ജിയോ ഫോണ്‍ 2: മൂന്നാം ഫ്‌ളാഷ് സെയില്‍ സെപ്തംബര്‍ 6ന്..!


റിലയന്‍സ് ജിയോയുടെ രണ്ടാമത്തെ ഫീച്ചര്‍ ഫോണ്‍, അതായത് ജിയോഫോണ്‍ 2ന്റെ അടുത്ത ഫ്‌ളാഷ് സെയില്‍ സെപ്തംബര്‍ ആറിന് നടക്കും. ഇത് മൂന്നാമത്തെ ഫ്‌ളാഷ് സെയിലാണ് ജിയോ ഒരുക്കിയിരിക്കുന്നത്.

രണ്ടാമത്തേയും മൂന്നാമത്തേയും വില്‍പ്പനകള്‍ തമ്മില്‍ ഒരാഴ്ചത്തെ വ്യത്യാസം മാത്രമാണുളളത്. ജിയോ.കോം (jio.com) വഴിയാണ് ഫ്‌ളാഷ് സെയില്‍ നടക്കുന്നത്. ഇതില്‍ ചുരുക്കം ഫോണുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും.

ജിയോ സിമ്മിന് മുന്‍ഗണന

2999 രൂപയാണ് ജിയോ ഫോണ്‍ 2ന്റെ വില. QWERTY കീബോര്‍ഡാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജിയോ സിമ്മിനു പുറമേ മറ്റൊരു കമ്പനിയുടെ സിം കാര്‍ഡ് ഇടാനുളള സൗകര്യവും ഫോണില്‍ ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ സിം സംവിധാനുമുളള ഈ ഫോണില്‍ ആദ്യത്തെ സിം സ്ലോട്ടില്‍ ജിയോ സിമ്മാണ് ഇടേണ്ടത്. രണ്ടാമത്തെ സിം സ്ലോട്ടില്‍ മറ്റു കമ്പനികളുടെ സിമ്മും ഇടാം. 4ജി ഫീച്ചര്‍ ഫോണുകള്‍ക്കായി മൂന്നു റീച്ചാര്‍ജ്ജുകള്‍ളായ 49 രൂപ, 99 രൂപ, 153 രൂപ എന്നിവയും ഫ്‌ളാഷ് സെയിലില്‍ തിരഞ്ഞെടുക്കാവുന്ന സൗകര്യവും നിങ്ങള്‍ക്കുണ്ട്.

വില്‍പ്പനയ്ക്ക് ചുരുക്കം ഫോണുകള്‍ മാത്രം

വില്‍പ്പനയ്ക്ക് ചുരുക്കം ഫോണുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ വില്‍പ്പന ആരംഭിച്ച ഉടന്‍ തന്നെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓര്‍ഡര്‍ നല്‍കേണ്ടതാണ്. അഞ്ച് മുതല്‍ ഏഴു ദിവസത്തിനുളളില്‍ ഫോണ്‍ നിങ്ങളുടെ കൈകളില്‍ എത്തുകയും ചെയ്യും.

ഈ വില്‍പ്പനയില്‍ പങ്കു ചേരാന്‍ കഴിയാത്തവര്‍ക്കും ജിയോ ഫോണ്‍ സ്വന്തമാക്കാനുളള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. അതായത് 1500 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. റീഫണ്ടിനുളള സൗകര്യവും ഇതിലുണ്ട്. ഇതിലുപരി എക്‌സ്‌ച്ചേഞ്ച് ഓഫറും കമ്പനി ഒരുക്കിയിട്ടുണ്ട്.

ജിയോ ഫോണ്‍ 2ന്റെ സവിശേഷതകള്‍

2.4 ഇഞ്ചാണ് ജിയോ ഫോണിന്റെ ഡിസ്‌പ്ലേ. 512എംപി റാം, 4 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 2എംപി റിയര്‍ ക്യാമറയും, VGA മുന്‍ ക്യാമറയും ഫോണിലുണ്ട്. 4ജി വോള്‍ട്ട്, VoWi-Fi, ബ്ലൂട്ടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്. 2000എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.

EMUI 9.0 എത്തി; നിങ്ങളുടെ ഫോണിന് അപ്‌ഡേറ്റ് കിട്ടുമോ അറിയാം!

 Read More About: jio jiophone news mobiles

Have a great day!
Read more...

English Summary

Jio Phone 2 Third Flash Sale Will Be on September 6