ഇന്ത്യ കാത്തിരുന്ന അടുത്ത ജിയോ വിപ്ലവം എത്തുന്നു! ഒരു ജിബിക്ക് 2 രൂപ മതിയാകും ഇനി!


ജിയോയെ പോലെ രാജ്യത്ത് ഈയടുത്ത് ഇത്രയധികം വിപ്ലവം സൃഷ്ടിച്ച വേറൊന്നുമില്ല എന്ന് നമുക്കറിയാം. 4ജി ഇന്ത്യയിൽ ഇത്ര ജനപ്രിയമാക്കിയത് ജിയോ ഓഫറുകളിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് രാജ്യത്ത് ഒരു ഡിജിറ്റൽ വിപ്ലവം തന്നെ ജിയോ സൃഷ്ടിക്കുകയുണ്ടായി. ജിയോ 4ജി, ജിയോഫോൺ, ജി ടിവി, ജിയോ ജിഗാ ഫൈബർ നെറ്റ് തുടങ്ങി സമസ്ത ഡിജിറ്റൽ മേഖലയിലും കുറഞ്ഞ നിരക്കിൽ വമ്പിച്ച തോതിലുള്ള ഓഫറുകളും പ്ലാനുകളും നൽകി ജിയോ മുന്നേറുകയുണ്ടായി. ഇപ്പോഴിതാ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തും വൻ വിപ്ലവം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിയോ.

Advertisement

മാസം വെറും 500 രൂപ മുതൽ

മാസം 500 രൂപ നിരക്ക് മുതലാണ് ജിയോ ബ്രോഡ്ബാൻഡ് പ്ലാനുകൾ തുടങ്ങുക. അതും അതിവേഗതയിലുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആയിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക. നിലവിൽ രാജ്യത്തുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാരും കേബിൾ ബ്രോഡ്ബാൻഡും എല്ലാ നൽകുന്നതിലും പകുതിക്ക് താഴെ മാത്രമാണ് ഈ പ്ലാനിന് ചാർജ്ജ് വരുന്നത്.

Advertisement
ബുക്കിംഗ് ഓഗസ്റ്റ് 15 മുതൽ

ഈ വർഷം തന്നെ ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡ് ആയ ജിയോ ജിഗാഫൈബർ രാജ്യത്ത് എല്ലാവരിലേക്കും എത്തിക്കാൻ ആണ് കമ്പനിയുടെ പദ്ധതി. ഇതിനായി ഓഗസ്റ്റ് 15 മുതൽ തന്നെ ബുക്കിങ് ആരംഭിക്കുകയും ചെയ്യും. നിലവിൽ കേബിൾ ഓപ്പറേറ്റർമാരാൽ നിയന്ത്രിക്കപ്പെടുന്ന പല ഓഫറുകളുമായി താരതമ്യം നടത്തുമ്പോൾ എന്തുകൊണ്ട് ജിയോ മികച്ചു നിൽക്കും എന്നതറിയാൻ നിലവിലെ ഈ കേബിൾ ബ്രോഡ്ബാൻഡുകളുടെ പ്ലാനുകൾ മനസ്സിലാക്കിയാൽ മാത്രം മതി.

മറ്റുള്ള പ്ലാനുകളെക്കാൾ ഏറെ കുറഞ്ഞ നിരക്കിൽ

മാസം 700 രൂപ മുതൽ 1000 രൂപ വരെയാണ് നിലവിൽ ഇത്തരം കേബിൾ വഴി വരുന്ന മറ്റു ഓപ്പറേറ്റർമാരുടെ പ്ലാനുകൾക്ക് വരുന്ന ചാർജ്ജ്. ഇത് പ്രകാരം 100 എംബിപിഎസ് വേഗതയിൽ 100 ജിബി വരെ ഡാറ്റ പ്രതിമാസം ലഭിക്കാറുണ്ട്. എന്നാൽ ഇവിടെ ടിവി സേവനങ്ങൾക്ക് 200 മുതൽ 300 രൂപ വരെ ഇതിന് പുറമെയും കൊടുക്കേണ്ടി വരാറുണ്ട്. ഇവിടെയാണ് ജിയോ കയ്യടി നേടുന്നത് ഇവയെക്കാൾ ഏറെ കുറവിൽ ഇവർ നൽകുന്ന ഓഫറുകളെക്കാൾ തികച്ചും പകുതി മാത്രം വിലയ്ക്കാണ് ജിയോ പ്ലാനുകൾ എത്തുന്നത്.

ജിയോ 4ജി പ്ലാനുകളെക്കാൾ വിലക്കുറവ്

നിലവിലെ ജിയോ 4ജി പ്ലാനുകളെക്കാൾ 25 ശതാമാനം മുതൽ 30 ശതമാനം വരെ കുറവിൽ ആയിരിക്കും ജിയോ തങ്ങളുടെ ബ്രോഡ്ബാൻഡ് പദ്ധതികൾ അവതരിപ്പിക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതിലൂടെ നല്ലൊരു വിഭാഗം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെയും ജിയോക്ക് ആകർഷിക്കാൻ കഴിയും എന്ന് തീർച്ച. അതിലൂടെ രാജ്യത്തെ ഒന്നാം നിരയിൽ പെട്ട ടെലികോം കമ്പനിയായി മാറിയ ജിയോ ഇനി ബ്രോഡ്ബാൻഡ് രംഗത്തും വിജയം കൊയ്യും എന്നുറപ്പിക്കാം.

ജിഗാഫൈബർ സവിശേഷതകൾ

റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ 41-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജിയോ ജിഗാഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് പ്രഖ്യാപനം നടത്തിയത്. രണ്ട് വര്‍ഷത്തോളമായി ഫൈബര്‍ ടു ദ ഹോം ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ടിവിയിലും സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലും ഇത് പ്രവര്‍ത്തിക്കും.

പ്രധാന സൗകര്യങ്ങൾ

ജിയോ ജിഗാഫൈബര്‍ സേവനം FTTH ബ്രോഡ്ബാന്‍ഡ് സേവനം മാത്രമല്ല നല്‍കുന്നത്. കൂടാതെ പുതിയ റിലയന്‍സ് ജിയോ ജിഗാഫൈബര്‍ പാക്കേജില്‍ ആഡ്-ഓണ്‍ ജിയോ സേവനങ്ങളുടെ ഒരു പാക്കേജും എത്തുന്നുണ്ട്, അതായത് ജിഗാ റൗട്ടര്‍, ജിയോ ജിഗാടിവി, ജിയോ സ്മാര്‍ട്ട്‌ഹോം, വിആര്‍, എച്ച്ഡി ടിവി കോളിംഗ് മുതലായവയാണ്.

ജിബിക്ക് 2 രൂപ മുതൽ

ടെലികോം അനലിസ്റ്റും എച്എസ്ബിസി തലവനുമായ രാജീവ് ശർമയുടെ വാക്കുകളിൽ പറയുമ്പോൾ ജിയോ ഇപ്പോൾ നൽകുന്ന 4ജി മൊബൈൽ ഡാറ്റ നിരക്കിലും വളരെ കുറഞ്ഞ നിരക്കിൽ ആയിരിക്കും ഹോം ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ്. അതുപ്രകാരം ഒരു ജിബിക്ക് 2 രൂപക്കും 5 രൂപക്കും ഇടയിൽ മാത്രമായിരിക്കും വില വരിക. ഏതായാലും ജിയോയുടെ ഈ പുതിയ ഹോം ബ്രോഡ്ബാൻഡ് വിപ്ലവത്തിനായി കാതോർത്തിരിക്കാം.

എങ്ങനെ നിങ്ങളുടെ കീബോർഡ് വൃത്തിയാക്കാം? അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ!

ജിയോഫോണ്‍ 2 ഓഗസ്റ്റ് 15ന്! എങ്ങനെ ഫോണ്‍ വാങ്ങാം?

 

ജിയോഫോണ്‍ 2 ഓഗസ്റ്റ് 15ന്! എങ്ങനെ ഫോണ്‍ വാങ്ങാം?

മൊബൈല്‍ മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ആദ്യത്തെ 4ജി ഫീച്ചര്‍ഫോണ്‍ ആണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ജിയോഫോണ്‍. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫീച്ചര്‍ഫോണുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജിയോഫോണ്‍.
ക്രമേണ ഉപയോക്താക്കളുടെ ആവശ്യതക അനുസരിച്ച് കമ്പനി അതിന്റെ പിന്‍ഗാമിയെ അവതരിപ്പിച്ചു. അങ്ങനെ ജിയോഫോണ്‍ 2 എന്ന പേരില്‍ എത്തിയ ഈ ഫോണില്‍ കൂടുതല്‍ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. 2,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണ്‍ ഓഗസ്റ്റ് 15 മുതല്‍ വില്‍പന ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ജിയോഫോണ്‍ 2 നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും വാങ്ങാം.

ഫോണ്‍ വാങ്ങാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ജിയോ.കോം അല്ലെങ്കില്‍ മൈജിയോ ആപ്പ് തുറക്കുക.

സ്റ്റെപ്പ് 2: ജിയോഫോണ്‍ 2ന്റെ രജിസ്‌ട്രേഷന്‍ തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ 'Get now' എന്ന ഓപ്ഷന്‍ കാണും.

സ്റ്റെപ്പ് 3: ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, ഷിപ്പിംഗ് അഡ്രസ് അങ്ങനെ എല്ലാം പൂരിപ്പിക്കുക.

സ്റ്റെപ്പ് 4: നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ കാര്‍ഡ് വഴി 2,999 രൂപയുടെ പേയ്‌മെന്റ് നടത്തുക.

സ്റ്റെപ്പ് 5: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ജിയോഫോണ്‍ 2 വാതില്‍ക്കല്‍ എത്തും

 

വാട്ട്‌സാപ്പ് പിന്തുണയ്ക്കും

ജിയോഫോണ്‍ 2ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകത എന്നു പറയുന്നത് 4-വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ്. കൂടാതെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഉണ്ട്. ജിയോഫോണില്‍ തന്നെ പ്രീലോഡ് ചെയ്തിരിക്കുന്ന kaiOS സ്‌റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബ്ലാക്ക്ബറി ഫോണിലെ പോലെ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ഫോണിലെ പുതിയ സവിശേഷതയാണ്.

ഇവര്‍ക്കു മാത്രം ഈ ഫോണ്‍!

നേരത്തെ ഇറങ്ങിയ ജിയോഫോണിനെ പോലെ ജിയോഫോണ്‍ 2വിലും ജിയോ സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ജിയോ സിം ഉളളവര്‍ക്ക് പുതിയ സിം വാങ്ങേണ്ട ആവശ്യമില്ല. ഇല്ലാത്തവര്‍ക്ക് പുതിയ സിം എടുത്ത് ഈ ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കാം.

ജിയോഫോണ്‍ 2ന്റെ സവിശേഷതകള്‍

ജിയോഫോണ്‍ 2ന് 320x240 പിക്‌സല്‍ QVGA റസൊല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ജിയോഫോണ്‍ 2വിലും അതിന്റെ മുന്‍ഗാമിയെ പോലെ കയോസ് അടിസ്ഥാനമാക്കിയുളളതാണ്. എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

Best Mobiles in India

English Summary

Jio Jigafiber Set to Launch; Price and Availabilty