കൂടി ഈ ആപ് എത്തിക്കുന്നു.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

അടുത്തുളള സ്ഥലങ്ങള്‍, കൂടുതല്‍ ഉപയോഗിക്കുന്ന ആപുകള്‍ തുടങ്ങി സിരിയില്‍ പുതിയ ഒരുപിടി തിരയല്‍ ടോപിക്കുകളും ഉത്തരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

കട്ട്, കോപി, പേസ്റ്റ്, ഫയലുകളും ഫോട്ടോകളും ചേര്‍ക്കുക തുടങ്ങിയവയ്ക്കായി ക്വിക്ക്‌ടൈപ്പ് കീബോര്‍ഡില്‍ പുതിയ ഷോര്‍ട്ട്കട്ട് കീകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

ബസ്സുകളേയും, ട്രയിനുകളേയും കുറിച്ചുളള പൊതു ഗതാഗത വിവരങ്ങളും, ആളുകളെ താല്‍പ്പര്യമുളള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതും ആയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട ആപ്പിള്‍ മാപ്‌സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

 

Best Mobiles in India

English Summary

iOS 9 features already available on Android.