ഐആര്‍സിറ്റിസി റെയില്‍ കണക്ട് ആപ്പിന് ഇ-ഗവര്‍ണേഴ്‌സ് ദേശീയ പുരസ്‌കാരം, അറിയേണ്ടതെല്ലാം..!


റെയില്‍വേ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍സിറ്റിസി ടിക്കറ്റ് ബുക്കിംഗിനായി ആണ് 'ഐആര്‍സിറ്റിസി റെയില്‍ കണക്ട്' എന്ന ആപ്പ് അവതരിപ്പിച്ചത്. വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കുന്ന ഈ ആപ്പ് കാഷ്‌ലെസ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുളള ചുവടുവയ്പ്പാണ്.

Advertisement

ഐആര്‍സിറ്റിസി റെയില്‍ കണക്ട് ആപ്പ്

ഐആര്‍സിറ്റിസി റെയില്‍ കണക്ട് ആപ്പ് ഇപ്പോള്‍ ഇ-ഗവര്‍ണേഴ്‌സ് ദേശീയ പുരസ്‌കാരം (e-governance National Award) നേടിയിരിക്കുന്നു. ആദ്യ ഇ-ടിക്കറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ 'ഐആര്‍സിറ്റിസി കണക്ട്' 2014ല്‍ ആണ് ആരംഭിച്ചത്. ട്രയിന്‍ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന്, ഐആര്‍സിറ്റിസി അതിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിക്കുകയും 2017ല്‍ 'ഐആര്‍സിറ്റിസി റെയില്‍ കണക്ട്' പുനരാരംഭിക്കുകയും ചെയ്തു.

Advertisement
റെയില്‍ കണക്ട് ആപ്പ്

ഐആര്‍സിറ്റിസിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം റെയില്‍ കണക്ട് ആപ്പ് മൂന്ന് കോടിയോളം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യുകയും നിലവില്‍ 14 കോടിയുടെ ബുക്കിംഗ് നടക്കുകയും ചെയ്തു.

ടിക്കറ്റുകള്‍ ഇപ്പോള്‍

ഐആര്‍സിറ്റിസി റെയില്‍ കണക്ട് ആപ്ലിക്കേഷന്‍ 2014ല്‍ ആരംഭിച്ച അടുത്ത തലമുറ ഇ-ടിക്കറ്റ് സിസ്റ്റം എന്ന ഐആര്‍സിറ്റിസിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ ഐആര്‍സിറ്റിസി ഇ-ടിക്കറ്റിംഗ് സംവിധാനം മിനിറ്റിന് 2000 ടിക്കറ്റുകളില്‍ നിന്നും 20,000 ടിക്കറ്റുകളിലേക്ക് വര്‍ദ്ധിപ്പിച്ചു. ഐആര്‍സിറ്റിസി വെബ്‌സൈറ്റിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ഐആര്‍സിറ്റിസി റെയില്‍ കണക്ട് ആപ്പും സമന്വയിപ്പിച്ചിരിക്കുന്നു.

1

ഓരോ പ്രാവശ്യം പ്രവേശിക്കുമ്പോഴും യൂസര്‍ നെയിമും പാസ്‌വേഡും നല്‍കേണ്ടതില്ല. അതിനായി വളരെ മികച്ച സുരക്ഷ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്.

2

നിലവിലുളള സംവരണ സൗകര്യം, ബോര്‍ഡിംഗ് പോയിന്റ് മാറ്റാം എന്ന സൗകര്യവും ഉണ്ട്.

3

ലേഡീസ്, മുതിര്‍ന്ന പൗരന്‍മാര്‍, തത്കാല്‍, പ്രീമിയം-തത്കാല്‍ എന്നിവയെ പിന്തുണയ്ക്കുന്നു.

4

ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ഇ-ടിക്കറ്റ് ബുക്ക് ചെയ്തത് കാണാനും റദ്ദാക്കാനും ഐആര്‍സിറ്റിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.

5

ഐആര്‍സിറ്റിസി ഇ-വാലറ്റില്‍ സംയോജിപ്പിച്ചിരിക്കുന്നു, മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ റീഫണ്ട് ചെയ്യാം.

6

യുപിഐ, ഭീം, വാലറ്റുകള്‍, നെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവ ഉപയോഗിച്ച് ഒരു ബുദ്ധിമുട്ടുമില്ലാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം.

7

ബുക്കിംഗിനു മുന്‍പും ശേഷവും ടിക്കറ്റിന്റെ സ്ഥിരീകരണം പരിശോധിക്കാം.

8

മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും ആധാര്‍ ആധികാരികത ഉറപ്പാക്കാം.

9

എല്ലാ തരം ടിക്കറ്റുകള്‍ക്കും PNR അന്വേഷണ സൗകര്യം ഉണ്ടായിക്കും.

10

യാത്രക്കാരെ ഉള്‍പ്പെടുത്താനുളള സൗകര്യം മാസ്റ്റര്‍ പാസഞ്ചര്‍ ലിസ്റ്റില്‍ ഉണ്ട്.

പ്രധാന മെസ്സേജുകളും ചാറ്റും വാട്‌സ് ആപ്പില്‍ സേവ് ചെയ്യാം

Best Mobiles in India

English Summary

IRCTC Rail Connect app gets National award for e-governance! Top 10 must-know features for ticket booking