ഒരു വർഷത്തേക്ക് കൂടി നീട്ടി റിലയൻസ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബർഷിപ്പ്

മൈ ജിയോ ആപ് വഴി ഉപയോക്താക്കൾക്ക് പ്രൈം മെംബർഷിപ് നീട്ടി കിട്ടിയോ എന്നു പരിശോധിക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത്, ഉപയോക്താക്കൾ തങ്ങളുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് മൈ ജിയോ ആപ് തുറക്കുക.


റിലയൻസ് ജിയോ ഇപ്പോഴും ഒന്നാമതായി ടെലികോം മേഖലയിൽ നിൽക്കുന്നതിന് കാര്യങ്ങൾ പലതാണ്. തിരഞ്ഞെടുത്ത് ഇരുകൂട്ടർക്കും നഷ്ട്ടമില്ലാതെ ടെലികോം സേവനം ലഭ്യമാക്കുന്നതാണ് റിലയൻസ് ജിയോയുടെ ഒരു പ്രത്യകത.

Advertisement

ഇപ്പോഴിതാ, അത്തരം ഒരു ഓഫറുമായാണ് റിലയൻസ് ജിയോ രംഗത്ത് വീണ്ടും വന്നിരിക്കുന്നത്.

Advertisement

ജിയോ പ്രൈം മെംബർഷിപ്

റിലയൻസ് ജിയോ 99 രൂപയുടെ ജിയോ പ്രൈം മെംബർഷിപ് ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണെന്ന് ഈ ടെലികോം ഭീമൻ അറിയിച്ചു. ജിയോ പ്രൈം സബ്സ്ക്രിപ്ഷനുളള എല്ലാ ഉപയോക്താക്കൾക്കും പ്രയോജനം ലഭിക്കുന്നതാണ്. ജിയോ പ്രൈം മെംബർഷിപ് കമ്പനി നീട്ടി നൽകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷവും കമ്പനി മെംബർഷിപ് നീട്ടി നൽകിയിരുന്നു.

മൈ ജിയോ

മൈ ജിയോ ആപ് വഴി ഉപയോക്താക്കൾക്ക് പ്രൈം മെംബർഷിപ് നീട്ടി കിട്ടിയോ എന്നു
പരിശോധിക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത്, ഉപയോക്താക്കൾ തങ്ങളുടെ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് മൈ ജിയോ ആപ് തുറക്കുക.

99 രൂപയുടെ ജിയോ പ്രൈം മെംബർഷിപ്പ്

അതിനുശേഷം, "മൈ പ്ലാൻസ്" (My plans) സെക്ഷൻ നോക്കുക. തുടർന്ന്, അവിടെ മെംബർഷിപ്പ് അടുത്ത വർഷത്തേക്ക് നീട്ടിയത് സ്ഥിരീകരിക്കുന്നതിനുളള നോട്ടീസ് നിങ്ങൾക്ക് കാണാനാകും.

ജിയോ

ജിയോയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പ്രൈം മെംബർഷിപ് നീട്ടിയതായി മനസിലാക്കാം. ജിയോ പ്രൈം മെംബർഷിപ്പുളള ഉപയോക്താക്കൾക്ക് അധിക തുക നൽകാതെ തന്നെ ഒരു വർഷത്തേക്കു കൂടി ജിയോ സൗകര്യം പ്രയോജനപ്പെടുത്താനുളള അവസരമാണ് കമ്പനി ഇപ്പോൾ ലഭ്യമാക്കുന്നത്. അതേസമയം, പുതിയ ജിയോ ഉപഭോക്താക്കൾക്ക് മെംബർഷിപ്പിനായി 99 രൂപ അടയ്ക്കേണ്ടതായി വരും.

ജിയോ സിനിമ

ജിയോ പ്രൈം മെംബർഷിപ്പിലൂടെ ഉപയോക്താക്കൾക്ക് റിലയൻസ് ജിയോ ആപ്പുകളായ ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടി.വി എന്നിവയും സൗജന്യമായി ഉപയോഗിക്കാനാവും. ജിയോ ഉപയോക്താക്കൾക്കായി 2017-ലാണ് കമ്പനി ജിയോ പ്രൈം മെംബർഷിപ് പുറത്തിറക്കുന്നത്.

ജിയോ മ്യൂസിക്

309 രൂപയുടെയോ അതിനു മുകളിലോ ഉളള റീചാർജ് ചെയ്യുന്നവർ 99 രൂപ അധികം നൽകിയാൽ ഒരു വർഷത്തേക്ക് ജിയോ പ്രൈം മെംബർഷിപ്പ് നേടാം. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, കോളുകൾ, എസ്.എം.എസ്, 4 ജി.ബി ഡാറ്റ എന്നിവയാണ് ഇതിലൂടെ ലഭിക്കുക.

ജിയോ ടി.വി

ജിയോ ഉപയോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മറ്റു ടെലികോം കമ്പനികളിൽനിന്നു ജിയോയെ വേറിട്ടു നിർത്തുന്നതും ഇതാണ്. 98 രൂപയുടേതാണ് കമ്പനിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുളള മികച്ച പ്ലാൻ.

പ്രീപെയ്ഡ് പ്ലാൻ

28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 4 ജിയുടെ 2 ജി.ബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കിട്ടുക. ഇതിനൊപ്പം ജിയോ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാനാവും.

ടെലികോം

ജിയോയുടെ ഏറ്റവും മികച്ച പ്ലാനുകളിൽ മറ്റൊന്നാണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ചുള്ള പ്ലാനിൽ പ്രതിദിനം മൂന്ന് ജി.ബി ഡാറ്റ വീതം 28 ദിവസം ലഭ്യമാകും. 100 എസ്.എം.എസുകളും അൺലിമിറ്റഡ് കോളും സൗജന്യമായി ലഭിക്കും.

Best Mobiles in India

English Summary

With the new move, Reliance Jio subscribers who were about to lose their Jio Prime membership will get another year of its access without spending any additional amount. New Reliance Jio subscribers, however, will have to pay Rs. 99 to avail the year-long membership on their Jio connections.