ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?


ടെലികോം വിപണിയും കടന്ന് ഇപ്പോള്‍ ജിയോ ഹോം ടിവിയിലേക്കും ലക്ഷ്യം വച്ചിരിക്കുകയാണ്. ഔദ്യോഗികമായി ജിയോ ഇതിനെ കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ മേഘലയില്‍ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ജിയോ എന്ന വാര്‍ത്തയാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement

നിമിഷ നാള്‍ കൊണ്ടാണ് ജിയോ ടെലികോം രംഗത്ത് തരംഗം സൃഷ്ടിച്ചത്. ഇത് ഏവര്‍ക്കും അറിയാവുന്നൊരു കാര്യമാണ്. ഇപ്പോള്‍ രാജ്യത്തെ ഡിറ്റിഎച്ച്, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെ വെല്ലുവിളിക്കുന്ന ടെക്‌നോളജിയാണ് ജിയോ ഹോം ടിവിയില്‍ എത്തുന്നത്. അതിനാല്‍ നിലവിലെ എല്ലാ ഡിറ്റിഎച്ച്/ കേബിള്‍ പൂട്ടേണ്ടി വരുമോ എന്നും ചിന്തിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

Advertisement

500ൽ അധികം ചാനലുകൾ

500ല്‍ ഏറെ ചാനലുകള്‍ക്ക് 100 മുതല്‍ 200 രൂപ വരെയയിരിക്കും. എന്നാല്‍ എച്ച്ഡി ചാനലുകള്‍ക്ക് പ്രതിമാസം 300 മുതല്‍ 400 രൂപ വരേയും ഈടാക്കുന്നു. എന്നാല്‍ തുടക്കത്തിലെ കുറച്ചു മാസങ്ങളില്‍ ഇത് സൗജന്യമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്‍ഹാന്‍സ്ഡ് മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റ് മള്‍ട്ടികാസ്റ്റ് സര്‍വ്വീസ് (eMBMS) സംവിധാനത്തിലൂടെ ആയിരിക്കും ജിയോ ഹോം ടിവി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജിയോ ടിവി ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ജിയോ ഹോം ടിവി.

നിരക്കുകൾ

ജിയോ ടിവിയുടെ നിരക്കുകള്‍, ചാനലുകള്‍ എന്നിവയെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല. ടെലികോം വിപണി പിടിച്ചടക്കിയ ജിയോ നിലവിലെ ഡിറ്റിഎച്ച്, കേബിള്‍ നെറ്റ്വര്‍ക്കുകളെ കടത്തിവെട്ടുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ജിയോ സ്ക്രീൻ

ഇതു കൂടാതെ ഇപ്പോള്‍ ജിയോ സ്‌ക്രീനും വരുന്നു. ജിയോ സ്‌ക്രീനിലൂടെ പ്രേക്ഷകനും ബ്രോഡ്കാസ്റ്റും തമ്മില്‍ കൂടുതല്‍ സംവേദനം സാധ്യമാക്കാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിയോ സ്‌ക്രീന്‍ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരിക്കും പുതിയ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്.

ഉടൻ പ്രതീക്ഷിക്കാം

ജിയോ സ്‌ക്രീന്‍സ് റിച്ച് ഡേറ്റ റിപ്പോര്‍ട്ടിംഗ് പിന്തുണയ്ക്കുന്നു. അതായത് ഇതിലൂടെ ഓരോ ഉപയോക്താവിനും വേണ്ടി പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും അതിലൂടെ ഉപയോക്താക്കളുടെ ഇഷ്ടമറിഞ്ഞ് പരസ്യങ്ങള്‍ എത്തിക്കാനും വിപണിക്ക് സാധിക്കും.

ഗൂഗിള്‍ അസിസ്റ്റന്റിന്റെ ശബ്ദം എങ്ങനെ മാറ്റാം?

Best Mobiles in India

English Summary

Jio Home TV Launch Soon With Both SD And HD Channels Packs