ആപ്പിള്‍ ഐ ഫോണ്‍ 6 നിര്‍മാണം ഈ ആഴ്ച തുടങ്ങും


ആപ്പിളിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐ ഫോണിന്റെ നിര്‍മാണം ഈ ആഴ്ചതന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 4.7 ഇഞ്ച് ഫോണാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.

Advertisement

തായ്‌വാനിലെ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡ്‌സട്രിയും പെഗാട്രണ്‍ കോര്‍പറേഷനും അവരുടെ ചൈനയിലെ ഫാക്റ്ററിയില്‍ ആയിരിക്കും നിര്‍മാണം നടത്തുന്നത്.

Advertisement

ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡ്‌സട്രി ഇതിനായി 100,000 അധിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പെഗാട്രണും 10,000 അധിക ജീവനക്കാരെ നിയമിക്കുന്നുണ്ട്. ജൂലൈ മൂന്നാംവാരം നിര്‍മാണം ആരംഭിക്കും.

സെപ്റ്റംബറില്‍ പുതിയ ഐ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണറിയുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ ദിവസത്തിനുള്ളില്‍ പരമാവധി ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Best Mobiles in India

Advertisement

English Summary

iPhone 6 to enter mass production soon: Report, Apple iPhone 6 to Enter mass production, Rumors about apple iPhone 6, Read More...