ജിയോയെ നേരിടാൻ മാസം വെറും 47 രൂപയുടെ പ്ലാനുമായി വൊഡാഫോണും എയർടെല്ലും!


ജിയോയുടെ വരവ് നമ്മൾക്കെല്ലാം അറിയാവുന്നത് പോലെ ഇന്ത്യയുടെ സകല ഡിജിറ്റൽ സങ്കല്പങ്ങളെയും മാറ്റിമറിക്കുന്നതായിരുന്നു. അതുവരെ മാസം ഒരു ജിബിയും രണ്ട് ജിബിയും ഉപയോഗിച്ചിരുന്ന നമ്മളെ അതിലും കുറവ് നിരക്കിൽ ദിവസവും ഒന്നും രണ്ടും മൂന്നും അഞ്ചും വരെ ജിബി ഉപയോഗിക്കാൻ ശീലിപ്പിച്ചതും ജിയോ ആണ്. മുകേഷ് അംബാനിയെ സംബന്ധിച്ചെടുത്തോളം ഏറെ മെച്ചങ്ങൾ ജിയോ കൊണ്ട് ഉണ്ടായപ്പോൾ അതേപോലെ നമുക്കും ഒരുപിടി മെച്ചങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ.

Advertisement

മൂന്ന് മികച്ച പ്ലാനുകൾ

ഇതോടെ ആകെ ആശയക്കുഴപ്പത്തിലായ മറ്റു കമ്പനികളും വേറെ വഴികളില്ലാതെ ജിയോയുടെ മാതൃക പിൻപറ്റി കുറഞ്ഞ നിരക്കിൽ ഡാറ്റയും കോളുകളും ലഭ്യമാക്കാൻ തുടങ്ങുകയും ചെയ്തു. ഇത് ജിയോ ഓരോ ഓഫറുകളും പ്ലാനുകളും അവതരിപ്പിക്കുമ്പോളും തുടർന്ന് പോരുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ 49 രൂപയുടെ പ്ലാൻ ജിയോ അവതരിപ്പിച്ചതിന് പിന്നാലെ വൊഡാഫോണും എയർടെല്ലും ഈ പാത പിന്തുടർന്ന് 47 രൂപയുടെ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്നിവിടെ ഈ മൂന്ന് പ്ലാനുകളും തമ്മിലുള്ള ഒരു താരതമ്യം നടത്തുകയാണ്. ഏതാണ് മികച്ചതെന്ന് ഇത് വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാക്കാം.

Advertisement
ജിയോ 49 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയയുടെ 49 രൂപ പ്ലാൻ ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. 1 ജിബി 4 ജി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി VoLTE വോയ്സ് കോളുകൾ, 50 എസ്എംഎസ് സൗജന്യം എന്നിവയാണ് മെച്ചങ്ങൾ. ഈ പായ്ക്കറ്റിന്റെ കാലാവധി 28 ദിവസമാണ്. ഇതുകൂടാതെ, ഈ പ്ലാൻ ജിയോ ആപ്ലിക്കേഷനുകൾക്കുള്ള ആക്സസ് അനുവദിക്കുന്നുമുണ്ട്. ഈ പായ്ക്കിൽ ലഭ്യമായ പരിധിയിലെത്തിക്കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps വരെ ആയിക്കുറയും. ഇവിടെ മറ്റു സമാന പ്ലാനുകളേക്കാൾ ജിയോ പ്ലാൻ തന്നെയാണ് നല്ലത് എന്ന് ഓഫർ വിവരണത്തിൽ നിന്നും മനസ്സിലാക്കാം. എങ്കിലും ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ എന്ന പ്രശ്നമുണ്ട്.

വോഡാഫോൺ 47 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഈയിടെ ജിയോയെ വെല്ലുവിളിച്ച് അവതരിപ്പിച്ച പ്ലാൻ ആണ് 47 രൂപയുടെ റീചാർജ് പായ്ക്ക്. ഈ 47 പ്രീപെയ്ഡ് റീചാർജ് പ്ലാൻ പ്രകാരം ഇപ്പോൾ 125 മിനിറ്റ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകൾ, 50 ലോക്കൽ, നാഷണൽ എസ്എംഎസ്, 500 ജിബി 3 ജി അല്ലെങ്കിൽ 4 ജി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. പായ്ക്കിന്റെ കാലാവധി 28 ദിവസമാണ്. ഈ പാക്ക് 48 രൂപക്ക് ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സർക്കിളുകളിലും ലഭ്യമാണ്. ബീഹാർ, ഝാർഖണ്ഡ് എന്നീ സർക്കിളുകളിലായി 1 ജിബി 3ജി അല്ലെങ്കിൽ 4 ജി ഡാറ്റ എന്ന നിലയിലും ലഭ്യമാണ്. ചെന്നൈ, ഛത്തീസ്ഗഡ്, കൊൽക്കത്ത, മധ്യപ്രദേശ് എന്നീ സർക്കിളുകളിൽ 150 മിനിറ്റ് വരെ ടോക് ടൈം അധികമായും ലഭ്യമാകും.

എയർടെൽ 47 പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ അവതരിപ്പിക്കുന്ന 47 രൂപ പ്ലാൻ പ്രകാരം ഉപഭോക്താവിന് 150 ലോക്കൽ, എസ്ടിഡി വോയ്സ് കോളുകൾ, 50 ലോക്കൽ, എസ്ടിഡി എസ്എംഎസ്, 500 എംബി ഡാറ്റ എന്നിവയാണ് ലഭിക്കുക. ഈ പ്ലാനിന്റെ കാലാവധി 28 ദിവസവും. എയർടെൽ വോഡാഫോണും ജിയോയുക്കും വെല്ലുവിളി ഉയർത്താനാണ് ഈ പ്ലാൻ അവതരിപ്പിച്ചത് എന്നത് വ്യക്തമാണ്. മറ്റു കമ്പനികളും അതുപോലെ തന്നെ. ഇവിടെ ജിയോഫോൺ ഉള്ളവർക്ക് ജിയോ ഓഫർ തന്നെയാണ് മെച്ചം. അല്ലാത്തവർക്ക് മറ്റു രണ്ടു ഓഫറുകൾ തിരഞ്ഞെടുക്കാം.

വിദേശ യാത്രകളിൽ ഇന്റർനെറ്റ് ഉപയോഗം എളുപ്പമാക്കാൻ ചില മാർഗ്ഗങ്ങൾ

Best Mobiles in India

English Summary

Jio 49 Plan Vs Airtel and Vodafone 47 Plans