ജിയോ പ്രീപെയ്ഡ് പ്ലാന്‍: 365 ദിവസം വാലിഡിറ്റി, 100% ക്യഷ്ബാക്ക് ഓഫര്‍...!


ഉത്സവ സീസണില്‍ ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചു. 1699 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനില്‍ 547.5ജിബി 4ജി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതു കൂടാതെ 4999 രൂപയുടേയും 9999 രൂപയുടേയും വാര്‍ഷിക പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിന ഡേറ്റ ലിമിറ്റാണ് ഈ പ്ലാനുകളുടെ പ്രധാന വ്യത്യാസം.

Advertisement

പുതിയ 1,699 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1.5ജിബി 4ജി ഡേറ്റ പ്രതിദിനം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് നല്‍കുന്നത്. മൊത്തത്തില്‍ 547.5ജിബി ഡേറ്റയാണ് ഈ പ്ലാനില്‍. FUP ലിമിറ്റ് ഇല്ലാതെയാണ് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ കമ്പനി നല്‍കുന്നത്.

Advertisement

ഈ ആനുകൂല്യങ്ങള്‍ എല്ലാം വച്ചു നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഈ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്‍പും ബിഎസ്എന്‍എല്‍ 2000 രൂപയ്ക്കു മുകളിലെ മറ്റു പ്രീപെയ്ഡ് പ്ലാനുകളും പ്രഖ്യാപിച്ചിരുന്നു.


റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍

റിലയന്‍സ് ജിയോ ദീപാവലി ഓഫര്‍ പ്രഖ്യാപിച്ചു. ഏതു റീച്ചാര്‍ജ്ജിലും 100% ക്യാഷ്ബാക്ക് നിങ്ങള്‍ക്ക് ഇതില്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. 100 രൂപയ്ക്കു മികളിലെ പ്രീപെയ്ഡ് പ്ലാനുകളിലാണ് ഈ ഓഫര്‍. അതായത് 149 രൂപ മുതല്‍ 9,999 രൂപയ്ക്കുളളിലെ ഏതു പായ്ക്കും റീച്ചാര്‍ജ്ജ് ചെയ്താല്‍ 100% ക്യാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 500 രൂപയുടെ മൂന്ന് വ്വൗച്ചറുകളും 200 രൂപയുടെ ഒരു വ്വൗച്ചറുമായിരിക്കും ലഭിക്കുന്നത്.

Advertisement

റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ നിന്നും 5000 രൂപയ്ക്ക് നിങ്ങള്‍ എന്തെങ്കിലും വാങ്ങിയാല്‍ 100% ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ നിങ്ങള്‍ക്ക് റീഡം ചെയ്യാനാകും. എന്നിരുന്നാലും ഒരു ട്രാന്‍സാക്ഷനില്‍ ഉപയോക്താക്കള്‍ക്ക് രണ്ടു വ്വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മറ്റൊകു കാര്യം കൂടി, ഈ വ്വൗച്ചറുകളുടെ വാലിഡിറ്റി 2018 ഡിസംബര്‍ 31 വരെയാണ്.

പക്ഷേ റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറില്‍ ലഭ്യമായ ചില സാധനങ്ങള്‍ക്ക് ഈ വ്വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതാണ് ഗിഫ്റ്റ് വ്വൗച്ചറുകള്‍, ബുക്ക് മൈ ഷോ ഗിഫ്റ്റ് കാര്‍ഡ്, ഗൂഗിള്‍ പ്ലേ, ക്ലിയര്‍ ട്രിപ്പ്, ഗൂഗിള്‍ എന്നിവ. കൂടാതെ വെസ്റ്റേണ്‍ ഡിജിറ്റലിലെ ഹാര്‍ഡ് ഡിസ്‌ക്ക്, സാംസങ്ങ്, ലെനോവോ ടാബ്ലറ്റുകള്‍, ഷവോമി സാംസങ്ങ് സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ വാങ്ങാന്‍ ഈ വ്വൗച്ചര്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല.

Advertisement

250 മില്ല്യന്‍ വരിക്കാര്‍


റിലയന്‍സ് ജിയോയുടെ നിലവിലെ വരിക്കാരെ പ്രഖ്യാപിച്ചതിനു ശേഷമാണ് ജിയോ ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ജിയോ വിപണിയില്‍ എത്തിയിട്ട് ഇപ്പോള്‍ 25 മാസമേ ആയിട്ടുളളൂ. ഇതിനുളളില്‍ തന്നെ 250 ദശലക്ഷം വരിക്കാരാണ് ജിയോക്കുളളത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ പുറത്തിറങ്ങി; സെക്കന്റില്‍ പകര്‍ത്തുന്നത് 10 ബില്യണ്‍ ഫ്രെയിമുകള്‍

Best Mobiles in India

English Summary

Jio Rs. 1,699 prepaid plan offers 1.5GB data for 365 days; 100% cashback offer announced