അവസാനം ജിയോ ജിഗാഫൈബർ എത്തുന്നു! മൂന്ന് മാസം 300 ജിബി സൗജന്യം! എങ്ങനെ ഓഫർ നേടാം?


ഓഗസ്റ് 15ന് ആയിരുന്നു ജിയോ തങ്ങളുടെ ജിഗാഫൈബർ ബ്രോഡ്ബാൻഡ് പദ്ധതി ഔദ്യോഗികമായി തുടക്കം കുറിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജിയോ ജിഗാഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം നടത്തിയത്. രണ്ട് വര്‍ഷത്തോളമായി ഫൈബര്‍ ടു ദ ഹോം ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ടിവിയിലും സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ജിഗാഫൈബറുമായി ബന്ധപ്പെട്ട് നിങ്ങൾക് അറിയേണ്ടതെല്ലാം വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

3 മാസം 300 ജിബി സൗജന്യ ഡാറ്റ

തുടക്കമെന്ന നിലയിൽ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ മൂന്ന് മാസത്തേക്ക് സൗജന്യമായി 300 ജിബി സൗജന്യ ഡാറ്റ ലഭിക്കും. 100 ജിബി വീതം ഓരോ മാസം എന്ന രീതിയിലായിരിക്കും ഇത് ലഭ്യമാകുക.

Advertisement
40 ജിബി പിന്നെയും സൗജന്യം

സൗജന്യ ഓഫറുകൾ നൽകുന്നതിൽ ജിയോ കഴിഞ്ഞിട്ടേ രാജ്യത്ത് വേറെയാരുമുള്ളൂ എന്ന് കമ്പനി അടിവരയിടുകയാണ് ഈ ഓഫറിലൂടെ. ഇത് പ്രകാരം നിങ്ങൾക്ക് ഒരു മാസം അനുവദിച്ച 100 ജിബി മൊത്തം ഉപയോഗിച്ചുകഴിഞ്ഞാൽ ഒരു 40 ജിബി കൂടെ വീണ്ടും സൗജന്യമായി ലഭിക്കും.

സെക്യൂരിറ്റി ഡെപ്പോസിറ്റ് 4500 രൂപ

തിരിച്ചുലഭിക്കുന്ന രീതിയിലുള്ള തുകയായ 4500 രൂപ കണക്ഷൻ എടുക്കുമ്പോൾ നൽകേണ്ടതുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ജിയോ മണി, പേടിഎം വഴിയെല്ലാം ഇത് അടയ്ക്കാം.

പ്രീപെയ്ഡ് പ്ലാനുകൾ

ജിഗാഫൈബർ ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകും. മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കുന്ന ഓഫർ കഴിഞ്ഞാൽ ഈ പ്രീപെയ്ഡ് പ്ലാനുകളിലേക്ക് മാറുകയും ചെയ്യാം. നിലവിൽ പ്രീപെയ്ഡ് പ്ലാനുകൾ മാത്രമായിരിക്കും ഉണ്ടാവുക. പിന്നീട് പോസ്റ്റപൈഡ് പ്ലാനുകളും പ്രതീക്ഷിക്കാം.

ആവശ്യമില്ലെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ

മൂന്ന് മാസം സൗജന്യമായി ഉപയോഗിച്ച് ഇനി തുടർന്ന് വീണ്ടും ഉപയോഗിക്കേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ സേവനം നിർത്തലാക്കാൻ അപേക്ഷിക്കാം. അതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകിയ തുക തിരിച്ചു ലഭ്യമാകുകയും ചെയ്യും.

പ്രീവ്യൂ ഓഫർ ലഭിക്കാൻ..

ജിഗാഫൈബർ മൂന്നുമാസ സൗജന്യ പ്രീവ്യൂ ഓഫർ ലഭ്യമാകാൻ ആവശ്യക്കാർ ജിയോ വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഡ്രസ്സും നമ്പറും വിവരങ്ങളും എല്ലാം ചേർക്കേണ്ടതുണ്ട്. തുടർന്ന് നിങ്ങളുടെ സ്ഥലത്ത് ലഭ്യമാണെങ്കിൽ ഓഫർ ലഭിക്കും. ഇനി ജിയോ ജിഗാഫൈബർ നൽകുന്ന സൗകര്യങ്ങൾ നോക്കാം.

ജിയോ ജിഗാ റൗട്ടര്‍

ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ നിര്‍മ്മിച്ച് ഒരു നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്തത് റിലയന്‍സ് ജിയോ ഉപേക്ഷിച്ചിട്ടില്ല. 1Gbps സ്പീഡാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഇന്റര്‍നെറ്റും വേഗതയും ഉറപ്പാക്കാന്‍ പ്രത്യേക ജിയോ ജിഗാ റൗട്ടറും വാഗ്ദാനം ചെയ്യുന്നു.

ജിയോ ജിഗാടിവി

ജിയോ ജിഗാഫൈബര്‍ കൂടാതെ, ജിയോ ജിഗാടിവി പോലുളള ഒരു കൂട്ടം ഇന്റര്‍നെറ്റ് പ്രാപ്തമാക്കിയ സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 400 ചാനലുകള്‍, മൂവികള്‍, സംഗീതം, വീഡിയോകോള്‍ എന്നിവയും അതിലധികവും സ്ട്രീം ചെയ്യാവുന്ന ഒരു ജിയോ സെറ്റ് ടോപ്പ് ബോക്‌സും ജിയോ നല്‍കുന്നു. ജിയോ ജിഗാടിവി ഒരുപക്ഷേ DTH സേവനങ്ങള്‍ക്ക് ഒരു അടിത്തറ തന്നെ ആയിരിക്കും. ജിയോ ജിഗാടിവി ബന്ധിപ്പിച്ച ടെലിവിഷനില്‍ നിങ്ങളുടെ ജിയോ ജിഗാഫൈബര്‍ കണക്ഷന്‍ ഉപയോഗിച്ച് എല്ലാ ഉളളടക്കങ്ങളും നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയും.

ജിയോ എച്ച്ഡി ടിവി കോളിംഗ്

ജിയോ ജിഗാടിവിയുടെ കൂടെ റിലയന്‍സ് ജിയോ ഡിറ്റിഎച്ച് വീഡിയോ കോളിംഗ് സേവനം കൂടി അവതരിപ്പിക്കും. ഒരു ടിവിയില്‍ നിന്നും മറ്റൊരു ടിവിയിലേക്ക് അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം ജിയോ ജിഗാടിവിയില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് എച്ച്ഡി വീഡിയോ കോളുകള്‍ ചെയ്യുന്നതിന് എച്ച്ടി ടിവി കോളിംഗ് സേവനത്തിലൂടെ സാധിക്കും. ഒരിക്കല്‍ നിങ്ങളുടെ ടിവിയില്‍ കണക്ടു ചെയ്തു കഴിഞ്ഞാല്‍, ജിഗാടിവിയുളള നിങ്ങളുടെ ടിവി ജിയോ ജിഗാഫൈബര്‍ വഴി എച്ച്ടി കോളുകള്‍ ചെയ്യാനും കഴിയും.

ജിയോ സ്മാര്‍ട്ട്‌ഹോം

റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകളിലും പ്രവര്‍ത്തനം നടത്തുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ എത്തുന്നത്. റിലയന്‍സ് ജിയോ പ്രോഡക്ടുകള്‍ നിങ്ങളുടെ വ്യക്തിഗത ഗാഡ്ജറ്റുകള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഓഫീസ് സുരക്ഷയ്ക്കായി പ്രത്യേകം സ്മാര്‍ട്ട് ഡിവൈസുകളും ഉണ്ട്. മോഷന്‍ സെന്‍സര്‍, സ്മാര്‍ട്ട് സ്വിച്ച് മുതലായവയാണ് ജിയോ സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍.

Best Mobiles in India

English Summary

Jio Gigafiber: Everything You Need to Know