ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ആറ് മില്ല്യന്‍ കവിഞ്ഞു !


റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ പ്രീ ബുക്കിങ്ങ് ആരംഭിച്ചത് ഓഗസ്റ്റ് 24ന് ആയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുളളില്‍ തന്നെ സൈറ്റ് തിരക്കു കാരണം വെബ്‌സൈറ്റ് ലഭിക്കാതെ ആയി. അതേ തുടന്ന് പ്രീ ബുക്കിങ്ങ് കമ്പനി നിര്‍ത്തി വയ്ക്കുകയായിരുന്നു.

Advertisement

ഷവോമി മീ മിക്‌സ് 2: കിടിലന്‍ സവിശേഷതകളില്‍ എത്തുന്നു!

നിലവില്‍ പ്രീ ബുക്കിങ്ങ് ചെയ്തവര്‍ക്ക് ഫോണ്‍ ലഭിക്കണം എങ്കില്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.

Advertisement

മൊത്തത്തില്‍ ആറ് മില്ല്യന്‍ രജിസ്‌ട്രേഷന്‍ ആയതോടുകൂടി ജിയോ പ്രീ ബുക്കിങ്ങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഈ മാസം 21 മുതല്‍ അതായത് നവരാത്രി സമയത്ത് ജിയോ ഫോണ്‍ വിതരണം തുടങ്ങുമെന്ന് റീട്ടെയില്‍ വിപണി വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ ഔദ്യോഗികമായി ഇതിനെ കുറിച്ച് ഒരു അറിയിപ്പും ഇതു വരെ ഉണ്ടായിട്ടില്ല. ജിയോ പ്രേമികള്‍ ഫോണ്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഫേസ്ബുക്ക്/ വാട്ട്‌സാപ്പ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍!

ജിയോ ഫോണ്‍ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ ആയ ഭാരതി എയര്‍ടെല്ലും 4ജി ഫീച്ചര്‍ ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചു. 2,500 രൂപയാണ് ഫോണ്‍ വില പറഞ്ഞിരിക്കുന്നത്. ഈ വരുന്ന ദീപാവലിക്കു മുന്‍പു തന്നെ ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച സ്‌ക്രീന്‍ ക്വാളിറ്റിയും ബാറ്ററി ലൈഫുമാണ് എയര്‍ടെല്‍ ഫോണില്‍ നല്‍കിയിരിക്കുന്നത്.

Best Mobiles in India

Advertisement

English Summary

Reliance Retail received six million pre-bookings for its 4G feature phone in a short window of just over a day, indicating strong demand for a device.