ജിയോക്ക് തിരിച്ചടിയായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കി..!


ജിയോ ജിഗാഫൈബറിന്റെ വരവിനായി കാത്തിരിക്കുകയാണ് പല കമ്പനികളും. എന്നാല്‍ അത് എത്തുന്നതിനു മുന്‍പു തന്നെ പൊതു മേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു.

Advertisement

ആ പ്ലാനുകളാണ് 777 രൂപ, 1277 രൂപ, 3999 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ പ്ലാനുകള്‍.

Advertisement


ബിഎസ്എന്‍എല്‍ 777 രൂപ പ്ലാന്‍

ഈ പ്ലാനിനെ നേരത്തെ അറിയപ്പെട്ടിരുന്നത് ബിഎസ്എന്‍എല്‍ ഫൈബ്രോ കോംബോ ULD 777 എന്നായിരുന്നു. ഇപ്പോള്‍ ഇതിനെ പറയുന്നത് 18 ജിബി പ്ലാന്‍ എന്നാണ്. ഈ പ്ലാനില്‍ 50Mbps സ്പീഡ് ഡേറ്റയാണ് നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 2Mbps സ്പീഡാകും ലഭിക്കുക.

ബിഎസ്എന്‍എല്‍ 3,999 രൂപ പ്ലാന്‍

ഫൈബ്രോ കോംബോ ULD 3999 പ്ലാന്‍ ഇപ്പോള്‍ 1000Mbps സ്പീഡില്‍ 50GB ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 4Mbps സ്പീഡാകും ലഭിക്കുക.

ബിഎസ്എന്‍എല്‍ 9,999 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 100Mbps സ്പീഡില്‍ 120Gb ഡേറ്റയാണ് നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 8Mbps സ്പീഡാകും ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ 1,6999 പ്ലാന്‍

പുതുക്കിയ ബിഎസ്എന്‍എല്‍ന്റെ 1,6999 രൂപ പ്ലാനില്‍ നിലവില്‍ 170 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. നേരത്തെ 3500 ജിബി ഡേറ്റയായിരുന്നു. അതേ സമയം ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനിനെ '40GB' പ്ലാന്‍ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൗ പുതുതായി പ്രഖ്യാപിച്ച പ്ലാനില്‍ 100Mbps സ്പീഡില്‍ 40ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിമാസം ഈ പ്ലാനിന്റെ വില 2,499 രൂപയാണ്. പ്രതിദിന FUP ലിമിറ്റ് കഴിഞ്ഞാല്‍ സ്പീഡ് കുറയുന്നതാണ്. ബിഎസ്എന്‍എല്‍ FTTH സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്താകമനമുളള പ്ലാന്‍ ആണിത്.

Best Mobiles in India

English Summary

Jio GigaFiber Effect: BSNL revises six broadband plans to offer daily data benefit