ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ IPL ഓഫറുകള്‍: ഇവരില്‍ ആര്‍ക്കൊപ്പം നിങ്ങള്‍?


ഐപിഎല്‍ പ്രമാണിച്ച് ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നു. ഇതില്‍ ഓരോ പ്ലാനുകളും ഒന്നിനൊന്നും മെച്ചം. പ്രീ-പെയ്ഡ് പ്ലാനുകളാണ് എല്ലാ കമ്പനികളും നല്‍കിയിരിക്കുന്നത്.

Advertisement

ജിയോയുടെ 199 രൂപയുടെ പ്ലാനിനെ പ്രതിരോധിക്കാന്‍ വോഡാഫോണ്‍ 198 രൂപ പ്ലാന്‍ അവതരിപ്പിച്ചു. പിന്നാലെ എയര്‍ടെല്ലും ഐഡിയയും 198, 199 രൂപ പ്ലാനുകള്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നത് ആരെല്ലാമാണ്?

Advertisement

ജിയോ IPL 2018 റീച്ചാര്‍ജ്ജ് പായ്ക്ക്

ക്രിക്കറ്റ് സീസണ്‍ റീച്ചാര്‍ജ്ജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചത്. 251 രൂപയ്ക്ക് 51 ദിവസ കാലാവധിയില്‍ 102 ജിബി ഡാറ്റ ലഭിക്കുന്നു. ഇതോയൊപ്പം ഐപിഎല്‍ ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ കോടികളുടെ സമ്മാനങ്ങളും ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതല്‍ മൈ ജിയോ ആപ്പിലൂടെ ധന്‍ ധനാ ധന്‍ തത്സമയ ക്രിക്കറ്റ് ഹാസ്യ ഷോയും അരങ്ങേറും.

ബിഎസ്എന്‍എല്‍ IPL 2018 റീച്ചാര്‍ജ്ജ് പായ്ക്ക്

ബിഎസ്എന്‍എല്‍ന്റെ ഐപിഎല്‍ ഓഫര്‍ 248 രൂപയുടെ പ്ലാനാണ്. ബിഎസ്എന്‍എല്‍ന്റെ 3ജി വരിക്കാര്‍ക്ക് രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാകും. ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ പ്രതി ദിനം 3ജിബി ഡാറ്റ ലഭിക്കും. ഏപ്രില്‍ 7 മുതല്‍ IPL മത്സരങ്ങള്‍ തീരുന്നതു വരെ ഈ ഡാറ്റ ഉപയോഗിക്കാം. ഐപിഎല്‍ മത്സരങ്ങള്‍ നേരിട്ട് ടിവി ആപ്ലിക്കേഷന്‍ വഴി സൗജന്യമായും അവതരിപ്പിക്കും.

IPL 2018 ലൈവ് ഓണ്‍ലൈനിലൂടെ എങ്ങനെ കാണാം?

എയര്‍ടെല്‍ IPL 2018 റീച്ചാര്‍ജ്ജ് പായ്ക്ക്

എയര്‍ടെല്‍ ടിവി ആപ്പു വഴി സൗജന്യമായി 2018 ഐപിഎല്‍ കാണാന്‍ സാധിക്കുന്ന ഓഫറാണ് എയര്‍ടെല്‍ കൊണ്ടു വന്നിരിക്കുന്നത്. അതിനായി എയര്‍ടെല്‍ അവരുടെ ആപ്പില്‍ ക്രിക്കറ്റ് മാത്രമായുളള പുതിയ വിഭാഗവും കൊണ്ടു വന്നിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുമായി സഹകരിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് എയര്‍ടെല്‍ ടിവി ആപ്പുകള്‍ വഴി ഈ സേവനം സൗജന്യമായി ആസ്വദിക്കാം.

Best Mobiles in India

English Summary

Jio, Airtel, BSNL Offers For IPL 2018 Comparison