ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്റ് സര്‍വീസസ് ഈ വര്‍ഷം പുറത്തിറങ്ങിയേക്കും; പ്ലാനും വിലയും ഇന്‍സ്റ്റലേഷനും അറിയാം


കഴിഞ്ഞ ഒരുവര്‍ഷമായി വലിയ രീതീയിലുള്ള പ്രതികരണമാണ് ജിയോ ജിഗാഫൈബര്‍ എഠഠഒ ബ്രോഡ്ബാന്റ് സര്‍വീസസിന് ടെക്ക് ലോകത്ത് ലഭിക്കുന്നത്. സെക്കന്റില്‍ 1ജി.ബി സ്പീഡാണ് ഈ കണക്ഷനു ലഭിക്കുക. ജിയോ ഇക്കാര്യം നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതെന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഔദ്യോികമായ സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.

Advertisement

ജിയോ ജിഗാഫൈബര്‍ കണക്ഷന്‍

പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 മാര്‍ച്ചോടു കൂടി ജിയോ ജിഗാഫൈബര്‍ കണക്ഷന്‍ യാഥാര്‍ഥ്യമാകുമെന്നാണ് അറിയുന്നത്. സംഭവം അതിവേഗ സ്പീഡും മറ്റു ഓഫറുകളുമൊക്കെയുണ്ടെങ്കിലും ജിഗാഫൈബറിന്റെ വിലയും, പ്ലാനും, ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ എഴുത്തിലൂടെ.

Advertisement
ഇന്‍സ്റ്റലേഷന്‍

ജിയോ ജിഗാഫൈബര്‍ കണക്ഷന്റെ ആദ്യ ചുവടുവെയ്പ്പായതു കൊണ്ടുതന്നെ ഇന്‍സ്റ്റലേഷന്‍ ഫീസ് ഉണ്ടാകില്ല. ജിയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജിയോ ഫൈബര്‍, ജിയോ ജിഗാ ടി.വി സബ്‌സ്‌ക്രൈബ് ചെയ്യുന്ന സമയത്ത് 4,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ഇത് പിന്നീട് തിരിച്ചുനല്‍കും.

ജിയോ ജിഗാ ടി.വി

ബ്രോഡ്ബാന്റ് നെറ്റ്-വര്‍ക്കില്‍ ജിയോ ജിഗാ ടി.വി റൂട്ടറില്‍ ജിയോ ജിഗാ ടി.വി കോളിംഗ് സാധ്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യമെന്നോണം ഇന്ത്യയിലെ 1,100 സിറ്റികളിലാണ് ജിയോ ജിഗാഫൈബര്‍ കണക്ഷന്‍ നല്‍കുന്നത്. നിലവില്‍ ഈ പ്രദേശങ്ങള്‍ പരീക്ഷണഘട്ടത്തിലാണ്. 700 Mbps വരെ സ്പീഡ് ഈ പ്രദേശങ്ങളില്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

എത്രത്തോളം ആവശ്യക്കാരുണ്ട്

ഒരു പ്രദേശത്ത് ജിയോ ജിഗാഫൈബറിന് എത്രത്തോളം ആവശ്യക്കാരുണ്ട് എന്നുള്ളത് ആശ്രയിച്ചായിരിക്കും ആ പ്രദേശത്ത് പുതിയ കണക്ഷന്‍ നല്‍കുക. ഇതിനായി പ്രത്യേകം രജിസ്‌ട്രേഷന്‍ പ്രോസസ്സ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതുള്‍പ്പടെ 1,400 നഗരങ്ങളില്‍ നിന്നും നിരവധി രജിസ്‌ട്രേഷന്‍ കമ്പനിക്ക് ലഭിച്ചതായാണ് റിലയന്‍സ് ജിയോ അവകാശപ്പെടുന്നത്.

Best Mobiles in India

English Summary

Jio GigaFiber broadband services expected India rollout this year: Plans, prices, installation and all we know