IRCTC ട്രെയിന്‍ സ്റ്റാറ്റസ് വാട്ട്‌സാപ്പില്‍ എങ്ങനെ പരിശോധിക്കാം..?


ഐആര്‍സിടിസി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതായത് ഇനി മുതല്‍ വാട്ട്‌സാപ്പ് വഴി ട്രെയിന്‍ യാത്ര വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. വാട്ട്‌സാപ്പില്‍ നിലവില്‍ അനേകം സവിശേഷതകളുണ്ട്. അതിനാല്‍ ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളും ധാരാളമാണ്.

Advertisement

ഈ ഒരു സവിശേഷത വരുന്നതിലൂടെ ട്രയിന്‍ ടിക്കറ്റ് സ്റ്റാറ്റസ് ഓണ്‍ലൈനിലൂടെ അറിയാന്‍ സാധിക്കും. കൂടാതെ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സമയം ലാഭിക്കുകയും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുകയും ചെയ്യും.

Advertisement

മേക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വേ ഈ സേവനം നല്‍കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ഈ സേവനം ലഭ്യമാകൂ. അപ്‌ഡേറ്റ് ലഭിക്കുന്നതിന് താതപര്യമുളള ഉപയോക്താക്കള്‍ അവരുടെ ട്രെയിന്‍ ഷെഡ്യൂളിലെ വിവരങ്ങള്‍, ബുക്കിംഗ്/റദ്ദാക്കല്‍ സ്റ്റാറ്റസ് എന്നിവയും ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പര്‍ സഹിതം അപേക്ഷിക്കാം. വാട്ട്‌സാപ്പ് ഉപയോഗിച്ച് അപേക്ഷ അയക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് ലഭിക്കുകയും ചെയ്യും.

ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് വാട്ട്‌സാപ്പില്‍ അറിയാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം നിങ്ങളുടെ വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക.

2. അതിനു ശേഷം നിങ്ങളുടെ മൊബൈലിലോ ലാപ്‌ടോപ്പിലോ മേക്ക് മൈ ട്രിപ്പിന്റെ വാട്ട്‌സാപ്പ് നമ്പരായ '07349389104' എന്ന നമ്പര്‍ സേവ് ചെയ്യുക.

Advertisement

3. അതിനു ശേഷം വാട്ട്‌സാപ്പിന്റെ കോണ്ടാക്ട് പട്ടിക റീഫ്രഷ് ചെയ്ത് ഈ നമ്പര്‍ ലഭ്യമാണോ എന്ന് ഉറപ്പു വരുത്തുക.

4. ഇനി മേക്ക് മൈ ട്രിപ്പിന്റെ ചാറ്റ് തുറക്കുക.

5. ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് അറിയാനുളള ട്രെയിന്‍ നമ്പര്‍ അയ്ക്കുക. വിവരങ്ങള്‍ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

6. എന്നാല്‍ ബുക്കിംഗ് സ്റ്റാറ്റസ് അറിയാനായി PNR നമ്പര്‍ നല്‍കുക. മേക്ക് മൈ ട്രിപ്പ് എന്ന ചാറ്റിലൂടെ ബുക്കിംഗ് സ്റ്റാറ്റസും നിങ്ങള്‍ക്ക് ലഭിക്കും.

ഈ പുതിയ സവിശേഷത എത്തുന്നതിലൂടെ ഇനി നിങ്ങള്‍ക്ക് ട്രെയിന്‍ സ്റ്റാറ്റസ് ലഭിക്കുന്നതിന് 139 എന്ന നമ്പറിലേക്ക് വിളിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളും ഇതിനായി ഉപയോഗിക്കേണ്ട ആവശ്യമില്ല.

Advertisement

സൂപ്പര്‍ സ്പീഡില്‍ വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസ് അവതരിപ്പിച്ചു, ജിയോ ഞെട്ടും..!

Best Mobiles in India

English Summary

IRCTC Train status can now be checked on WhatsApp