ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐപാഡ് 3 സമ്മാനം!



ആപ്പിള്‍ ഐപാഡ് 3 സൗജന്യമായി ലഭിക്കുന്നു! എവിടെ വെച്ചാണെന്നോ? ബാക്കി കൂടി ശ്രദ്ധിച്ച് വായിക്കൂ. പുറത്തിറങ്ങും മുമ്പേ തട്ടിപ്പിന് വിഷയമാകുകയാണ് ഐപാഡ് 3. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സൗജന്യ ഐപാഡ് 3 പരസ്യങ്ങള്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു.

ഐപാഡ് 3 അഭ്യൂഹങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഒരു ഓണ്‍ലൈന്‍ പഠനം വിലയിരുത്തുന്നു. വ്യാജ ക്യാമ്പയിനുകളും ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. അവരുടെ ടെക്‌നോളജി സര്‍വ്വെയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐപാഡ് 3 സൗജന്യമായി ലഭിക്കാന്‍ അവസരമുണ്ടെന്ന വാഗ്ദാനമാണ് പലരേയും ഈ കെണിയില്‍ വീഴ്ത്തുന്നത്.

Advertisement

സര്‍വ്വെയില്‍ പങ്കെടുക്കുന്നവര്‍ സംഘാടകരുമായി സുപ്രധാന വിവരങ്ങള്‍ പങ്കുവെക്കുന്നു. എന്നാല്‍ അവര്‍ അത് ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം ക്യാമ്പയിനുകളുടെ സംഘാടകരില്‍ പലരും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് പണത്തിന് വേണ്ടി കൈമാറുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

Advertisement

മുമ്പ് ഐപാഡ് 2 പുറത്തിറക്കുന്ന സമയത്തും ഇത്തരത്തില്‍ തട്ടിപ്പുകള്‍ ഉണ്ടായിരുന്നെന്ന് ഓണ്‍ലൈന്‍ സെക്യൂരിറ്റി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പരസ്യക്കമ്പനികളുള്‍പ്പടെയുള്ള ഏജന്‍സികളാണ് ഉപോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കുന്നതില്‍ ഒരു വിഭാഗം.

ഇവര്‍ പിന്നീട് പ്രമോഷണല്‍ കോള്‍, ഇമെയില്‍ എന്നിവ നിങ്ങള്‍ക്കും നിങ്ങളുടെ പേരിലും അയച്ച് തലവേദന സൃഷ്ടിക്കുന്നു. അതിനാല്‍ ഐപാഡ് 3 സൗജന്യമായി കിട്ടുമെന്ന് കേള്‍ക്കുമ്പോഴേക്കും മറ്റൊന്നും ചിന്തിക്കാതെ കെണിയില്‍ പെടാതിരിക്കുക. ഇത്തവണ തട്ടിപ്പുകാര്‍ പറ്റിക്കപ്പെടട്ടെ!

Best Mobiles in India

Advertisement