ഐഎസ്ആര്‍ഒ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവര്‍ ഇറക്കും: ശിവന്‍


ചന്ദ്രയാന്‍ 2-ലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവര്‍ ഇറക്കി ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ. ഈ മേഖലയില്‍ എത്തിപ്പെടാന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

Advertisement

വ്യക്തമാക്കി

ജൂലൈ 5-നും 16-നും ഇടയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. പര്യവേഷണ വാഹനം സെപ്റ്റംബര്‍ 6-ന് ചന്ദ്രനില്‍ ഇറങ്ങും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

Advertisement
ശേഖരിക്കാന്‍ കഴിയും.

'ഇതുവരെയുള്ള ദൗത്യങ്ങളില്‍ ചന്ദ്രന്റെ ഭൂമധ്യരേഖാ പ്രദേശത്താണ് പര്യവേഷണ വാഹനങ്ങള്‍ ഇറങ്ങിയിട്ടുള്ളത്. ധ്രുവപ്രദേശത്ത് ഇതുവരെ ആര്‍ക്കും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ചന്ദ്രയാന്‍ 2-ന്റെ മറ്റ് ലക്ഷ്യങ്ങള്‍ ജൂണില്‍ വെളിപ്പെടുത്തും.' ശിവന്‍ പറഞ്ഞു.

ആധാർ കാർഡിലെ മേൽവിലാസം ഓൺലൈനായി എങ്ങനെ മാറ്റം, അപ്ഡേറ്റ് ചെയ്യാം ?

വിക്ഷേപണം

ഒന്നിലധികം തവണ ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജൂലൈയില്‍ വിക്ഷേപണം നടക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

തയ്യാറെടുപ്പിലാണ് നാസ.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്താനുള്ള കഠിനപരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇവിടെ ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2024-ഓടെ ചന്ദ്രനില്‍ മനുഷ്യരെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ.

 

 

ശാസ്ത്രജ്ഞര്‍ പറയുന്നു.

ചൈനയുടെ പദ്ധതിയെക്കുറിച്ച് പ്രതികരിക്കാന്‍ ശിവന്‍ തയ്യാറായില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പല മേഖലകളിലും താപനില വളരെക്കുറവായതിനാല്‍ ഇവിടെ ഐസിന്റെ രൂപത്തില്‍ ജലമുണ്ടാകാമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഗൂഗിളിൻറെ ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ ആദ്യത്തെ കാർ

 

 

ജലസാന്നിധ്യം

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയും ചന്ദ്രയാന്‍ 2-ന്റെ പ്രധാന ലക്ഷ്യമാണെന്ന് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

Best Mobiles in India

English Summary

ISRO plans to land a rover on lunar south pole: Sivan