ജിയോഫൈ എങ്ങനെ 499 രൂപയ്ക്കു നേടാം? കൂടെ ക്യാഷ്ബാക്ക് ഓഫര്‍, പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍, ഞെട്ടിച്ച് ജിയോ!!


ഉപഭോക്താക്കള്‍ക്ക് വീണ്ടും ഞെട്ടിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇത്തവണ ഓഫര്‍ നല്‍കിയിരിക്കുന്നത് ജിയോഫൈ ഡിവൈസിനാണ്. പുതിയ ഓഫര്‍ പ്രകാരം 999 രൂപ വിലയുളള ഡിവൈസ് ഇപ്പോള്‍ നിങ്ങള്‍ക്ക് 499 രൂപയ്ക്കു ലഭിക്കും.

Advertisement

അതായത് 500 രൂപ ക്യാഷ്ബാക്ക് ഈ ഡിവൈസിനു ലഭിക്കുന്നു. ഈ ഓഫര്‍ നിലവില്‍ വന്നു തുടങ്ങി.

Advertisement

ജിയോഫൈയുടെ ഏറ്റവും പുതിയ ഓഫറിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കൊടുക്കുന്നു.

റിലയന്‍സ് ജിയോയില്‍ നിന്നും പോസ്റ്റ്‌പെയ്ഡ് സിമ്മിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവരാണ് ഈ ഓഫറിന് അര്‍ഹരായവര്‍. ഈ എടുക്കുന്ന പോസ്റ്റ്‌പെയ്ഡ് സിം നിങ്ങള്‍ ജിയോഫൈ ഉപകരണത്തില്‍ ഉപയോഗിക്കേണ്ടതാണ്. യോഗ്യതയുളള ഉപഭോക്താക്കള്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് അവരുടെ പോസ്റ്റ്‌പെയ്ഡ് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകുന്നതാണ്. എന്നാല്‍ ഈ ക്യാഷ്ബാക്ക് ലഭിക്കാനായി 12 മാസം പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ തുടര്‍ച്ചയായി ഉപയോഗിക്കണം.

എന്നാല്‍ ഈ ഓഫറിന്റെ അവസാന തീതയി കമ്പനി പറഞ്ഞിട്ടില്ല. ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ഈ ഓഫര്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. നിലവില്‍ ജിയോ പോസ്റ്റ്‌പെയ്ഡ് എന്ന പേരില്‍ ജിയോ 199 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫര്‍ പ്രകാരം രാജ്യത്ത് എവിടേയും സൗജന്യമായി അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാം, എന്നാല്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് മിനിറ്റിന് 50 പൈസയാണ്.

Advertisement

150 Mbps ഡൗണ്‍ലോഡ്, 50 Mbps അപ്‌ലോഡ് വേഗതയുളള ഡിവൈസാണ് ജിയോഫൈ. ജിയോ സ്‌റ്റോര്‍, ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ നിന്നും ജിയോഫൈ ഡേറ്റ കാര്‍ഡ് നിങ്ങള്‍ക്കു വാങ്ങാം.

ജിയോ ഓപ്പോ മണ്‍സൂണ്‍ ഓഫര്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ പുതിയ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോയുടെ പുതിയ ഉപയോക്താക്കള്‍ക്കും പഴയ ഉപയോക്താക്കള്‍ക്കും ഓപ്പോ ഫോണുകള്‍ വാങ്ങുമ്പോള്‍ ഓപ്പോ മണ്‍സൂണ്‍ ഓഫര്‍ ലഭിക്കും.

ജിയോ ഓപ്പോ മണ്‍സൂണ്‍ ഓഫര്‍ പ്രകാരം 1800 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകളാണ് ലഭിക്കുന്നത്. അത് ജിയോ മണി ക്രഡിറ്റ് ആയി ലഭിക്കും. 13, 29, 39 തവണകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 600 രൂപ വീതമാണ് ജിയോമണി ക്രഡിറ്റ് ലഭിക്കുന്നത്. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് 1300 രൂപയുടെ മേക്ക് മൈ ട്രിപ്പ് ആനുകൂല്യവും ലഭിക്കും.

Advertisement

ജൂണ്‍ 28 മുതല്‍ സെപ്തംബര്‍ 25 വരെയാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനുളള കാലാവധി. 199 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജ്ജുകള്‍ക്കൊപ്പമാണ് ഓഫറുകള്‍ ലഭ്യമാകുക. 198 രൂപയുടെ റീച്ചാര്‍ജ്ജില്‍ 56ജിബി ഡേറ്റയും 299 രൂപയുടെ റീച്ചാര്‍ജ്ജില്‍ 84ജിബി ഡേറ്റയുമാണ് നല്‍കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.

2017 ഫെബ്രുവരിയില്‍ 100 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോക്ക് ഉണ്ടായിരുന്നത്, എന്നാല്‍ മേയ് 2018 ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായി. 31 കോടി ഉപയോക്താക്കളുളള ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയാണ് ഭാതി എയര്‍ടെല്‍. നിലവില്‍ ജിയോ ഉപഭോക്താക്കള്‍ 9,700 എംബി ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇത് മാര്‍ക്കറ്റ് ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

Advertisement

2016 സെപ്റ്റംബറിലാണ് ജിയോയുടെ ഈ സേവനം ആരംഭിച്ചത്. അന്നു മുതല്‍ ഓരോ മാസവും 7-8 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ജിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നമ്മിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത 10 കണ്ടുപിടിത്തങ്ങൾ

Best Mobiles in India

English Summary

Jio's Cashback Offer: How Users Can Get JioFi Device At Rs 499