വലിയ സ്‌ക്രീനോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ഒരുങ്ങി റിലയന്‍സ് ജിയോ


വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നതായി ഔദ്യോഗിക സ്ഥിരീകരണം. 4G നെറ്റ്‌വര്‍ക്കിലേക്ക് ഇതുവരെ മാറാത്ത മൊബൈല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കം. റിലയന്‍സ് ജിയോ ചാനല്‍ ഡെവലപ്‌മെന്റ് സെയില്‍സ് വിഭാഗം മേധാവി സുനില്‍ ദത്ത് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തോട് പങ്കുവയ്ക്കുകയായിരുന്നു.

Advertisement

വലിയ സ്‌ക്രീനോട് കൂടിയ റിലയന്‍സ് ജിയോ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Advertisement

1. മനം മയക്കുന്ന വില

സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന വിലയ്ക്കായിരിക്കും ജിയോ വലിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുക. സാധാരണ മൊബൈല്‍ ഫോണുകളില്‍ നിന്ന് 4G സ്മാര്‍ട്ട്‌ഫോണിലേക്ക് മാറാന്‍ വലിയൊരു വിഭാഗത്തിന് ഇതിലൂടെ കഴിയും.

2. അമേരിക്കന്‍ കമ്പനിയുമായി സഹകരണം

സ്മാര്‍ട്ട്‌ഫോണുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജിയോ അമേരിക്കന്‍ കമ്പനിയായ ഫ്‌ളെക്‌സുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. വന്‍തോതില്‍ ഫോണുകള്‍ എത്തിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

3. ചെന്നൈയിലുണ്ട് ഫ്‌ളെക്‌സ്

ഫ്‌ളെക്‌സിന് ഇപ്പോള്‍ ചെന്നൈയില്‍ ഫാക്ടറിയുണ്ട്. പ്രതിമാസം ഇവിടെ 4-5 ദശലക്ഷം ഫോണുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.

4. പ്രതീക്ഷിക്കാം വന്‍ ഓഫറുകള്‍

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കണമെങ്കില്‍ ജിയോ സൗജന്യ ഡാറ്റ മാത്രം നല്‍കിയതുകൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഫോണിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവയും ജിയോ ഏറ്റെടുക്കേണ്ടിവരും.

5. സ്‌ക്രീനിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ

പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള അധികച്ചെലവും റിലയന്‍സ് ജിയോ ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്. സ്‌ക്രീനിന്റെ അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവ് ഭയന്നാണ് പലരും ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറാന്‍ മടിക്കുന്നത്.

6. സേവനങ്ങള്‍ തടസ്സപ്പെടാം

ആവശ്യത്തിന് സ്‌പെക്ട്രം ലഭ്യമാകാതെ വന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നതോടെ ജിയോയുടെ സേവനങ്ങള്‍ തടസ്സുപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ജിയോ സ്‌പെക്ട്രത്തിന് ഇപ്പോഴും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ (ആര്‍കോം) ആശ്രയിക്കുന്നുണ്ട്. അടുത്തിടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ആര്‍കോം-ജിയോ സ്‌പെട്രം ഇടപാട് തടഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

7. മുംബൈ, ഗുജറാത്ത് ഉള്‍പ്പെടെ പലയിടങ്ങളിലും 4G കവറേജിന്റെ ഗുണം കുറയും

ആര്‍കോമില്‍ നിന്ന് സ്‌പെക്ട്രം കിട്ടാത്ത സ്ഥിതി വന്നാല്‍ മുംബൈ, ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, ആസ്സാം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ജിയോയുടെ 4G LTE സേവനത്തിന്റെ ഗുണമേന്മ കുറയും.

2018ലെ ഏറ്റവും മികച്ച ടിവികള്‍..!

Best Mobiles in India

English Summary

It's official, Reliance Jio is working on a big-screen smartphone