ജിയോ ജിഗാഫൈബര്‍, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ ഫൈബര്‍: ഇവയിലെ വ്യത്യാസങ്ങള്‍ എന്തെല്ലാം?


ബ്രോഡ്ബാന്‍ഡ് വ്യവസായത്തില്‍ പ്രവേശിക്കാന്‍ റിലയന്‍സ് ജിയോ നിശ്ചയിച്ചിരിക്കുന്ന പ്രധാന വര്‍ഷമാണ് 2019. വരാനിരിക്കുന്ന ജിയോ ജിഗാഫൈബര്‍ ടെലികോം വ്യവസായത്തില്‍ വലിയൊരു മാറ്റം തന്നെ സൃഷ്ടിക്കും. 2019 മാര്‍ച്ചില്‍ ജിയോ ജിഗാഫൈബര്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Advertisement

ജിയോ ജിഗാഫൈബര്‍ എത്തുമ്പോള്‍ മറ്റു ടോപ്പ് ബ്രോഡ്ബാന്‍ഡുകളായ എയര്‍ടെല്‍ V-ഫൈബര്‍, ബിഎസ്എസ്എന്‍എല്‍ എന്നിവയ്ക്ക് കടുത്ത മത്സരമാണ് നേരിടുന്നത്.

Advertisement

V-ഫൈബര്‍ എന്നത് എയര്‍ടെല്ലിന്റെ ഏറ്റവും വേഗതയേറിയ ബ്രോഡ്ബാന്‍ഡ് സേവനമാണ്. 1000Mbps വേഗത നല്‍കാനാണ് ഈ സേവനം ലക്ഷ്യമിടുന്നത്. മറുവശത്ത് ബിഎസ്എന്‍എല്‍ ചെറിയ ഇന്ത്യന്‍ നഗരങ്ങളില്‍ വളരെ ഏറെ പ്രശസ്ഥമാണ്.

തിരഞ്ഞെടുത്ത നഗരങ്ങളായ ഡെല്‍ഹി, മുംബൈ എന്നീവിടങ്ങളില്‍ ജിയോയുടെ ജിഗാഫൈബറിന്റെ പ്രിവ്യൂ ഓഫര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രിവ്യൂ ഓഫറിന്റെ കീഴില്‍ കമ്പനി 100Mbps വേഗതയില്‍ 1100GB ഡേറ്റ മൂന്നു മാസത്തേക്ക് നല്‍കുന്നു.

കൂടാതെ ജിയോ ജിഗാഫൈബര്‍ ടിവിയും ബ്രോഡ്ബാന്‍ഡ് സേവനവുമുളള ഹോം സ്മാര്‍ട്ട് സൊല്യൂഷനും കൊമേര്‍ഷ്യല്‍ ലോഞ്ചില്‍ നല്‍കാന്‍ പദ്ധതിയിടുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് വ്യവസായത്തില്‍ ഇതിനകം തന്നെ ഇത് വാര്‍ത്തയായിട്ടുമുണ്ട്.

ബിഎസ്എന്‍എല്‍ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ്

ബിഎസ്എന്‍എല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാദാവാണ്. ബ്രോഡ്ബാന്‍ഡ് സജീകരണത്തിനായി ഒരിക്കലും ബിഎസ്എന്‍എല്‍ ആക്ടിവേഷന്‍ ചാര്‍ജ്ജോ ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്ജോ ഈടാക്കുന്നതല്ല. എന്നാല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കുന്നതിനു മുന്‍പ് വണ്‍-ടൈം സെക്യൂരിറ്റി ഫീസും ADSL WiFi Modem ത്തിന്റെ വിലയും ഈടാക്കുന്നതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ലാന്റ്‌ലൈന്‍ കണക്ടിവിറ്റിയും ഉണ്ട്.

ജിയോയുടെ ജിയോ ജിഗാഫൈബറിന്റെ വരവിനെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ അവരുടെ മുഴുവന്‍ ബ്രോഡ്ബാന്‍ഡ് പോര്‍ട്ടിഫോളിയോയും പുതുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 249 രൂപ മുതല്‍ 1199 രൂപ വരെയാണ്. 1277 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 750ജിബി പ്രതിമാസ ഡേറ്റ 100Mbps സ്പീഡില്‍ ലഭിക്കുന്നു.

എയര്‍ടെല്‍ V-ഫൈബര്‍

നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഏരിയകളില്‍ മാത്രമാണ് എയര്‍ടെല്‍ V-ഫൈബര്‍ നല്‍കുന്നത്. എയര്‍ടെല്ലിന്റെ പ്രതിമാസ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 499 രൂപ മുതല്‍ 1999 രൂപ വരെയാണ്. ആറുമാസ പ്ലാനില്‍ 15% വരെ ലാഭിക്കാനും ഒരു വര്‍ഷത്തേക്ക് 20% വരെ ലാഭിക്കാനും കമ്പനി ഓഫര്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യം നല്‍കിയിട്ടുണ്ട്, എന്നാല്‍ 799 രൂപയ്ക്കു മുകളിലെ പ്ലാനുകളില്‍ കോളുകള്‍ക്കൊപ്പം ഡേറ്റ സൗകര്യവും ഉണ്ട്. സൗജന്യമായി റൗട്ടറും നല്‍കുന്നുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ലാന്റ്‌ലൈന്‍ കണക്ഷനും ഉണ്ട്.

എയര്‍ടെല്‍ V-ഫൈബര്‍ രജിസ്‌ട്രേഷനായി 1000 രൂപ ഈടാക്കുന്നതാണ്. നിലവിലുളള എയര്‍ടെല്‍ ഉപയോക്താക്കള്‍ 1000 രൂപ വില വരുന്ന മോഡം വാങ്ങണം. അവ സൗജന്യമായി V-ഫൈബര്‍ അപ്‌ഗ്രേഡ് ചെയ്യും. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ എയര്‍ടെല്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിലുളള പ്ലാന്‍ 8Mbps വേഗതയും ഏറ്റവും കൂടിയ നിരക്ക് 100Mbps സ്പീഡും വാഗ്ദാനം ചെയ്യുന്നു.

ജിയോ ജിഗാഫൈബര്‍

ജിയോ ജിഗാഫൈബര്‍ ജിയോയുടെ ഫൈബര്‍-ടൂ-ദ-ഹോം (FTTH) ബ്രോഡ്ബാന്‍ഡ് സേവനമാണ്. ഇതിന്റെ ഇന്‍സ്‌റ്റോലേഷന്‍ പ്രക്രിയ സൗജന്യമാണ്, എന്നാല്‍ 4500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റിയി നല്‍കേണ്ടി വരും. എന്നാല്‍ ഈ തുക റീഫണ്ട് ചെയ്യുന്നതുമാണ്. ജിയോ ജിഗാഫൈബറിന്റെ വില 500 രൂപ മുതല്‍ 1500 രൂപ വരെയാണ്. പ്രതിമാസം 1100ജിബി ഡേറ്റ 100Mbps വേഗതയിലാണ് ജിയോ നല്‍കുന്നത്. ഇത് ആദ്യത്തെ മൂന്നു മാസത്തെ പ്രിവ്യൂ ഓഫറിലാണ്.

പുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

Best Mobiles in India

English Summary

Jio GigaFiber Vs BSNL Vs Airtel V-Fiber: All the differences