ജിയോ ഡിറ്റിഎച്ചിന്റെ പേരില്‍ പുതിയ തട്ടിപ്പ്, സത്യാവസ്ഥ കേട്ടാല്‍ ഞെട്ടും


ജിയോ ഡിറ്റിഎച്ചിനെ കുറിച്ച് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ തട്ടിപ്പുകളുടെ ഈ ലോകത്ത് ഇപ്പോള്‍ ഇരയായിരിക്കുന്നത് ജിയോയാണ്. കാരണം ജിയോയാണ് നിലവില്‍ ടെലികോം മേഖലയില്‍ വന്‍ ഓഫറുകള്‍ നല്‍കി തിളങ്ങി നില്‍ക്കുന്നത്.

Advertisement

ഇപ്പോള്‍ ജിയോയുടെ പേരില്‍ എത്തുന്ന വ്യാജ മെസേജുകളും പേജുകളും തുടരുകയാണ്. ജിയോയുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത് നേരത്തേയും കേട്ടിട്ടുളളതാണ്. അതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ജിയോ കോയിന്‍. 22 വ്യാജ ജിയോ കോയിന്‍ ആപ്‌സുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ കണ്ടത്.

Advertisement

എന്നാല്‍ ജിയോ ഡിറ്റിഎച്ചിനെ കുറിച്ചുളള തട്ടിപ്പ് ഇങ്ങനെയാണ്,

10 രൂപയ്ക്ക് ആജീവനാന്തം സൗജന്യം

ജിയോ ഡിറ്റിഎച്ച് 11 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു ആദ്യ എസ്എംഎസ് തട്ടിപ്പ്. എന്നാല്‍ ഇത്തവണ എത്തിയിരിക്കുന്നത് 10 രൂപ നല്‍കിയാല്‍ ആജീവനാന്തം ജിയോ ഡിറ്റിഎച്ച് നല്‍കാമെന്നാണ് പരസ്യങ്ങള്‍ കാണിക്കുന്നത്.

ഇത്തരം ഒരു മെസേജാണ് ഇപ്പോള്‍ എത്തുന്നത്, അതായത്: 'JIO PHONE & DTH Rs. 10 only for lifetime free channels, Register now, Offer or first 1000 customers avail this offer http://jiodevices.online/Book now' എന്നിങ്ങനെയാണ്. ഇങ്ങനെ ഒരു സന്ദേശം കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും അതു തുറക്കരുത്.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്തു സംഭവിക്കും?

ഒരു പക്ഷേ ഈ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ജിയോ വെബ്‌സൈറ്റില്‍ നിങ്ങള്‍ പ്രവേശിച്ചതു പോലെ തോന്നും. അവിടെ നിന്നും പേയ്‌മെന്റ് പേജിലേക്കു പ്രവേശിച്ചാല്‍ ഒരു ഫോം കാണും. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിലൂടെയാണ് പേയ്‌മെന്റ് ചെയ്യേണ്ടത്. ആ ഫോമില്‍ നിങ്ങളുടെ കാര്‍ഡ് നമ്പര്‍, സിവിവി നമ്പര്‍, കാര്‍ഡ് എക്‌സ്പയറി ഡേറ്റ്, നിങ്ങളുടെ പേര്, ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ നല്‍കാന്‍ പറയും. എല്ലാം പൂരിപ്പിച്ചു കഴിഞ്ഞാല്‍ 'Make payment' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു എറര്‍ മെസേജാണ് ലഭിക്കുന്നത്. ചിലപ്പോള്‍ നിങ്ങളുടെ കാര്‍ഡ് തന്നെ ബ്ലോക്ക് ആയേക്കാം.

എസ്എംഎസ് പേജ് കണ്ടാല്‍ മനസ്സിലാക്കാം

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചോര്‍ത്താനുളള ഒരു തട്ടിപ്പാണ് ഇതിലുളളത്. ഇതില്‍ നിങ്ങളുടെ എസ്എംഎസ് കൊണ്ട് എത്തിച്ച പേജ് ഒരു https വേരിഫൈഡ് വെബ്‌സൈറ്റ് പോലുമല്ല. അതിനാല്‍ എസ്എംഎസ് കണ്ടാല്‍ ഉടന്‍ ചാടിക്കേറി ബുക്ക് ചെയ്യ്‌തേക്കാമെന്ന തോന്നാല്‍ എല്ലാവരും മാറ്റുന്നതാണ് നല്ലത്.

ഗെയിമുകൾ ഇനി കളിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഡൌൺലോഡ് ചെയ്യാം

Best Mobiles in India

English Summary

Now there is fake messages about jio DTH floating on social media.