ഐപിഎല്‍ ക്രിക്കറ്റിന് ആപ്ലിക്കേഷനുകളും ഒരുങ്ങി



ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയ ഐപിഎല്ലിനെ സ്വീകരിക്കാന്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലെ മൊബൈല്‍ ആപ്ലിക്കേഷനുകളും തയ്യാറായി. ഐപിഎല്ലിന്

മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും ആപ്ലിക്കേഷനുകള്‍ തെരയുന്ന തിരക്കിലാകും.

Advertisement

ടെലിവിഷന്‍ മുമ്പിലില്ലെങ്കിലും സിസ്റ്റത്തിലെ നെറ്റ് പോയാലോ ഒന്നുംമില്ല, കാരണം ഐപിഎല്‍ വിവരങ്ങളെ നിങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ആപ്ലിക്കേഷനുകള്‍ എപ്പോഴേ റെഡിയായി. ഇവിടെ ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പറയുന്നത്. ഇതില്‍ ചിലത് ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളേയും പിന്തുണക്കും. ഈ ആപ്ലിക്കേഷനുകളെല്ലാം സൗജന്യമാണ്.

Advertisement

ഐപിഎല്‍5

ഐപിഎല്‍ 2012 ടി20 മത്സങ്ങളുടെ പട്ടിക ലഭിക്കാന്‍ മികച്ച ആപ്ലിക്കേഷനാണിത്. ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും മത്സരവിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. മത്സരത്തെക്കുറിച്ച് എല്ലാം ഇവിടെ നിന്നറിയാം. സൗജന്യ, പ്രീമിയം നിരക്കുകളില്‍ ഈ ആപ്ലിക്കേഷന്‍ ഐട്യൂണില്‍ നിന്ന് ലഭിക്കും.

ഐപിഎല്‍ 2012

ഐപിഎല്‍ മത്സരങ്ങളുടെ വിശദവിവരങ്ങള്‍ക്ക് വേണമെങ്കില്‍ ഈ ആപ്ലിക്കേഷനെ സമീപിക്കാം. മത്സരങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഫോണില്‍/ ടാബ്‌ലറ്റില്‍ ലഭിക്കും.

ഐപിഎല്‍ ക്രിക്കറ്റ്

ഐപിഎല്‍ വോള്‍പേപ്പറും മത്സരങ്ങളും തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ സൗകര്യങ്ങളുമായാണ് ഈ ആപ്ലിക്കേഷന്‍ ഐട്യൂണില്‍ എത്തിയിരിക്കുന്നത്.

ഐപിഎല്‍ ഡഗ്ഔട്ട്

ലൈവ് സ്‌കോര്‍ വിവരങ്ങള്‍, മത്സരങ്ങളുടെ പട്ടിക, മുന്‍ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഫലം, ഏറ്റവും പുതിയ ഐപിഎല്‍ വാര്‍ത്തകള്‍ അങ്ങനെ ഐപിഎല്‍ വിശേഷങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഗ്ാഡ്ജറ്റുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും.

Advertisement

ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ് എന്നിവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മത്സര വേദികളും അവയ്ക്കടുത്തുള്ള പേരുകേട്ട സ്ഥലങ്ങളുടെ വിവരങ്ങളും ഡഗ്ഔട്ടിലൂടെ ലഭിക്കും.

ഐപിഎല്‍ ടി20

ഔദ്യോഗിക ഐപിഎല്‍ ടി20 ആപ്ലിക്കേഷനാണിത്. ഡിഎല്‍എഫ് ഐപിഎല്‍ 2012 മത്സരങ്ങളുടെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍, വാര്‍ത്തകള്‍, ഫീച്ചറുകള്‍, ഇന്റര്‍വ്യൂ, വെര്‍ച്വല്‍ റീപ്ലേ, ലൈവ് സ്‌കോര്‍, ഫിക്‌സ്ചറുകള്‍, ടീം, കളിക്കാര്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ വരും.

ഐപാഡ് ഐപിഎല്‍ മാനിയ

ഐപിഎല്‍ മാച്ചുകള്‍ എപ്പോഴെല്ലാമെന്ന് റിമൈന്‍ഡ് ചെയ്യിക്കുകയാണ് ഈ ആപ്ലിക്കേഷനിലൂടെ. ഐപിഎല്‍ ട്വിറ്റര്‍ ഫീഡും കളിക്കാരുടെ വിവരങ്ങളും ആപ്ലിക്കേഷന്‍ നല്‍കുന്നു.

Best Mobiles in India

Advertisement