യാത്ര ആരംഭിക്കുന്നതിനു 4 മണിക്കൂര്‍ മുന്‍പുവരെ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാന്‍ സൗകര്യമൊരുക്കി റെയില്‍വെ


ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. യാത്ര ആരംഭിക്കുന്നതിനു നാലു മണിക്കൂര്‍ മുന്‍പുവരെ നിങ്ങള്‍ നല്‍കിയിട്ടുള്ള ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ. ഒരു ട്രെയിന്‍ അതിന്റെ യാത്ര ആരംഭിക്കുന്നതിന് നാലു മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുന്നത്. ചാര്‍ട്ട് തയ്യാറാക്കുന്നതിനു തൊട്ടുമുന്‍പു വരെ യാത്രക്കാര്‍ക്ക് തങ്ങളുടെ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റി നല്‍കാനാകുന്നതാണ് പുതിയ സംവിധാനമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

പുതിയ തീരുമാനം

റിപ്പോര്‍ട്ട് പ്രകാരം മെയ് ഒന്നു മുതലാകും പുതിയ തീരുമാനം നിലവില്‍ വരിക. നിലവില്‍ യാത്ര ആരംഭിക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പുവരെ മാത്രമേ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റിനല്‍കാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കിയിരുന്നുള്ളൂ. ഇതിനാണിപ്പോള്‍ മാറ്റം വരാന്‍ പോകുന്നത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ പുതിയ ടിക്കറ്റിംഗ് സംവിധാനവും നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
റീഫണ്ടും ലഭിക്കില്ല

ഒരു യാത്രക്കാരന് പരമാവധി രണ്ടു തവണ മാത്രമേ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റി നല്‍കാനാകൂ. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല. മാത്രമല്ല യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂറിനു മുന്‍പുമാത്രം സ്റ്റേഷന്‍ മാറ്റി നല്‍കുന്നവര്‍ക്ക് റീഫണ്ടും ലഭിക്കില്ല. എല്ലാ റെയില്‍വെ സോണുകളിലും പുതിയ തീരുമാനം ബാധകമായിരിക്കും.

മാറ്റി നല്‍കാവുന്നതാണ്.

ഐ.ആര്‍.സി.റ്റി.സി

നിലവിലെ നിയമം ഇപ്രകാരം

ഇ-ടിക്കറ്റിലൂടെ റിസര്‍വ് ചെയ്തവര്‍ ഓണ്‍ലൈനായി ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പ് ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റണം.

ബോര്‍ഡിംഗ് പോയിന്റ് മാറ്റി നല്‍കിയാല്‍ യാതൊരു കാരണവശാലും നേരത്തെ നല്‍കിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ ഒരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.

ബോര്‍ഡിംഗ് പോയിന്റ മാറ്റി നല്‍കിയതിനു ശേഷം യാത്ര ചെയ്യുന്നവര്‍ മതിയായ രേഖ കൈയ്യില്‍ സൂക്ഷിക്കണം.

ഒരുതവണ മാത്രമേ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റി നല്‍കാവൂ.

ട്രയിന്‍ യാത്ര ആരംഭിക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പെങ്കിലും ചെയിഞ്ച് ചെയ്തിരിക്കണം.

ടിക്കറ്റ് സീസ് ചെയ്താല്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റി നല്‍കാനാവില്ല.

പി.എന്‍.ആര്‍ വികല്‍പ്പ് ഓപ്ഷനില്‍ പരിഗണിക്കുന്നതല്ല.

ഐ-ടിക്കറ്റിന് ഓണ്‍ലൈന്‍ ബോര്‍ഡിംഗ് ചെയിഞ്ച് സാധ്യമല്ല.

നിലവില്‍ ബുക്കിംഗ് ചെയ്യുന്ന ടിക്കറ്റിന് ബോര്‍ഡിംഗ് ചെയിഞ്ച് ചെയ്യാനാകില്ല.

Best Mobiles in India

English Summary

IRCTC: Passengers to be able to change boarding station up to 4 hours before departure! Check details