ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ


ഇന്ത്യയുടെ ചൊവ്വാ പര്യവേഷണമായ മംഗല്യാന്റെ വിജയത്തിന് ശേഷം ഐഎസ്ആര്‍ഒ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആര്‍ഒ റെക്കോഡിട്ടത് നമ്മള്‍ അടുത്തിടെ കണ്ടു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റ് (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ആര്‍എല്‍വി) പരീക്ഷണവും ഐഎസ്ആര്‍ഒ നടത്തി.

Advertisement

ഐഎസ്‌ഐര്‍ഒ

ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകളുടെ നിര്‍മ്മാണത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്‌ഐര്‍ഒ. വിക്ഷേപണങ്ങളുടെ ചെലവ് ഇതുവഴി കുറയ്ക്കാനാകും.

Advertisement
സാങ്കേതികവിദ്യകള്‍

വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും ഇത്തരം റോക്കറ്റുകള്‍ വികസിപ്പിച്ചെടുക്കുക. അഡ്മയര്‍ എന്ന് പേരുനല്‍കിയിരിക്കുന്ന റോക്കറ്റുകളില്‍ റിട്രാക്ടബിള്‍ ലെഗ്, റിട്രോ പ്രൊപ്പല്‍ഷന്‍, സ്റ്റിയറബിള്‍ ഫിന്‍ എന്നീ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഈ സാങ്കേതികവിദ്യകള്‍ വിക്ഷേപണത്തറയില്‍ തന്നെ തിരിച്ചിറങ്ങാന്‍ റോക്കറ്റിന് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റോക്കറ്റുകള്‍

നാവിക് പോലുള്ള തദ്ദേശീയ സാങ്കേതിവിദ്യകളും റോക്കറ്റുകളില്‍ ഉപയോഗിക്കും. ഇതിന്റെ സഹായത്തോടെയാകും നിര്‍ദ്ദിഷ്ട സ്ഥലത്ത് റോക്കറ്റ് കൃത്യമായി തിരിച്ചിറങ്ങുക. റോക്കറ്റുകള്‍ പരീക്ഷിക്കുന്നതിനും തിരിച്ചിറക്കുന്നതിനുമുള്ള സ്ഥലം ഐഎസ്ആര്‍ഒ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഐഎസ്ആര്‍ഒ

കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒ ആര്‍എല്‍വി പരീക്ഷിച്ചിരുന്നു. ചിറകുകളോട് കൂടിയ ഈ ബഹിരാകാശ പേടകം വിക്ഷേപണത്തറയില്‍ നിന്ന് ലംബമായി കുതിച്ചുയരാന്‍ ശേഷിയുള്ളതാണ്. ഉപഗ്രഹങ്ങള്‍ അടക്കമുള്ളവയെ ഭ്രണപഥങ്ങളില്‍ എത്തിച്ചതിന് ശേഷം ഇതിന് വിമാനം പോലെ തിരിച്ചിറങ്ങാനും കഴിയും. ആര്‍എല്‍വിയുടെ അടുത്തഘട്ട പരീക്ഷണം അധികം വൈകാതെ നടക്കുമെന്നാണ് വിവരം.

ബഹിരാകാശ ഏജന്‍സികള്‍

ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തിരിക്കിലാണ്. ഇത് വിക്ഷേപണച്ചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല കൂടുതല്‍ വിക്ഷേപണങ്ങള്‍ നടത്താനും സഹായിക്കും.

2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന 8ജി.ബി റാം സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം

Best Mobiles in India

English Summary

ISRO Gunning For Elon Musk's SpaceX’s Falcon 9, Working On Its Own Vertical Landing Reusable Rocket