ഐ.പി.എല്‍ ആരാധകര്‍ക്കായി ജിയോയുടെ കിടിലന്‍ പ്രീപെയ്ഡ് പ്ലാന്‍

ഇതേ മാതൃകയില്‍ ഐ.പി.എല്‍ 2019ലെ സീസണ്‍ ഇടതടവില്ലാതെ കാണുന്നതിനായി ഇതേ ഓഫറുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജിയോ.


2018ലെ ഐ.പി.എല്‍ സീസണില്‍ റിലയന്‍സ് ജിയോ 251 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ഐ.പി.എല്‍ ആരാധകര്‍ക്ക് ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ സമയം കളി കാണുന്നതിനായിരുന്നു ഈ ഓഫര്‍ അവതരിപ്പിച്ചത്. ഇതേ മാതൃകയില്‍ ഐ.പി.എല്‍ 2019ലെ സീസണ്‍ ഇടതടവില്ലാതെ കാണുന്നതിനായി ഇതേ ഓഫറുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജിയോ.

Advertisement

ജിയോ

ജിയോ ക്രീക്കറ്റ് സീസണ്‍ റീചാര്‍ജിലൂടെ പ്രതിദിനം 2ജി.ബി ഡാറ്റ 51 ദിവസത്തേക്കു ലഭിക്കും. അതായത് ആകെ 102 ജി.ബി ഡാറ്റ ലഭിക്കും. പ്ലാനിന്റെ പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ക്രിക്കറ്റ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്ന ഓഫറാണിത്. ജിയോ ടിവിയിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും കളി കാണുന്നവര്‍ക്കിത് ഏറെ പ്രയോജനം ചെയ്യും.

Advertisement
ജിയോ ക്രീക്കറ്റ് സീസണ്‍ റീചാര്‍ജ്

നിലവില്‍ ഏതുതരത്തിലുള്ള റീചാര്‍ജ് പ്ലാന്‍ ഉപയോഗിക്കുന്നവരിലും റീചാര്‍ജ് ചെയ്താല്‍ ഈ ഓഫര്‍ ലഭിക്കും. അതായത് നിലവില്‍ പ്രതിദിനം 1ജി.ബിയോ 1.5 ജി.ബിയോ ഡാറ്റ ലഭിക്കുന്ന ഓഫര്‍ ചെയ്തിരിക്കുന്നവര്‍ക്കും 251 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ ക്രിക്കറ്റ് പാക്ക് ലഭ്യമാകും. പ്രതിദിനം 2ജി.ബി ഡാറ്റ 51 ദിവസത്തേക്കു ലഭിക്കുകയും ചെയ്യും.

എങ്ങനെ ലഭിക്കും

മൈ ജിയോ ആപ്പില്‍ റീചാര്‍ജ് സെക്ഷന്‍ നോക്കിയാല്‍ ഓഫറിന്റെ പൂര്‍ണ രൂപം ലഭിക്കും. ക്രിക്കറ്റ് പാക്ക് ടാബിനു കീഴിലായാണ് ഓഫര്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതൊരു ഡാറ്റ ഒണ്‍ലി പാക്കാണ് എന്നകാര്യം ആദ്യം ശ്രദ്ധിക്കുക. അതായത് എസ്.എം.എസോ, അണ്‍ലിമിറ്റഡ് കോളിംഗോ ഈ ഓഫറിലൂടെ ലഭിക്കില്ല.

ക്രിക്കറ്റ് പ്രേമികള്‍ക്കൊരു ഉഗ്രന്‍ ഓഫർ

അതായത് ക്രിക്കറ്റ് പ്രേമികള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ ഇന്റര്‍നെറ്റില്‍ കളികാണാന്‍ ഈ ഓഫറിലൂടെ കഴിയും. കളികാണാന്‍ മാത്രമല്ല, മറ്റെന്തു ആവശ്യത്തിനും ഡാറ്റ ഉപയോഗിക്കാവുന്നതാണ്. എന്തുതന്നെയായാലും ക്രിക്കറ്റ് പ്രേമികള്‍ക്കൊരു ഉഗ്രന്‍ ഓഫറാണ് ജിയോ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English Summary

As its name suggests, this recharge plan from Jio is meant for the cricket fans who are interested in watching cricket matches via their mobile phones via JioTV and Hotstar. Interestingly, this plan works on top of the already existing recharge plan.