ജിയോ ജിഗാഫൈബര്‍Vsബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്Vs എയര്‍ടെല്‍ വി-ഫൈബര്‍: പ്ലാനുകള്‍, നിരക്ക്, നേട്ടങ്ങള്‍


ജിയോയുടെ വരവ് ഇന്ത്യന്‍ ടെലികോം രംഗത്ത് വലിയ മാറ്റത്തിനാണ് വഴിയൊരുക്കിയത്. ആകര്‍ഷകമായ വിലക്കുറവോടെ ജിയോ അവതരിപ്പിച്ച പ്ലാനുകള്‍ മറ്റ് കമ്പനികളെയും നിരക്ക് കുറവിന് പ്രേരിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ മത്സരം അടുത്തകാലത്തൊന്നും അവസാനിക്കുകയില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

Advertisement

4G സേവനവുമായി എത്തിയ ജിയോ ബ്രോഡ്ബാന്‍ഡ് മേഖലയിലേക്കും മത്സരം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കമ്പനിയുടെ 41-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ജിയോ ജിഗാഫൈബര്‍ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് സേവനം പ്രഖ്യാപിച്ചിരുന്നു.

Advertisement

രാജ്യത്തിന്റെ എല്ലാഭാഗത്തും സേവനം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നീ സേവനദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബിഎസ്എന്‍എല്ലും എയര്‍ടെല്ലും ബ്രോഡ്ബാന്‍ഡ് മേഖലയില്‍ സജീവമാണ്.

ജിയോ ജിഗാഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, എയര്‍ടെല്‍ വി-ഫൈബര്‍ എന്നീ സേവനങ്ങള്‍ താരതമ്യം ചെയ്യുകയാണ് ഇവിടെ.

ജിയോ ജിഗാഫൈബര്‍

ജിയോ ജിഗാഫൈബറിനുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റില്‍ ആരംഭിച്ചിരുന്നു. ഇതിലെ വിവിധ പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രാഖ്യാപനങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രിവ്യൂ ഓഫറോടെ ജിയോ ജിഗാഫൈബര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് അനുസരിച്ച് മൂന്ന് മാസക്കാലം പ്രതിമാസം 100 ജിബി ഡാറ്റ 100Mbps വേഗതയില്‍ ലഭിക്കും. ജിയോ സ്യൂട്ട് ആപ്പുകള്‍ ഉപയോഗിക്കാനും അവസരം നല്‍കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് 4500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടിവരുമെന്ന് പറയപ്പെടുന്നു. മാത്രമല്ല ജിഗാഹബ് ഹോം ഗേറ്റ്‌വേ ഉപകരണവും വേണ്ടിവരും. എപ്പോള്‍ വേണമെങ്കിലും തുക തിരികെ ലഭിക്കും.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്

രാജ്യത്തെ എറെക്കുറെ എല്ലാ ഭാഗത്തും ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാണ്. 777 രൂപയുടെ പ്ലാനില്‍ 50Mbps വേഗതിയില്‍ പ്രതിമാസം 500 ജിബി ഡാറ്റ നല്‍കും. 1277 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 1000 Mbps വേഗതയില്‍ 750 ജിബി ഡാറ്റയാണ് നല്‍കുന്നത്. പ്രതിമാസ ഉപയോഗ പരിധി കഴിഞ്ഞാല്‍ വേഗത 20 Mbps ആയി കുറയും. ബിഎസ്എന്‍എല്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈടാക്കുന്നില്ല. പക്ഷെ മോഡം വില കൊടുത്ത് വാങ്ങിക്കേണ്ടിവരും. മാത്രമല്ല ഒറ്റത്തവണ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം.

എയര്‍ടെല്‍ വി-ഫൈബര്‍

വി-ഫൈബര്‍ വരിക്കാര്‍ ബ്രോഡ്ബാന്‍ഡ് റൗട്ടര്‍ വില നല്‍കി വാങ്ങേണ്ട കാര്യമില്ല, സൗജന്യമായി ലഭിക്കും. മാത്രമല്ല ഒരു വര്‍ഷക്കാലം സൗജന്യമായി ആമസോണ്‍ പ്രൈം വരിക്കാരനാകാനും സാധിക്കും. 799 രൂപയുടെ പ്ലാനില്‍ 40 Mbps വേഗതയില്‍ ഒരുമാസം 100 ജിബി ഡാറ്റ നേടാം. പരിധികളില്ലാതെ ഫോണ്‍ വിളിക്കാനുമാകും. 100Mbps വേഗതയില്‍ 500 ജിബി ഡാറ്റ വേണമെന്നുള്ളവര്‍ 1299 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. അണ്‍ലിമിറ്റഡ് പ്ലാനിന്റെ നിരക്ക് 1999 രൂപയാണ്. ഡാറ്റാ സ്പീഡ് 100Mbps തന്നെ.

ഏതാണ് കൂടുതല്‍ നല്ലത്?

ആനുകൂല്യങ്ങള്‍ പരിഗണിച്ചാല്‍ ജിയോ ജിഗാഫൈബര്‍ മറ്റുള്ളവയെക്കാള്‍ മുന്നിലാണ്. സേവനം ലഭ്യമായിത്തുടങ്ങിയാല്‍ മാത്രമേ ജിയോയുടെ പ്ലാനുകളെ കുറിച്ച് വ്യക്തമായ ചിത്രം കിട്ടുകയുള്ളൂ. ലഭ്യതയാണ് പരിഗണിക്കുന്നതെങ്കില്‍ ബിഎസ്എന്‍എല്‍, എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

എയര്‍ടെല്ലിന്റെ പുതിയ 398 രൂപ പ്ലാന്‍ തകര്‍ക്കും...!

Best Mobiles in India

English Summary

Jio GigaFiber vs BSNL Broadband vs Airtel V-Fiber: Plans, price, benefits, and more compared