ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് പ്ലാറ്റ്‌ഫോം സ്വന്തമാക്കി ജിയോ


ഏഷ്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് പ്ലാറ്റ്‌ഫോമായ സാവന്‍ (Saavn) സ്വന്തമാക്കി. കുറഞ്ഞ ഡാറ്റ-കോളിംഗ് നിരക്കിലൂടെ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയ്ക്ക് വേണ്ടിയാണ് സാവന്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisement

മ്യൂസിക് ആപ്പ് പുറത്തിറക്കി

തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ്-വിനോദ-ആര്‍ട്ടിസ്റ്റ് പ്ലാറ്റ്‌ഫോമാണ് സാവന്‍. ഏറ്റെടുക്കലിന് തൊട്ടുപിന്നാലെ ജിയോ ലൈവ് സ്ട്രീമിംഗ് മ്യൂസിക് ആപ്പ് പുറത്തിറക്കി. ഏകദേശം 104 മില്യണ്‍ ഡോളറിനാണ് ജിയോ സാവന്‍ സ്വന്തമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലെ മറ്റൊരു കമ്പനിയായി സാവന്‍ മാറിക്കഴിഞ്ഞു. റിലയന്‍സിന്റെ മറ്റ് ഉപകമ്പനികളെയും റിലയന്‍സുമായി സഹകരിക്കുന്ന കമ്പനികളെയും പരിചയപ്പെടാം.

Advertisement
നെറ്റ്‌വര്‍ക്ക്18

 മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ-വിനോദ ശ്യംഖലയാണിത്. നെറ്റ്‌വര്‍ക്ക് 18, 2015-ല്‍ ഇടിവി നെറ്റ് വര്‍ക്കിനെ ഏറ്റെടുത്തു.

ബാലാജി ടെലിഫിലിംസ്

 എക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ 24.92 ശതമാനം ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിലയന്‍സ് സ്വന്തമാക്കി.

റോയ് കപൂര്‍ ഫിലിംസ്

റോയ് കപൂര്‍ ഫിലിംസ്: ജിയോ ഒറിജിനല്‍സിന് വേണ്ടി ഉള്ളടക്കം പ്രദാനം ചെയ്യുന്നതിനായി മുകേഷ് അംബാനി റോയ് കപൂര്‍ ഫിലിംസുമായി കരാര്‍ ഒപ്പിട്ടു.

ഇറോസ് ഇന്റര്‍നാഷണല്‍

 ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റിലയന്‍സ് ഇറോസ് ഇന്റര്‍നാഷണലിലെ അഞ്ച് ശതമാനം ഓഹരികള്‍ വാങ്ങുകയും രണ്ട് കമ്പനികളും 1000 കോടി രൂപ വീതം നിക്ഷേപിക്കുന്ന പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് ഇറോസും റിലയന്‍സും ചേര്‍ന്ന് ഇന്ത്യന്‍ സിനിമകളും ഒറിജനല്‍ പരിപാടികളും നിര്‍മ്മിക്കും.

സ്റ്റാര്‍ ഇന്ത്യ

 റിലയന്‍സിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമായ ജിയോടിവിയും സ്റ്റാര്‍ ഇന്ത്യയും അഞ്ച് വര്‍ഷ കരാറില്‍ ഒപ്പിട്ടു.

കേബിള്‍ ശൃംഖല

 രാജ്യമെമ്പാടും കേബിള്‍ ശൃംഖല എത്തിക്കുന്നതിനായി റിലയന്‍സ് ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ്, ഹാത്ത്വേ കേബിള്‍, ഡാറ്റാകോം ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജിയോ ഉപയോക്താക്കളില്‍ മൂന്നില്‍ രണ്ടുപേരും ടിവി കാണുന്നതിനും വീഡിയോ സ്ട്രീമിംഗിനും വേണ്ടിയാണ് ഡാറ്റ ഉപയോഗിക്കുന്നതെന്ന് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ജിയോ ടിവി, ജിയോ സിനിമ ആപ്പുകളാണ്.

4G യുഗം കഴിയുന്നു, ഇനി 5G - അറിയേണ്ടതെല്ലാം

Best Mobiles in India

English Summary

Jio owns South Asia’s biggest platform for music