നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് വിക്ഷേപണം മെയ് 22-ന്


കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹം റിസാറ്റ്- 2ബിആര്‍1 മെയ് 22-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ.

ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും

റിസാറ്റ് 2-ന്റെ ലഘൂകരിച്ച പതിപ്പാണിത്. നിരീക്ഷണത്തിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും റിസാറ്റ് 2-നെക്കാള്‍ മികവ് 2ബിആര്‍1-ന് ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പിഎസ്ആല്‍വി- സി46 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. പുതിയ കാര്‍ട്ടോഗ്രാഫി ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളാണ്

മുഴുവന്‍ സമയ കാലാവസ്ഥാ നിരീക്ഷണത്തിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളാണ് റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് അഥവാ റിസാറ്റ്. ഭൂമിയുടെ ചിത്രങ്ങള്‍ ദ്വിമാന (2D), ത്രിമാന (3D) ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ഇവ സിന്തറ്റിക് അപെര്‍ച്ചര്‍ റഡാറുകള്‍ (എസ്എആര്‍) ഉപയോഗിക്കുന്നു.

വിക്ഷേപണം.

കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ റിസാറ്റ്-1 വിക്ഷേപിച്ചത്. 2012 ഏപ്രിലിലായിരുന്നു വിക്ഷേപണം.

അതിര്‍ത്തികള്‍ നിരീക്ഷിച്ച്

അതിര്‍ത്തികള്‍ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നിനുള്ള ചാര ഉപഗ്രഹമായിരുന്നു റിസാറ്റ് 2. ഭൗമനിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറയുന്നു. 2009 ഏപ്രിലില്‍ റിസാറ്റ് 1-ന് മുമ്പ് റിസാറ്റ് 2 വിക്ഷേപിച്ചു. 2008-ലെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ വിക്ഷേപണം വേഗത്തിലാക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

റിസാറ്റ് ശ്രേണിയിലെ ഉപഗ്രഹങ്ങള്‍ക്ക്

റിസാറ്റ് ശ്രേണിയിലെ ഉപഗ്രഹങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒപ്ടിക്കല്‍ ഇമേജിംഗ് സാറ്റലൈറ്റുകളെയാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത്. മേഘാവൃതമായ അന്തരീക്ഷത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയാത്തത് ഇവയുടെ പോരായ്മയായിരുന്നു.

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി ആപ്പ് അവതരിപ്പിച്ച് ഒന്‍പതാംക്ലാസുകാരന്‍ ആയുഷ്

ഒരുക്കങ്ങളും നടന്നുവരുകയാണ്.

രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ഈ വര്‍ഷം ജൂലലൈയില്‍ വിക്ഷേപിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്.

അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച്‌ ടെലികോം ഭീമൻ എയർടെൽ

Most Read Articles
Best Mobiles in India
Read More About: isro news satellite

Have a great day!
Read more...

English Summary

ISRO to Launch New RISAT Surveillance Satellite on 22 May