ജിയോയുടെ ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്കറിയാമോ?


നിരന്തരമായ താരിഫ് യുദ്ധത്തില്‍ പതിവ് സ്ഥാനം നില നിര്‍ത്താനായി ജിയോ പദ്ധതികള്‍ പരിഷ്‌കരിക്കുന്നുണ്ട്. 19 രൂപ മുതലാണ് പദ്ധതികള്‍ തുടങ്ങുന്നത്. ഈയിടെയാണ് 49 രൂപയുടെ പ്ലാന്‍ കമ്പനി അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പദ്ധതികളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു.

Advertisement

ജിയോ പല വ്യത്യസ്ഥതരം പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോ സാഷെ പാക്കുകളുടെ വാലിഡിറ്റി ഒരു ദിവസം മുതല്‍ 7 ദിവസം വരെയാണ്. വാലിഡിറ്റി വര്‍ദ്ധിപ്പിക്കാനയി ബൂസ്റ്റര്‍ പായ്ക്കുകളും ഉണ്ട്. 64kbps ഇന്റര്‍നെറ്റ് സ്പീഡാകുമ്പോള്‍ വര്‍ദ്ധിപ്പിക്കാനാണ് ബൂസ്റ്റര്‍ പായ്ക്കുകള്‍.

Advertisement

ജിയോയുടെ ദീര്‍ഘകാല പ്ലാനുകളും നിലവിലുണ്ട്. എന്നാല്‍ ഇത് പുതിയ പ്ലാനുകളല്ല. കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ 'ലോംഗ്-ടേം പായ്ക്കുകളായി' നല്‍കിയിട്ടുണ്ട്. മൂന്നു മാസമോ അതിനു അധികമോ അടിസ്ഥാനമാക്കിയുളള പ്ലാനുകളുമുണ്ട്.

ജിയോയുടെ ഏറ്റവും മികച്ച ദീര്‍ഘകാല പദ്ധതികള്‍ നോക്കാം

ജിയോ 999 രൂപ പ്ലാന്‍:

ജിയോയുടെ 999 രൂപ പ്ലാനില്‍ 60ജിബി ഹൈ സ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100എസ്എംഎസ്, ജിയോ ആപ്‌സ് ആക്‌സസ് എന്നിവയും ലഭിക്കുന്നു. ഓഫര്‍ വാലിഡിറ്റി 90 ദിവസമാണ്, അതായത് മൂന്നു മാസം.

ജിയോ 1999 രൂപ പ്ലാന്‍

ജിയോ 1999 രൂപ പ്ലാനില്‍ 125ജിബി ഹൈസ്പീഡ് ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100എസ്എംഎസ്, ജിയോ ആപ്‌സ് ആക്‌സസ് എന്നിവ 180 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 64kbsp സ്പീഡായിരിക്കും ലഭിക്കുക.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ജിയോ 4999 രൂപ പ്ലാന്‍

ജിയോ 4999 രൂപ പ്ലാനില്‍ 360 ദിവസമാണ് വാലിഡിറ്റി. ഇതില്‍ പഭോക്താക്കള്‍ക്ക് 350ജിബി 4ജി ഡാറ്റ ലഭിക്കുന്നു.

ആഗോള വിപണിയില്‍ ഏറ്റവും വിറ്റഴിച്ച ഫോണുകള്‍

ജിയോ 9999 രൂപ പ്ലാന്‍

ഒരേ വാലിഡിറ്റിയില്‍ രണ്ട് പ്ലാനുകള്‍ ജിയോ നല്‍കുന്നു. ഒന്ന് 4999 രൂപ മറ്റൊന്ന് 9999 രൂപ. ഈ രണ്ട് പ്ലാനുകളുടേയും വാലിഡിറ്റി 360 ദിവസമാണ്. 9999 രൂപയ്ക്ക് 750ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്.

ജിയോയുടെ ഏറ്റവും പുതിയ പ്ലാനുകള്‍

ജിയോ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച രണ്ടു പ്ലാനുകളാണ് 49 രൂപ, 153 രൂപ പ്ലാനുകള്‍. നിങ്ങള്‍ വോയിസ് കോളുകളിലാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഈ രണ്ടു പ്ലാനുകളും തിരഞ്ഞെടുക്കാം.

Best Mobiles in India

English Summary

Jio users get free unlimited local, STD and roaming voice calls and SMSes to all operators along with free access to Jio's suite of apps