നിങ്ങളുടെ പഴയ ചെറിയ ഫോൺ ഒഴിവാക്കല്ലേ.. അതും 501 രൂപയും കൊടുത്ത് ജിയോഫോൺ എങ്ങനെ വാങ്ങാം?


ജിയോ ഇന്ത്യയിൽ ഇത്രയും വിജയമായതിന് പിന്നിൽ മുകേഷ് അംബാനിയുടെ കൃത്യമായ നിരീക്ഷണപാടവം നമുക്ക് മനസ്സിലാക്കാൻ കഴിയും. പൊതുവെ എല്ലാ കമ്പനികളും ശരാശരിക്കാർക്കും ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന ഫോണുകളും ഓഫറുകളും ആണ് കൊണ്ടുവന്നിരുന്നത് എങ്കിൽ ജിയോ ഇന്ത്യയിൽ വിജയക്കൊടി പാറിച്ചത് സാധാരണക്കാരന്റെ മനസ്സ് മനസ്സിലാക്കിയായിരുന്നു.

Advertisement

ജിയോഫോൺ

അതിനാൽ തന്നെ സാധാരണക്കാരുടെ മനസ്സ് കീഴടക്കുന്നതിൽ വിജയിച്ച ജിയോ അവതരിപ്പിച്ച ഓരോ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇരുകയ്യും നീട്ടിയാണ് ഇന്ത്യ മൊത്തം സ്വീകരിച്ചത്. അതിൽ ഒന്നായിരുന്നു ജിയോഫോൺ. കുറഞ്ഞ വിലയുള്ള ഒരു ബജറ്റ് ഫോൺ. എന്നാൽ 4ജി മുതൽ യുട്യൂബ്, വാട്സാപ്പ് വരെ നീളുന്ന സവിശേഷതകൾ ഏറെയുണ്ടായിരുന്നു ഈ മോഡലിന്. അതിനാൽ തന്നെ ഫോണിന്റെ രണ്ടാമത്തെ തലമുറയും കമ്പനി ഈയിടെ പുറത്തിറക്കുകയുണ്ടായി.

Advertisement
501 രൂപക്ക് ഇപ്പോൾ വാങ്ങാം

എന്നാൽ ആദ്യ ജിയോഫോൺ മോഡലിന് തന്നെ ഇപ്പോഴും നിരവധി ആവശ്യക്കാരുണ്ട് എന്നതിനാൽ ജിയോഫോൺ വീണ്ടും ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. അതും ഏത് പഴയ ഫീച്ചർ ഫോണുമായി എക്സ്ചേഞ്ച് ചെയ്ത് 501 രൂപക്ക് സ്വന്തമാക്കാൻ പറ്റുന്ന അവസരവുമായി. എങ്ങനെ എക്സ്ചേഞ്ച് ഓഫറിൽ മൺസൂൺ ഹങ്കാമ വഴി 501 രൂപക്ക് ഫോൺ സ്വന്തമാക്കാം എന്ന് ഇവിടെ നിന്നും മനസ്സിലാക്കാം.

കൊടുക്കുന്ന ഫോൺ എങ്ങനെയുള്ളതായിരിക്കണം?

2015 ജനുവരി 1ന് ശേഷം വാങ്ങിയ 2ജി, 3ജി, 4ജി എന്നിങ്ങനെയുള്ള ഏത് ഫീച്ചർ ഫോണും നിങ്ങൾക്ക് ഇവിടെ ഓഫറിൽ മാറ്റാൻ പറ്റും. ഫോണിന് എന്തെങ്കിലും പ്രശ്നങ്ങളോ പൊട്ടലുകളോ ഉണ്ടാകാൻ പാടില്ല. ഒപ്പം ഫോൺ ചാർജ്ജറും ബാറ്ററിയും ഉണ്ടായിരിക്കുകയും വേണം.

പ്ലാനുകളും മറ്റ് ഓഫറുകളും

ഇതോടൊപ്പം ആറുമാസത്തേക്ക് 594 രൂപയുടെ അൺലിമിറ്റഡ് ഡാറ്റ കോൾ പ്ലാനും ലഭ്യമാകും. ഒപ്പം ഈ പ്ലാൻ പ്രകാരം 300 മെസ്സെജുകൾ 28 ദിവസത്തെ കാലാവധിയിലും ലഭിക്കും. ഇതുകൂടാതെ ഈ ഫീച്ചർ ഫോണിനായി മാസം 99 രൂപ അടച്ചുകൊണ്ടുള്ള പ്ലാനും ലഭ്യമാണ്. ഇതുപ്രകാരം 28 ദിവസത്തേക്ക് ദിവസവും 500 എംബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 300 മെസ്സേജുകളും ലഭിക്കും.

ജിയോഫോൺ സവിശേഷതകൾ

6.9 ഇഞ്ച് സ്‌ക്രീന്‍, QVGA സ്‌ക്രീന്‍ റസൊല്യൂഷന്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം: KAI OS
സിം സ്ലോട്ട്: സിങ്കിള്‍ സിം
സിം സൈസ്: നാനോ സിം (4FF ടൈപ്പ്)
നിറം : കറുപ്പ്
ബോക്‌സ് കണ്ടന്റ്: ഹാന്‍സെറ്റ്, റിമൂവബിള്‍ ബാറ്ററി, ചാര്‍ജ്ജര്‍ അഡാപ്ടര്‍, ക്വിക് സര്‍വ്വീസ് ഗൈഡ്, വാറന്റി കാര്‍ഡ്, സിം കാര്‍ഡ്
പ്രോസസര്‍ (CPU): 1.2GHz ക്വാഡ്‌കോര്‍
ചിപ്‌സെറ്റ്: SPRD 9820A/QC8905
ഗ്രാഫിക്‌സ് (GPU): മാലി-400@512MHz
റാം : 512എംബി
ബാറ്ററി കപ്പാസിറ്റി: 2000എംഎഎച്ച്, ലീ-പോ
ടോക്ടൈം: 12 മണിക്കൂര്‍
സ്റ്റാന്‍ഡ്‌ബൈ ടൈം: 15 ദിവസം
ഇന്റേര്‍ണല്‍ മെമ്മറി: 4ജിബി
എക്‌സ്പാന്‍ഡബിള്‍: 128ജിബി
റിയര്‍ ക്യാമറ: 2എംപി
മുന്‍ ക്യാമറ: 0.3എംപി
മ്യൂസിക് പ്ലേയര്‍: MP3, AAc, AAC+, eAAC, AMR, WB-AMR, MIDI, OGG
വയര്‍ലെസ് എഫ്എം റേഡിയോ
വീഡിയോ പ്ലേയര്‍
ലൗഡ് സ്പീക്കര്‍
അലേര്‍ട്ട് ടൈപ്പ്: റിങ്ങ്‌ടോണ്‍+ വൈബ്രേഷന്‍
ഓപ്പറേറ്റിങ്ങ് ഫ്രീക്വന്‍സി: BAND3(1800)/BAND5(850)LTE-TDD BAND40(2300)
4ജി
വൈഫൈ
എന്‍എഫ്‌സി
ഇമെയില്‍ സപ്പോര്‍ട്ട്
22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണ
ജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോഎക്‌സ്പ്രസ് ന്യൂസ് പിന്തുണ
വോയിസ് അസിസ്റ്റന്റ്
ജിയോമീഡിയാകേബിള്‍
ടോര്‍ച്ച്

എവിടെ നിന്നെല്ലാം വാങ്ങാം?

ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം. നിലവിൽ ഫോൺ വഴിയോ ഓൺലൈൻ ആയോ വാങ്ങാനുള്ള ഒരു സൗകര്യത്തെ കുറിച്ച് ജിയോ എവിടെയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജിയോ ഫോണ്‍ 2: നിങ്ങളുടെ സംശയവും അതിനുളള ഉത്തരവും

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോണാണ് ജിയോ ഫോണ്‍ 2. 41-ാം വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോ ഫോണ്‍ 2 അംബാനി പ്രഖ്യാപിച്ചത്. നിലവിലുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഫോണ്‍ 2 ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

കമ്പനിയുടെ രണ്ടാം ജനറേഷന്‍ ലോ-കോസ്റ്റ് 4ജി ഫോണാണ് ജിയോഫോണ്‍ 2. ഈ ബജറ്റ് ഫോണില്‍ ധാരാളം കാര്യങ്ങളുണ്ട്. QWERTY QVGA ഡിസ്‌പ്ലേയാണ് ജിയോ ഫോണിന്. കഴിഞ്ഞ വര്‍ഷം വിപണിയിലിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ കൂടുതല്‍ സവിശേഷതയേറിയ ഫോണാണ് ജിയോ ഫോണ്‍ 2. അടുത്ത തരംഗത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊടുക്കുന്ന ഒരു ഉപകരണമാകും ജിയോ ഫോണ്‍ 2.

ജിയോഫോണ്‍ 2നെ കുറിച്ച് ഇപ്പോള്‍ പലരും ആശയക്കുഴപ്പത്തിലാണ്. നിങ്ങളുടെ സംശയവും അതിനുളള ഉത്തരവുമാണ് ഞങ്ങളുടെ ഈ ലേഖനം.

 

#. ജിയോഫോണ്‍ 2ന്റെ സവിശേഷതകള്‍ എന്തെല്ലാം?

ഡിസ്‌പ്ലേ : 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ

. പ്രോസസര്‍ : 1.2GHz ഡ്യുവല്‍ കോര്‍

. റാം : 512എംബി

. സ്‌റ്റോറേജ് : 4ജിബി, 124ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. പ്രൈമറി ക്യാമറ : 2എംപി

. സെക്കന്‍ഡറി ക്യാമറ : 0.3എംപി

. ഓപ്പറേറ്റിംഗ് സിസ്റ്റം : KaiOS

. ബാറ്ററി : 2000എംഎഎച്ച്

. വില 2,999 രൂപ

ഹാർഡ്‌വെയർ

1.2GHz ഡ്യുവല്‍-കോര്‍ പ്രോസസറാണ് ജിയോഫോണ്‍ 2ന്. എന്നാല്‍ ജിയോഫോണ്‍ 2ന്റെ മോഡല്‍ നമ്പറിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

#. ജിയോഫോണ്‍ 2ന്റെ റാം?

കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്‌

ജിയോഫോണ്‍ 2ന് 512എംപി റാമാണുളളത്.

#. ജിയോഫോണ്‍ 2ന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി എത്രയാണ്?

4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ജിയോഫോണ്‍ 2ന്.

#. ജിയോഫോണ്‍ 2ന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ടോാ?

അതേ, 128ജിബി വരെ എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ജിയോഫോണ്‍ 2ന് ഉണ്ട്.

#. ജിയോഫോണ്‍ 2ന് ഡ്യുവല്‍ ക്യാമറകളാണോ?

അല്ല, ഈ ഫോണിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പില്ല.


#. ജിയോഫോണ്‍ 2ന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടോ?

ഇല്ല, ഈ ഫോണിന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ല.

സോഫ്റ്റ്‌വയര്‍

#. ജിയോഫോണിന്റെ ഓപ്പറേറ്റിംഗ് സോഫ്റ്റ്വയര്‍ ഏതാണ്?

സ്മാര്‍ട്ട്ഫീച്ചര്‍ ഫോണുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത KaiOS ആണ് ജിയോഫോണ്‍ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്.

#. ആന്‍ഡ്രോയിഡ് ആപ്‌സുകളെ ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നുണ്ടോ?

ഇല്ല, ആന്‍ഡ്രോയിഡ് ആപ്‌സുകളെ ജിയോ ഫോണ്‍ 2 പിന്തുണയ്ക്കുന്നില്ല.

#. ജിയോഫോണ്‍ 2ല്‍ വോയിസ് അസിസ്റ്റന്റ് ഉണ്ടോ?

അതേ, ജിയോഫോണ്‍ 2 ഗൂഗിള്‍ അസിസ്റ്റന്റോടു കൂടിയാണ് എത്തിയിരിക്കുന്നത്. അസിസ്റ്റന്റ് ലോഞ്ച് ചെയ്യാനായി പ്രത്യേക ബട്ടണും ഫോണിലുണ്ട്.

 

ആപ്പുകളുടെ പുന്തുണ

#. ജിയോഫോണ്‍ 2ന്‌ വീഡിയോകോള്‍ പിന്തുണയുണ്ടോ?

അതേ, 0.3എംപി മുന്‍ ക്യാമറ ഉപയോഗിച്ച് ജിയോഫോണ്‍ 2 വീഡിയോ കോള്‍ പിന്തുണ നല്‍കുന്നുണ്ട്.

#. ജിയോഫോണ്‍ 2ന് ആപ്പ് സ്‌റ്റോര്‍ ഉണ്ടോ?

അതേ, ജിയോസ്‌റ്റോര്‍ എന്നു പറയുന്ന ആപ്പ് സ്‌റ്റോര്‍ ജിയോഫോണിന് ഉണ്ട്.

#. ജിയോഫോണ്‍ 2ന് വാട്ട്‌സാപ്പ് പിന്തുണയുണ്ടോ?

അതേ, ജിയോഫോണ്‍ 2 വാട്ട്‌സാപ്പ് പിന്തുണയുണ്ട്.

#. ജിയോഫോണ്‍ 2 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നുണ്ടോ?

അതേ, 24 പ്രാദേശിക ഭാഷകള്‍ ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നുണ്ട്.

#. ജിയോഫോണ്‍ 2 ഗൂഗിള്‍ ആപ്‌സുകള്‍ പിന്തുണയ്ക്കുന്നുണ്ടോ?

എല്ലാ ഗൂഗിള്‍ ആപ്‌സുകളും ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നില്ല, എങ്കിലും ചില ആപ്‌സുകളായ ഗൂഗിള്‍ മാപ്‌സ്, അസിസ്റ്റന്റ്, സര്‍ച്ച് എന്നിവ പിന്തുണയ്ക്കുന്നു.

 

ബാറ്ററി

#. ജിയോഫോണ്‍ 2ന്റെ ബാറ്ററി കപ്പാസിറ്റി എത്രയാണ്?

2,000എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണ്‍ 2ന്റെ കപ്പാസിറ്റി.

#. എത്രത്തോളം ബാറ്ററി ദൈര്‍ഘ്യമാണ് ജിയോഫോണ്‍ 2ല്‍?

360 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമാണ് ജിയോഫോണ്‍ 2ല്‍.

#. ജിയോഫോണ്‍ 2 ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നുണ്ടോ?

ഇല്ല, ഈ ഫോണ്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നില്ല.

 

ഡിസ്‌പ്ലേ

#. ജിയോഫോണ്‍ 2ന്റെ ഡിസ്‌പ്ലേ സൈസ് എത്രയാണ്?

2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ 320X240 റിസൊല്യൂഷനാണ് ജിയോഫോണ്‍ 2ന്.


#. ജിയോഫോണ്‍ 2ന് എച്ച്ഡി ഡിസ്‌പ്ലേ ആണോ?

അല്ല, QVGA ഡിസ്‌പ്ലേ ആണ് ജിയോഫോണ്‍ 2ന്.


#. ജിയോഫോണ്‍ 2ന് ടച്ച് സ്‌ക്രീന്‍ ഉണ്ടോ?


ഇല്ല, ജിയോഫോണ്‍ 2ന് ടച്ച് സ്‌കീന്‍ ഇല്ല.

 

കണക്ടിവിറ്റി

#. ജിയോഫോണ്‍ 2 ഡ്യുവല്‍ സിം പിന്തുണ നല്‍കുന്നുണ്ടോ?

അതേ, ജിയോഫോണ്‍ 2 ഡ്യുവല്‍ സിം പന്തുണ നല്‍കുന്നുണ്ട്.

#. ജിയോഫോണ്‍ 2ന് USB-C പോര്‍ട്ട് ഉണ്ടോ?

ഇല്ല, ഈ ഫോണിന് മൈക്രോ യുഎസ്ബി പോര്‍ട്ട് ആണ്.

#. NFC പിന്തുണ ജിയോഫോണ്‍ 2ന് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

അതേ, ജിയോഫോണ്‍ 2 എത്തിയിരിക്കുന്നത് NFC പിന്തുണയോടു കൂടിയാണ്.

#. ജിയോഫോണ്‍ 2ന് GPS പിന്തുണയുണ്ടോ?

അതേ, നാവിഗേഷനും ലൊക്കേഷന്‍ ഷെയറിംഗിനുമായി ജിയോഫോണ്‍ 2ന് GPS പിന്തുണ ഉണ്ട്.

#. ജിയോഫോണ്‍ 2ന് വൈഫൈ പിന്തുണ ഉണ്ടോ?

അതേ, ജിയോഫോണ്‍ 2 എത്തിയിരിക്കുന്നത് 802.11b/g/n വൈഫൈ പിന്തുണയോടു കൂടിയാണ്.

 

വിലയും ലഭ്യതയും

#. ജിയോഫോണ്‍ 2ന്റെ വില എത്രയാണ്?


ജിയോഫോണ്‍ 2ന്റെ വില 2,999 രൂപയാണ്.


#. ജിയോഫോണ്‍ 2 എപ്പോഴാണ് വില്‍പനയ്ക്ക് എത്തുന്നത്?


ഓഗസ്റ്റ് 15നാണ് ജിയോഫോണ്‍ 2 വില്‍പനയ്ക്ക് എത്തുന്നത്.


#. ജിയോഫോണ്‍ 2 എവിടെ നിന്നും എനിക്കു വാങ്ങാം?

ഈ ഫോണ്‍ നിങ്ങള്‍ക്ക് റിലയന്‍സ് ജിയോ വെബ്‌സൈറ്റില്‍ നിന്നും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങാം.

 

Best Mobiles in India

English Summary

Jio Phone Monsoon Hungama Rs 501 Exchange Offer.