വിദ്യാർത്ഥികൾ നിർമിച്ച കലാംസത് എന്ന ഉപഗ്രഹം വിക്ഷേപിച്ചു

പി.എസ് 4 നെ ഓർബിറ്റൽ പ്ലാറ്റഫോമിൽ ആദ്യമായി ഉപയോഗിക്കുന്ന, വിദ്യാർത്ഥികൾ നിർമിച്ച ഉപഗ്രഹമാണ് 'കാലംസത്' പി.എസ്.എൽ.വി -സി 44, മൈക്രോസെറ്-ആർ എന്ന ഇമാജിൻ സാറ്റലൈറ്റും ഈ വാഹനത്തിൽ ഉണ്ട്.


ഇന്ത്യൻ സ്പേസ് ആൻഡ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഓ) പുതിയ ഉപഗ്രഹമായ 'കാലംസത്' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചു. വിദ്യാർത്ഥികൾ നിർമിച്ച ഈ ഉപഗ്രഹത്തിന്റെ പേര് 'കാലംസത്' എന്നാണ്.

Advertisement

എ.പി.ജെ അബ്ദുൾകലാമിന്റെ പേരിനോടനുബന്ധിച്ചാണ് ഈ പുതിയ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. നാല്പത്തിയാറാമത്തെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ നിന്നുമാണ് ഈ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്.

Advertisement

റിലയന്‍സ് ജിയോയുടെ 1699 രൂപയുടെ പ്ലാനിന് എതിരെ എയര്‍ടെല്ലിന്റെ പുത്തന്‍ പ്രീപെയ്ഡ് പ്ലാനുകള്‍

കാലംസത് ഉപഗ്രഹം വിക്ഷേപിച്ചത്

രാത്രി 11.37 നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്, ഇത് നാല് ഘട്ടങ്ങളിലായിട്ടാണ് വിക്ഷേപണം പൂർത്തിയാക്കിയത്. പി.എസ്.എൽ.വി യുടെ പുതിയ പതിപ്പായ പി.എസ്.എൽ.വി - ഡി.എൽ യുടെ ആദ്യത്തെ ദൗത്യമാണ് പി.എസ്.എൽ.വി -സി 44.

വിദ്യാർത്ഥികൾ നിർമിച്ച കാലംസത്

പി.എസ്.എൽ.വി -സി 44 ഈ വാഹനത്തിന്റെ നാലാമത്തെ ഘട്ടമാണ്. ഇത് ഏറ്റവും മുകളിലുള്ള ഭ്രമണപഥത്തിലാണ് പ്രവേശിക്കുന്നത്, പരീക്ഷണങ്ങൾ നടത്തുന്നതിനായി ഒരു ഓർബിറ്റ് പ്രതലം സൃഷ്ട്ടിക്കുന്നതിനായാണ് ഈ പ്രക്രിയ.

നാല് ഘട്ടങ്ങളിലായിട്ടാണ് വിക്ഷേപണം

പി.എസ് 4 നെ ഓർബിറ്റൽ പ്ലാറ്റഫോമിൽ ആദ്യമായി ഉപയോഗിക്കുന്ന, വിദ്യാർത്ഥികൾ നിർമിച്ച ഉപഗ്രഹമാണ് 'കാലംസത്' പി.എസ്.എൽ.വി -സി 44, മൈക്രോസെറ്-ആർ എന്ന ഇമാജിൻ സാറ്റലൈറ്റും ഈ വാഹനത്തിൽ ഉണ്ട്.

ഐ.എസ്.ആർ.ഓ ചെയർമാനായ കെ.ശിവൻ

ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ പദ്ധതിയായ 'ചന്ദ്രയാൻ 2 ' 2018-ൽ നടത്തുവാനായി തീരുമാനിച്ചിരുന്നു, പക്ഷെ, പിന്നീട് അത് മാർച്ച് 25 നും ഏപ്രിൽ അവസാനവുമായി നടത്താൻ തിരുമാനിച്ചു, ഐ.എസ്.ആർ.ഓ ചെയർമാനായ കെ.ശിവൻ പറഞ്ഞു.

Best Mobiles in India

English Summary

The launch is scheduled for 11.38 pm on Thursday at Satish Dhawan Space Centre in Sriharikota. This will be the first time that the rocket PSLV-C44 won’t just launch a satellite, but will also function as a platform for experiments in space.